എണ്ണ ഹൃദയമുള്ളവനെക്കാള്‍ പരുക്കൻ, ഇലക്ട്രിക്ക് കരുത്തില്‍ കൂടുതല്‍ മസിലനായി മഹീന്ദ്ര ഥാര്‍!

ഈ സ്വാതന്ത്ര്യദിനത്തിലും വാഹനപ്രേമികളെ അമ്പരപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. തങ്ങളുടെ ജനപ്രിയ ഓഫ്-റോഡ് എസ്‌യുവിയായ ഥാറിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കൺസെപ്റ്റ് എസ്‌യുവി ഥാര്‍ ഇ ആണ് ഇത്തവണ മഹീന്ദ്രയുടെ സമ്മാനം. 

Mahindra Thar.e Concept Unveiled prn

മുൻകാലങ്ങളിലെ പതിവ് തെറ്റിക്കാതെ ഈ സ്വാതന്ത്ര്യദിനത്തിലും വാഹനപ്രേമികളെ അമ്പരപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. തങ്ങളുടെ ജനപ്രിയ ഓഫ്-റോഡ് എസ്‌യുവിയായ ഥാറിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കൺസെപ്റ്റ് എസ്‌യുവി ഥാര്‍ ഇ ആണ് ഇത്തവണ മഹീന്ദ്രയുടെ സമ്മാനം. ദക്ഷിണാഫ്രിക്കയിലെ കേപ്‍ടൌണിൽ നടന്ന ഒരു പരിപാടിയിലാണ് ഥാര്‍ ഇലക്ട്രിക്കിന്‍റെ ആദ്യാവതരണം. മഹീന്ദ്രയുടെ വരാനിരിക്കുന്ന ഓഫ്-റോഡ് ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈൻ ഭാഷയെ സൂചിപ്പിക്കുന്ന നിരവധി പുതിയ ഘടകങ്ങളുള്ള ഥാർ ഇലക്ട്രിക് കൺസെപ്റ്റ് എസ്‌യുവി അതിന്റെ രൂപത്തിന്റെ കാര്യത്തിൽ തികച്ചും വ്യത്യസ്‍തമാണ്. 

കമ്പനിയുടെ ബോൺ ഇലക്ട്രിക് ലൈനപ്പിന്റെ ഭാഗമാകുന്ന ഇലക്ട്രിക്ക് ഥാര്‍ ഐഎന്‍ജിഎല്‍ഒ-പി1 അല്ലെങ്കില്‍ മോഡുലാര്‍ ഇലക്ട്രിക് സ്‌കെയിറ്റ്‌ബോര്‍ഡ് എന്ന പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.  ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ളതാണ് ഈ പ്ലാറ്റ്ഫോം. ഭാരം കുറഞ്ഞ നിർമ്മാണത്തിന്റെയും വിപുലീകരിച്ച ബാറ്ററി ശേഷിയുടെയും മിശ്രിതത്തിലൂടെ വിപുലമായ ശ്രേണിക്ക് വേണ്ടിയാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. 

ടാറ്റയുടെ പണിപ്പുരയില്‍ ഇനി 'ജീപ്പും' പിറക്കും, നടുക്കം വിട്ടുമാറാതെ മഹീന്ദ്രയും ഥാറും!

ഥാര്‍ ഇലക്ട്രിക്ക് വർധിച്ച ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യും. ഈ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റിന് 2776 എംഎം മുതൽ 2976 എംഎം വരെ നീളുന്ന വീൽബേസ് ഉണ്ട്. റെഗുലര്‍ ഥാറിന് 2776 എം.എം. വീല്‍ബേസ് ആണെങ്കില്‍ ഇലക്ട്രിക് മോഡലിന് 2976 എം.എം. ആണ് വീല്‍ബേസ്. 300 എം.എം. ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. കൂടാതെ ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയുമായി വരും. അപ്രോച്ച് ആംഗിൾ, ഡിപ്പാർച്ചർ ആംഗിൾ, റാംപ് ഓവർ ആംഗിൾ, വാട്ടർ വേഡിംഗ് എബിലിറ്റി തുടങ്ങിയ കാര്യങ്ങളിൽ എതിരാളികളെ മറികടന്ന് ഓഫ്-റോഡ് ശേഷി പുനർനിർവചിക്കുമെന്ന് മഹീന്ദ്ര ഉറപ്പിച്ചു പറയുന്നു.  

ഇന്ത്യയിൽ വിൽക്കുന്ന സ്റ്റാൻഡേർഡ് ഥാർ എസ്‌യുവികളിൽ നിന്ന് തികച്ചും വ്യത്യസ്‍തമാണ് ഥാര്‍ ഇലക്ട്രിക്കിന്‍റെ ഡിസൈൻ. ഈ ഇലക്‌ട്രിക് പതിപ്പിന്‍റെ ഡിസൈൻ ഭാഷ അതിന്റെ ആന്തരിക ജ്വലന എഞ്ചിനിൽ (ICE)-പവർഡ് കൗണ്ടർപാർട്ടിൽ നിന്ന് വ്യത്യാസ്‍തമാണെന്ന് ചുരുക്കം. വ്യക്തമായ ഡിസൈൻ ഘടകങ്ങളിൽ റെട്രോ-സ്റ്റൈൽ സ്റ്റാൻസോടുകൂടിയ ചതുരാകൃതിയിലുള്ള ഫ്രണ്ട്, ചതുരാകൃതിയിലുള്ള ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്‍ത പ്രമുഖ ഫ്രണ്ട് ബമ്പർ, ഹമ്മറിനെ അനുസ്‍മരിപ്പിക്കുന്ന കോം‌പാക്റ്റ് വിൻഡ്‌ഷീൽഡ് എന്നിവ ഉൾപ്പെടുന്നു. ചതുരാകൃതിയിലുള്ള എൽഇഡി ഡിആർഎൽ സിഗ്നേച്ചറുകൾ, പരന്ന മേൽക്കൂര, കൂറ്റൻ ചക്രങ്ങൾ, ഓഫ് റോഡ് ടയർ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു സൈഡ് പ്രൊഫൈൽ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. എൽഇഡി ടെയിൽ‌ലാമ്പുകൾ, ബ്ലാക്ഡ്-ഔട്ട് പ്രൊഫൈൽ, സ്പെയർ വീലിനെ തടസ്സമില്ലാതെ സംയോജിപ്പിക്കുന്ന ടെയിൽ‌ഗേറ്റ് എന്നിവ പിൻഭാഗത്തുണ്ട്. മുൻവശത്തുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് ഇപ്പോൾ ഗ്രില്ലിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ബാറുകളുള്ള പുതിയ ചതുര ഡിസൈൻ ലഭിക്കുമ്പോള്‍ മഹീന്ദ്രയുടെ സിഗ്നേച്ചർ സ്ലാറ്റുകളുടെ പ്രതീതി നൽകുന്നു. കൺസെപ്റ്റ് പതിപ്പിന് കറുത്ത ക്ലോസ്-ഔട്ട് ഗ്രില്ലിൽ ഥാര്‍ ഇ ബാഡ്‍ജിംഗും മുൻവശത്ത് ഒരു ചങ്കി ബമ്പറും ലഭിക്കുന്നു. 

അതേസമയം ഥാര്‍ ഇലക്ട്രിക്കിലെ ബാറ്ററിയുടെ വലിപ്പത്തെക്കുറിച്ചോ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കുമ്പോൾ നൽകുന്ന റേഞ്ചിനെക്കുറിച്ചോ മഹീന്ദ്ര ഒരു വിശദാംശവും പങ്കിട്ടിട്ടില്ല. അതേസമയം ബാറ്ററി വാങ്ങുന്നതില്‍ ചൈനീസ് ഇലക്ട്രിക് നിർമ്മാതാക്കളായ  ബിവൈഡിയുമായി മഹീന്ദ്രയ്ക്ക് കരാറുണ്ട്. മഹീന്ദ്രയുടെ XUV.e8 പോലുള്ള മോഡലുകള്‍ക്ക് ബിവൈഡിയില്‍ നിന്നാണ് INGLO ബാറ്ററികള്‍ വാങ്ങിയിരുന്നത്. എന്നാല്‍ കൂടുതല്‍ കരുത്തുറ്റ ഥാര്‍.ഇയുടെ ബാറ്ററിക്കുവേണ്ടി ഫോക്‌സ്‌വാഗനെ മഹീന്ദ്ര സമീപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. INGLO SUVകളില്‍ 60kWh ബാറ്ററിയാണെങ്കില്‍ 80kWh കരുത്തുള്ള ബാറ്ററിയാവും ഥാര്‍ ഇലക്ട്രിക്കിന് മഹീന്ദ്ര നല്‍കുക. ഇതോടെ റേഞ്ച് ഒറ്റ ചാര്‍ജ്ജിലെ 435 കിലോമീറ്ററില്‍ നിന്നും 450 കിലോമീറ്ററിലേക്കു കുതിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 325 കിലോമീറ്റര്‍ റേഞ്ചു നല്‍കുന്ന കുറഞ്ഞ ബാറ്ററിയും ഥാര്‍ ഇലക്ട്രിക്കില്‍ മഹീന്ദ്ര ലഭ്യമാക്കിയേക്കും. 

ഥാര്‍ ഇലക്ട്രിക്കിന്‍റെ ലോഞ്ചിനായുള്ള ടൈംലൈനും മഹീന്ദ്ര ഇതുവരെ വാഗ്‍ദാനം ചെയ്‍തിട്ടില്ല. എങ്കിലും 2025ൽ ഥാർ ഇലക്ട്രിക് എസ്‌യുവി ഉൽപ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios