കര്‍ഷകര്‍ക്ക് ഓജസേകാൻ ഓജ, വില കുറഞ്ഞ ട്രാക്ടറുകളുമായി മഹീന്ദ്രയുടെ മാജിക്ക്

ജപ്പാനിലെ മിത്സുബിഷി മഹീന്ദ്ര അഗ്രികള്‍ച്ചര്‍ മെഷിനറിയുമായി സഹകരിച്ച് വികസിപ്പിച്ച ഗ്ലോബല്‍ ലൈറ്റ് വെയ്റ്റ് ഡബ്ല്യുഡി ട്രാക്ടറുകളുടെ മഹീന്ദ്രയുടെ ഫ്യൂച്ചര്‍ റെഡി ശ്രേണിയാണ് ഓജ. 

Mahindra launches OJA lightweight tractors prn

ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രാക്ടേഴ്സ് ഫ്യൂച്ചര്‍-റെഡി ട്രാക്ടറുകളുടെ ശ്രേണിയായ മഹീന്ദ്ര ഓജ പുറത്തിറക്കി.  ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന പരിപാടിയിലാണ് ഇത് പുറത്തിറക്കിയത്. ജപ്പാനിലെ മിത്സുബിഷി മഹീന്ദ്ര അഗ്രികള്‍ച്ചര്‍ മെഷിനറിയുമായി സഹകരിച്ച് വികസിപ്പിച്ച ഗ്ലോബല്‍ ലൈറ്റ് വെയ്റ്റ് ഡബ്ല്യുഡി ട്രാക്ടറുകളുടെ മഹീന്ദ്രയുടെ ഫ്യൂച്ചര്‍ റെഡി ശ്രേണിയാണ് ഓജ. മൂന്ന് ടെക്നോളജി പായ്ക്കുകളായ മയോജ (ഇന്‍റലിജന്‍സ് പായ്ക്ക്), പ്രൊജ (പ്രൊഡക്ടിവിറ്റി പായ്ക്ക്), റോബോജ (ഓട്ടോമേഷന്‍ പായ്ക്ക്) അടിസ്ഥാനമാക്കിയുള്ള ഫസ്റ്റ്-ഇന്‍-കാറ്റഗറി ടെക്നോളജി ഫീച്ചറുകളുമായാണ് ഏഴ് മോഡലുകള്‍ ഇന്ത്യയ്ക്കായി പുറത്തിറക്കിയെതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഊര്‍ജ്ജത്തിന്‍റെ കേന്ദ്രം എന്ന അര്‍ത്ഥം വരുന്ന 'ഓജസ്' എന്ന സംസ്‍കൃത പദത്തില്‍ നിന്നാണ്  മഹീന്ദ്രയുടെ ഏറ്റവും വലിയ ആഗോള ലൈറ്റ്വെയ്റ്റ് ട്രാക്ടര്‍ പ്ലാറ്റ്ഫോമിന് ഓജ എന്ന പേര് വന്നത്. ഇന്ത്യയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലെ എന്‍ജിനീയറിങ് ടീമുകള്‍, മഹീന്ദ്ര എഎഫ്എസിന്‍റെ ഗവേഷണ-വികസന കേന്ദ്രം, ജപ്പാനിലെ മിത്സുബിഷി മഹീന്ദ്ര അഗ്രികള്‍ച്ചര്‍ മെഷിനറി എന്നിവ സഹകരിച്ച് 1200 കോടി രൂപ മുതല്‍ മുടക്കില്‍ വികസിപ്പിച്ചെടുത്തതാണിത്. ട്രാക്ടര്‍ സാങ്കേതികവിദ്യയില്‍ അത്യാധുനിക നവീകരണം, രൂപകല്‍പ്പന, എഞ്ചിനിറിങ് എന്നിവയിലൂടെ പുതിയ ഓജ ശ്രേണി ലൈറ്റ് വെയറ്റ് 4ഡബ്ല്യുഡി ട്രാക്ടറില്‍ മികച്ച മാറ്റം കൊണ്ടുവരുന്നു.

ആ ഫഠ് ഫഠ് ശബ്‍ദം തൊട്ടരികെ, എൻഫീല്‍ഡ് ജനപ്രിയൻ എത്തുക മോഹവിലയില്‍!

 സബ് കോംപാക്റ്റ്, കോംപാക്റ്റ്, സ്മോള്‍ യൂട്ടിലിറ്റി പ്ലാറ്റ്ഫോമുകള്‍ എന്നിവയിലെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാനായി  കേപ് ടൗണില്‍ മഹീന്ദ്ര മൂന്ന് ഓജ പ്ലാറ്റ്ഫോമുകളില്‍ പുതിയ ട്രാക്ടറുകള്‍ അവതരിപ്പിച്ചു. ഡബ്ല്യുഡി സ്റ്റാന്‍ഡേര്‍ഡില്‍  മഹീന്ദ്ര ഇന്ത്യന്‍ വിപണിയ്ക്കായി കോംപാക്റ്റ്, സ്മോള്‍ യൂട്ടിലിറ്റി പ്ലാറ്റ്ഫോമുകളില്‍ ഏഴ് പുതിയ ട്രാക്ടര്‍ മോഡലുകള്‍ പുറത്തിറക്കി. വൈവിധ്യമാര്‍ന്ന കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 20 എച്ച്പി - 40 എച്ച്പി (14.91 കിലോവാട്ട് - 29.82 കിലോവാട്ട്) ശ്രേണിയിലാണ് ഈ മോഡലുകള്‍.

ഓജ ശ്രേണി പിന്നീട് വടക്കേ അമേരിക്ക, ആസിയാന്‍, ബ്രസീല്‍, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യൂറോപ്പ്, സാര്‍ക്ക് മേഖല എന്നിവിടങ്ങളില്‍ അവതരിപ്പിക്കും. 2024ല്‍ തായ്ലന്‍ഡില്‍ ആരംഭിച്ച് ആസിയാന്‍ മേഖലയിലും മഹീന്ദ്രയുടെ അരങ്ങേറ്റം കുറിക്കും. ഓജ ശ്രേണിയുടെ അവതരണത്തോടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മഹീന്ദ്ര 1100-ലധികം ചാനല്‍ പങ്കാളികളുടെ ശൃംഖല മെച്ചപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ ട്രാക്ടര്‍ നിര്‍മ്മാണ പ്ലാന്‍റുകളിലൊന്നായ തെലങ്കാനയിലെ സഹീറാബാദിലുള്ള മഹീന്ദ്രയുടെ അത്യാധുനിക ട്രാക്ടര്‍ നിര്‍മ്മാണ പ്ലാന്‍റുകളിലാണ് മഹീന്ദ്ര ഓജ ട്രാക്ടര്‍ ശ്രേണി നിര്‍മ്മിക്കുന്നത്. ഓജ 2127ന് 5,64,500 രൂപ, ഓജ 3140ന് 7,35,000 രൂപ എന്നിങ്ങനെയാണ് വില എന്നും കമ്പനി പറയുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios