വിറ്റത് 1.4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകൾ, ഒന്നാമനായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി

മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) 2024 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടത്തോടെ ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലെ മേധാവിത്തം തുടരുന്നു. 

Mahindra Last Mile Mobility Limited asserts dominance as India's No.1 electric three wheeler manufacturer

ഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ ഉപവിഭാഗമായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) 2024 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടത്തോടെ ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലെ മേധാവിത്തം തുടരുന്നു. ഇതുവരെ 1.4 ലക്ഷത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ എംഎല്‍എംഎംഎല്‍ വില്പന നടത്തിയതെന്ന് കമ്പനി വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിലെ ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ എംഎല്‍എംഎംഎല്ലിന് നിലവില്‍ 9.3 ശതമാനം പങ്കാളിത്തമുണ്ട്. എല്‍5 ഇവി വിഭാഗത്തില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 55.1 ശതമാനം പങ്കാളിത്തത്തോടെ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ആണ് മുന്നില്‍.

വെറും എട്ട് മാസത്തില്‍ 40,000 ഇവികള്‍ വിറ്റുകൊണ്ട് മികച്ച വളര്‍ച്ചയാണ് എംഎല്‍എംഎംഎല്‍ നേടിയത്. ട്രിയോ പ്ലസ്, ഇ-ആല്‍ഫ സൂപ്പര്‍ റിക്ഷയും കാര്‍ഗോ വേരിയന്‍റും എന്നിങ്ങനെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതാണ് ഈ കുതിപ്പിന് കാരണമായത്. ത്രീ-വീലര്‍ ഇവികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിന് ഉത്പ്പാദനം മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു, ഹരിദ്വാര്‍, സഹീറാബാദ് എന്നിവിടങ്ങളിലാണ് എംഎല്‍എംഎംഎല്ലിന്‍റെ നിര്‍മ്മാണ പ്ലാന്‍റുകള്‍ സ്ഥിതി ചെയ്യുന്നത്.

എംഎല്‍എംഎംഎല്‍ വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാര്‍ന്ന ത്രീ-വീലര്‍ ഇവികളില്‍ ട്രിയോ, ട്രിയോ പ്ലസ്, ട്രിയോ സോര്‍, ട്രിയോ യാരി, സോര്‍ ഗ്രാന്‍റ്, ഇ-ആല്‍ഫ സൂപ്പര്‍, ഇ-ആല്‍ഫ കാര്‍ഗോ എന്നിവ ഉള്‍പ്പെടുന്നു. പണത്തിന്‍റെ മൂല്യത്തിനൊത്ത ഉത്പന്നങ്ങളും നൂതനവും സുസ്ഥിരവുമായ ലാസ്റ്റ് മൈല്‍ മൊബിലിറ്റി പരിഹാരങ്ങളും സ്ഥിരമായി നല്‍കിക്കൊണ്ട് ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്താന്‍ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് പ്രതിജ്ഞാബദ്ധമാണെന്ന് എംഎല്‍എംഎംഎല്ലിന്‍റെ എംഡിയും സിഇഒയുമായ സുമന്‍ മിശ്ര പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനത്തിന്‍റെ ഭാഗമായി, മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ഉദയ് പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഒരു എംഎല്‍എംഎംഎല്‍ ഇവി വാങ്ങുമ്പോള്‍ ആദ്യ വര്‍ഷത്തില്‍ ഡ്രൈവര്‍ക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഉപഭോക്താക്കളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള മഹീന്ദ്രയുടെ പ്രതിബദ്ധതയാണ് ഇത് എടുത്തുകാണിക്കുന്നതെന്നും കമ്പനി പറയുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios