നായിക്കുറുക്കൻ അല്ല, തൊട്ടിവണ്ടി അല്ല, വാലുമാക്രി അല്ലേയല്ല;ഗ്ലോബല്‍ ലുക്കില്‍ ഞെട്ടിച്ച് മഹീന്ദ്ര പിക്കപ്പ്!
ഇപ്പോഴിതാ കിടിലനൊരു ലൈഫ് സ്റ്റൈല്‍ പിക്കപ്പ് കണ്‍സെപ്റ്റ് അവതരിപ്പിച്ച് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് മഹീന്ദ്ര. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ കേപ്‍ടൌണിലാണ് ഥാര്‍ ഇലക്ട്രിക്ക് കണ്‍സെപ്റ്റിനൊപ്പം മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഗ്ലോബൽ പിക്ക് അപ്പ് കണ്‍സെപ്റ്റിനെയും അവതരിപ്പിച്ചത്.
ഇന്ത്യയുടെ സ്വന്തം എസ്‍യുവി ബ്രാൻഡായ മഹീന്ദ്രയുടെ ആദ്യ കാല പിക്കപ്പ് ജീപ്പുകളെ 'തൊട്ടി വണ്ടി' എന്നും 'നായ്ക്കുറുക്കൻ' എന്നും 'വാലുമാക്രി' എന്നുമൊക്കെയാണ് മലയാളികള്‍ വിളിച്ചിരുന്നത്. ബൊലേറോ പിക്കപ്പ് വന്നെങ്കിലും ലുക്കൊക്കെ ഏറെക്കുറേ പഴയതുപോലെ തന്നെയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കിടിലനൊരു ലൈഫ് സ്റ്റൈല്‍ പിക്കപ്പ് കണ്‍സെപ്റ്റ് അവതരിപ്പിച്ച് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് മഹീന്ദ്ര. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ കേപ്‍ടൌണിലാണ് ഥാര്‍ ഇലക്ട്രിക്ക് കണ്‍സെപ്റ്റിനൊപ്പം പുതിയ ഗ്ലോബൽ പിക്ക് അപ്പ് കണ്‍സെപ്റ്റിനെയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിച്ചത്.
ആഗോള പ്രേക്ഷകരെ മനസിൽവച്ചുകൊണ്ട് ഇന്ത്യയിൽ രൂപപ്പെടുത്തിയതാണ് മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ് എന്ന് കമ്പനി വ്യക്തമാക്കുന്നു. സ്കോർപിയോ എൻ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ പിക്കപ്പിന് ശ്രദ്ധേയവും പ്രായോഗികവുമായ രൂപകൽപ്പയാണ് ഉള്ളത്. ഇസഡ് 121 എന്ന കോഡ് നെയിമില്‍ മഹീന്ദ്ര അവതരിപ്പിച്ച ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ ഹെഡ് ലൈറ്റും ബോണറ്റും ഫെന്‍ഡറുകളും മുന്‍ ഡോറുകളുമെല്ലാം സ്‌കോര്‍പിയോ എന്നുമായി സാമ്യതയുള്ളതാണ്. ഈ പുതിയ പിക്കപ്പ് ട്രക്ക്, ദൈനംദിന യാത്രകൾ മുതൽ ഓഫ്-റോഡ് സാഹസികതകൾ, ഓവർലാൻഡിംഗ് എന്നിവ വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ മികവ് പുലർത്തുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്‍തിരിക്കുന്നത് എന്നും കമ്പനി പറയുന്നു. ഈ പിക്ക് അപ്പ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025-ൽ ലോക പ്രീമിയർ പ്രദർശിപ്പിക്കും.
എണ്ണ ഹൃദയമുള്ളവനെക്കാള്‍ പരുക്കൻ, ഇലക്ട്രിക്ക് കരുത്തില്‍ കൂടുതല്‍ മസിലനായി മഹീന്ദ്ര ഥാര്‍!
സ്‌കോർപിയോ എൻ എസ്‌യുവിയിലെ ജെൻ II എംഹോക്ക് ഓൾ-അലൂമിനിയം ഡീസൽ എഞ്ചിനാണ് പുതിയ മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്‌റ്റിന്റെ ഹൃദയം. മഹീന്ദ്ര സ്കോർപിയോ N പിക്കപ്പ് 4X4 ശേഷികളോടെ സജ്ജീകരിച്ചിരിക്കുന്നു കൂടാതെ നോർമൽ, ഗ്രാസ്-ഗ്രാവൽ-സ്നോ, മഡ്-റട്ട്, സാൻഡ് എന്നിങ്ങനെ നാല് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. 5 ജി കണക്റ്റിവിറ്റി, സെമി-ഓട്ടോമാറ്റിക് പാർക്കിംഗ്, സൺറൂഫ്, എഡിഎസ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെയുള്ള നൂതന സവിശേഷതകളാൽ പിക്കപ്പ് സമ്പന്നമാണ്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ 'അടുത്ത തലമുറ ലാഡർ ഫ്രെയിമിന്' അടിവരയിടുന്നതാണ് പുതിയ പിക്കപ്പ് കൺസെപ്റ്റ് എന്നും മഹീന്ദ്ര പറയുന്നു.
പരുക്കൻ സൗന്ദര്യാത്മകത പ്രകടമാക്കുന്ന, പിക്കപ്പ് കൺസെപ്റ്റില്‍ ഒരു ഉറച്ച ഫ്രണ്ട് പ്രൊഫൈൽ നൽകുന്നു. മധ്യഭാഗത്ത് മഹീന്ദ്രയുടെ ഐക്കണിക് ലോഗോ പ്രദർശിപ്പിക്കുന്ന ഒരു കറുത്ത ഗ്രിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. താഴത്തെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബാഷ് പ്ലേറ്റും ടോ ഹുക്കുകളും കൊണ്ട് അലങ്കരിച്ച ബമ്പർ, അതിന്റെ ദൃഢമായ പെരുമാറ്റം വർദ്ധിപ്പിക്കുന്നു. കറുത്ത ഫ്രെയിമാൽ ചുറ്റപ്പെട്ട ഫോഗ് ലാമ്പ് അസംബ്ലിയും പ്രമുഖ ബോണറ്റും പിക്കപ്പിന്റെ റോഡ് സാന്നിധ്യം വർദ്ധിപ്പിക്കുന്നു. വീൽ ആർച്ചുകളിലെ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ്, കരുത്തുറ്റ ഓഫ്-റോഡ് ടയറുകൾ, ഒരു സ്നോർക്കൽ, ബോഡിയിലെ കുത്തുന്ന ചുവന്ന ആക്‌സന്റുകൾ എന്നിവ ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു.