മഹീന്ദ്രയ്ക്ക് ഓരോമാസവും ഇത്രയും ബുക്കിംഗുകൾ, കെട്ടിക്കിടക്കുന്ന ഓർഡറുകൾ ഇത്രയും ലക്ഷം!
മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ഓട്ടോ ആൻഡ് ഫാം ബിസിനസിന്റെ ഇഡിയും സിഇഒയുമായ രാജേഷ് ജെജുരിക്കർ പറയുന്നതനുസരിച്ച്, നവംബർ 1 വരെ കമ്പനിക്ക് 2.86 ലക്ഷം യൂണിറ്റുകളുടെ ഓർഡർ ബുക്ക് ഉണ്ട്. റദ്ദാക്കൽ നിരക്ക് എട്ട് ശതമാനമായി തുടരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ഓരോ മാസവും ശരാശരി 51,000 യൂണിറ്റ് ബുക്കിംഗുകൾ ലഭിക്കുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഥാർ, XUV300, XUV400, XUV700 എന്നിവയുൾപ്പെടെയുള്ള വാഹനങ്ങൾക്കായി നിലവിൽ 2.86 ലക്ഷം ഓർഡർ ബാക്ക്‌ലോഗ് ഉണ്ട്.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ഓട്ടോ ആൻഡ് ഫാം ബിസിനസിന്റെ ഇഡിയും സിഇഒയുമായ രാജേഷ് ജെജുരിക്കർ പറയുന്നതനുസരിച്ച്, നവംബർ ഒന്നുവരെ കമ്പനിക്ക് 2.86 ലക്ഷം യൂണിറ്റുകളുടെ ഓർഡർ ബുക്ക് ഉണ്ട്. റദ്ദാക്കൽ നിരക്ക് എട്ട് ശതമാനമായി തുടരുന്നു.
2.86 ലക്ഷം ഓർഡർ ബാക്ക്‌ലോഗിൽ, 10,000 ബുക്കിംഗുകൾ XUV300, XUV400, 70,000 XUV700, 76,000 യൂണിറ്റുകൾ ഥാർ, 11,000 യൂണിറ്റ് ബൊലേറോ, സ്‍കോര്‍പിയോ എൻ 1,19,000 എൻ എന്നിവ ഉള്‍പ്പെടുന്നു. ആവശ്യം നിറവേറ്റുന്നതിനായി ഥാർ, XUV700, സ്‍കോർപിയോ എന്നിവയുൾപ്പെടെയുള്ള ചില മോഡലുകളുടെ ഉത്പാദനം കമ്പനി വർദ്ധിപ്പിച്ചു. ഭാവിയിൽ കൂടുതൽ കാറുകൾ വിതരണം ചെയ്യാനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും കമ്പനി ഒരുങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര 1,14,742 എസ്‌യുവികൾ വിറ്റു. ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിറ്റിരുന്നതിന്റെ ഇരട്ടിയിലധികം ആണ്. തുടർച്ചയായ അഞ്ച് പാദങ്ങളിലും രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എസ്‌യുവി നിർമ്മാതാക്കളായി കമ്പനി സ്ഥാനം പിടിച്ചിട്ടുണ്ട്.
അതേസമയം, സെപ്റ്റംബർ അവസാനത്തോടെ എസ്‌യുവി മേഖലയിൽ മഹീന്ദ്രയുടെ വിപണി വിഹിതം 19.9 ശതമാനമായി ഉയർന്നു, എസ്‌യുവി രംഗത്ത് വരുമാന നേതൃപാടവം നിലനിർത്താൻ കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്നും ജെജുരിക്കർ പറഞ്ഞു. മാത്രമല്ല, മെച്ചപ്പെട്ട ഇന്റീരിയറുകളോടെ XUV400 ന്റെ അപ്‌ഡേറ്റ് പതിപ്പിനായി കമ്പനി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്. 2024 ഡിസംബറിൽ കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോഡലും അവതരിപ്പിക്കും.