സബ്‌കോംപാക്റ്റ് എസ്‌യുവികള്‍ വാങ്ങാൻ കൂട്ടയിടി, മുഖം മിനുക്കാൻ നാലുപേര്‍
ഈ സെഗ്മെന്‍റിലെ മത്സരം കാരണം ഇന്ത്യയിലെ നാല് ജനപ്രിയ സബ്‌കോംപാക്റ്റ് എസ്‌യുവികളായ ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, റെനോ കിഗർ, ഹ്യുണ്ടായ് വെന്യു തുടങ്ങിയവ സമീപഭാവിയിൽ കാര്യമായ അപ്‌ഡേറ്റുകൾക്ക് വിധേയമാകാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ സബ്‌കോംപാക്റ്റ് എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങള്‍ നോക്കാം.
ഇന്ത്യയില്‍ കാർ വാങ്ങുന്നവർക്കിടയില്‍ നിലവിൽ എൻട്രി ലെവൽ എസ്‌യുവി വിഭാഗത്തിലേക്ക് താല്‍പ്പര്യം വര്‍ദ്ധിച്ചിരിക്കുന്നു. ഇത് ചെറുകാറുകളുടെ വിൽപ്പനയിൽ ഇടിവുണ്ടാക്കിയിരിക്കുന്നു. ഈ പ്രവണത തിരിച്ചറിഞ്ഞ് മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ തുടങ്ങിയവര്‍ ഉൾപ്പെടെയുള്ള കാർ നിർമ്മാതാക്കൾ യഥാക്രമം ഫ്രോങ്‌ക്സ്, എക്‌സ്‌റ്റർ, പഞ്ച് തുടങ്ങിയ മോഡലുകളുമായി മൈക്രോ എസ്‌യുവി വിപിണിയിലേക്കും പ്രവേശിച്ചു. ഈ സെഗ്മെന്‍റിലെ മത്സരം കാരണം ഇന്ത്യയിലെ നാല് ജനപ്രിയ സബ്‌കോംപാക്റ്റ് എസ്‌യുവികളായ ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, റെനോ കിഗർ, ഹ്യുണ്ടായ് വെന്യു തുടങ്ങിയവ സമീപഭാവിയിൽ കാര്യമായ അപ്‌ഡേറ്റുകൾക്ക് വിധേയമാകാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ സബ്‌കോംപാക്റ്റ് എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങള്‍ നോക്കാം.
ന്യൂ-ജെൻ ഹ്യുണ്ടായ് വെന്യു
2022 ജൂണിലെ മിഡ്-ലൈഫ് അപ്‌ഡേറ്റിന് ശേഷം, 2025-ൽ ഹ്യൂണ്ടായ് വെന്യു രണ്ടാം തലമുറ അരങ്ങേറ്റത്തിനായി ഒരുങ്ങുന്നു. പുതുതലമുറ വെന്യു ഹ്യുണ്ടായ് അടുത്തിടെ ഏറ്റെടുത്ത തലേഗാവ് പ്ലാന്റിൽ നിന്നും പുറത്തിറങ്ങും. എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമൂലമായ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന 2025 ഹ്യുണ്ടായ് വെന്യു, ആന്തരികമായി പ്രോജക്റ്റ് ക്യു 2 എക്‌സി എന്ന കോഡുനാമത്തില്‍ വിളിക്കുന്നു. കിയ സോനെറ്റ്, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര എക്‌സ്‌യുവി 300 എന്നിവയ്‌ക്കെതിരായ മത്സരം പുത്തൻ വെന്യുവും തുടരും.
സ്‌റ്റൈലിഷ് ലുക്ക്, കൊതിപ്പിക്കും വില; പുത്തൻ ലിവോയുമായി ഹോണ്ട
പുതുക്കിയ ടാറ്റ നെക്സോൺ
കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതുക്കിയ ടാറ്റ നെക്‌സോൺ 2023 സെപ്തംബർ ആദ്യം വിൽപ്പനയ്‌ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റകര്‍വ്വ് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വരാനിരിക്കുന്ന നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും മെച്ചപ്പെടുത്തിയ സവിശേഷതകളും ലഭിക്കും. പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു. വാഹനത്തിന്റെ അളവുകൾ മാറ്റമില്ലാതെ തുടരും. 7-സ്‍പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ പുതിയ 1.2L ടർബോ പെട്രോൾ എഞ്ചിൻ 2023 ടാറ്റ നെക്‌സോൺ അവതരിപ്പിക്കും. അതേസമയം, നിലവിലുള്ള 120 ബിഎച്ച്പി, 1.2L ടർബോ പെട്രോൾ, 115 ബിഎച്ച്പി, 1.5L ഡീസൽ എഞ്ചിനുകളും നിലനിർത്തും.
പുതുക്കിയ റെനോ കിഗര്‍
2024-ൽ ക്വിഡ് ഹാച്ച്ബാക്ക്, കിഗർ സബ്കോംപാക്റ്റ് എസ്‌യുവി, ട്രൈബർ എംപിവി മോഡലുകൾക്കായുള്ള അപ്‌ഡേറ്റുകൾ റെനോ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 72 ബിഎച്ച്പി, 1.0L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 100 ബിഎച്ച്പി, 1.0L ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന 2024 റെനോ കിഗര്‍ CMFA+ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് തുടരും. നാച്ചുറലി ആസ്പിറേറ്റഡ് ഗ്യാസോലിൻ എഞ്ചിൻ ഒരു സാധാരണ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കും. അതേസമയം ടർബോ-പെട്രോൾ മോട്ടോർ 5-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുകളിൽ ലഭ്യമാകും.
മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ്
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ XUV300 സബ്‌കോംപാക്റ്റ് എസ്‌യുവി 2024-ന്റെ തുടക്കത്തിൽ മിഡ്-ലൈഫ് അപ്‌ഡേറ്റിന് വിധേയമാകാൻ ഒരുങ്ങുന്നു. ഈ അപ്‌ഡേറ്റ് ഒരു ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് പനോരമിക് സൺറൂഫ് അവതരിപ്പിക്കും. ഈ സമയത്ത് വിശദമായ വിവരങ്ങൾ പരിമിതമാണെങ്കിലും, 2024 മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നവീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുനർരൂപകൽപ്പന ചെയ്‍ത ഡാഷ്‌ബോർഡ് എന്നിവയുൾപ്പെടെ വിവിധ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ മാറ്റങ്ങൾ മഹീന്ദ്ര XUV700 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടേക്കാം. നിലവിലെ മോഡലിൽ നിന്നുള്ള 1.2L ടർബോ പെട്രോള്‍, 1.5L ഡീസൽ എഞ്ചിൻ കോൺഫിഗറേഷനുകൾ നിലനിൽക്കും.