നിസാൻ അടുത്തവർഷം മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റും എക്‌സ്-ട്രെയിൽ എസ്‌യുവിയും പുറത്തിറക്കും

പുതിയ ഇടത്തരം എസ്‌യുവി അവതരിപ്പിക്കുന്നതിന് മുമ്പ്, നിസ്സാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ്, എക്‌സ്-ട്രെയിൽ എന്നിവ 2024 ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

List of upcoming vehicles from Nissan

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ 2025-26 ഓടെ ഇന്ത്യൻ വിപണിയിൽ അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. കമ്പനിക്ക് 2025-26 ൽ രാജ്യത്ത് ഒരു പുതിയ ഇടത്തരം എസ്‌യുവിയും മൂന്നുവരി എസ്‌യുവിയും ഉണ്ടാകും. അതിനോട് അനുബന്ധിച്ച്, CMF-AEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു പുതിയ കോംപാക്റ്റ് ഇലക്ട്രിക് ഹാച്ച്ബാക്കും നിസ്സാൻ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. പുതിയ ഇടത്തരം എസ്‌യുവി അവതരിപ്പിക്കുന്നതിന് മുമ്പ്, നിസ്സാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ്, എക്‌സ്-ട്രെയിൽ എന്നിവ 2024 ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

മെക്സിക്കോ പോലുള്ള ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് (എൽഎച്ച്ഡി) വിപണികളിലേക്ക് പുതുക്കിയ മാഗ്നൈറ്റ് കയറ്റുമതി ചെയ്യാൻ നിസ്സാന് പദ്ധതികൾ ഉണ്ട്. പുതിയ മാഗ്‌നൈറ്റിനൊപ്പം, ജാപ്പനീസ് നിർമ്മാതാവിന്റെ ഇന്ത്യൻ വിഭാഗം ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവയുൾപ്പെടെ പുതിയ വിപണികളിലേക്കും കയറ്റുമതി ചെയ്യും. നിസാൻ നിലവിൽ പ്രതിവർഷം 25000 മുതൽ 30000 യൂണിറ്റ് വരെ മാഗ്‌നൈറ്റ് സബ്-4 മീറ്റർ എസ്‌യുവി വിൽക്കുന്നുണ്ട്. ചെറിയ എസ്‌യുവി ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതോടെ കോംപാക്റ്റ് എസ്‌യുവിയുടെ ഉൽപ്പാദന അളവ് പ്രതിവർഷം 40,000 മുതൽ 50,000 യൂണിറ്റുകളായി ഉയർത്താനാകും.

നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. ഇന്റീരിയർ ഗണ്യമായി പരിഷ്‌ക്കരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 1.0L 3-സിലിണ്ടർ NA പെട്രോളും 1.0L 3-സിലിണ്ടർ ടർബോ പെട്രോളും ഉൾപ്പെടെ നിലവിലുള്ള പവർട്രെയിൻ ഓപ്ഷനുകൾ എസ്‌യുവിക്ക് ലഭിച്ചേക്കും. ഇതിന് ഒരു സിഎൻജി പതിപ്പും ലഭിക്കും.

അടുത്ത ഒരു വർഷത്തിനുള്ളിൽ എക്സ്-ട്രെയിൽ മൂന്നുവരി എസ്‌യുവി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു . ഇതിന് 4,680 എംഎം നീളവും 2,065 എംഎം വീതിയും 1,725 ​​എംഎം ഉയരവും 2,705 എംഎം വീൽബേസും ഉണ്ട്. നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ജീപ്പ് കോമ്പസിനേക്കാളും ഫോക്‌സ്‌വാഗൺ ടിഗ്വാനേക്കാളും ഇത് അൽപ്പം വലുതാണ്. ഗ്ലോബൽ-സ്പെക്ക് മോഡൽ 5, 7 സീറ്റ് ലേഔട്ടിൽ വാഗ്ദാനം ചെയ്യുമ്പോൾ, ഇന്ത്യ-സ്പെക്ക് മോഡൽ 7 സീറ്റ് ഓപ്ഷനിൽ വരാനാണ് സാധ്യത.

അതേസമയം നിസാൻ എക്സ്-ട്രെയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു - 163പിഎസ്, 1.5 എൽ ടർബോ പെട്രോൾ, ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ. ഇ-പവർ ടെക് എന്ന് വിളിക്കപ്പെടുന്ന എക്സ്-ട്രെയിലിന്റെ ഹൈബ്രിഡ് പവർട്രെയിൻ 2WD സജ്ജീകരണത്തിൽ 204PS, 300Nm ടോർക്കും 4WD സജ്ജീകരണത്തിൽ 213PS & 525Nm വരെ ടോർക്കും നൽകുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios