15 ലക്ഷത്തില്‍ താഴെ വില, ഇതാ വരാനിരിക്കുന്ന ചില കിടുക്കൻ എസ്‍യുവികള്‍

എസ്‍യുവി വില്‍പ്പന പൊടിപൊടിക്കുകയാണ്. അതുകൊണ്ട് പല കമ്പനികളും പുതിയ എസ്‍യുവികളുടെ പണിപ്പുരയിലാണ്. നിലവിലുള്ള ജനപ്രിയ മോഡലുകളുടെ ഫേസ്‍ലിഫ്റ്റ് , ഇലക്ട്രിഫിക്കേഷൻ ജോലികളും അണിയിറയില്‍ നടക്കുന്നുണ്ട്. ഇതാ വരാനിരിക്കുന്ന 15 ലക്ഷത്തിൽ താഴെ വിലയുള്ള ചില എസ്‌യുവികൾ

List of upcoming SUVs under 15 lakh prn

രാജ്യത്ത് എസ്‍യുവി വില്‍പ്പന പൊടിപൊടിക്കുകയാണ്. അതുകൊണ്ട് പല കമ്പനികളും പുതിയ എസ്‍യുവികളുടെ പണിപ്പുരയിലാണ്. നിലവിലുള്ള ജനപ്രിയ മോഡലുകളുടെ ഫേസ്‍ലിഫ്റ്റ് , ഇലക്ട്രിഫിക്കേഷൻ ജോലികളും അണിയിറയില്‍ നടക്കുന്നുണ്ട്. ഇതാ വരാനിരിക്കുന്ന 15 ലക്ഷത്തിൽ താഴെ വിലയുള്ള ചില എസ്‌യുവികൾ

സിട്രോൺ C3 എയർക്രോസ്
2023 സെപ്റ്റബര്‍ മാസത്തോടെ ദീർഘകാലമായി കാത്തിരിക്കുന്ന C3 എയർക്രോസ് എസ്‌യുവി സിട്രോൺ ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ മോഡൽ ഒരൊറ്റ വേരിയന്റിലും അഞ്ച്, ഏഴ് സീറ്റ് ലേഔട്ടിലും പിന്നീട് മൂന്നാം നിരയിൽ നീക്കം ചെയ്യാവുന്ന സീറ്റുകളോടെയും ലഭ്യമാകും. 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 110 ബിഎച്ച്പിയും 190 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 എൽ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 18.5 കിമി എന്ന എആർഎഐ സർട്ടിഫൈഡ് ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നു.

ഹോണ്ട എലിവേറ്റ്
പുതുതായി വികസിപ്പിച്ചെടുത്ത എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുമായി ഹോണ്ട ഒടുവിൽ എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കും. അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയ്‌ക്കെതിരെയാണ് പുതിയ ഹോണ്ട എലിവേറ്റ് മത്സരിക്കുന്നത്. പുതിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഒറ്റ പാളി സൺറൂഫ്, എഡിഎഎസ് ടെക് എന്നിവയുമായാണ് ഇത് വരുന്നത്. 121PS പവറും 145Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ 4-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും ഒരു സിവിടിയും ഉൾപ്പെടുന്നു.

ടാറ്റാ നെക്സോണ്‍
ടാറ്റ മോട്ടോഴ്‌സ് പുതിയ നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയെ ഉത്സവ സീസണിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മിക്കവാറും സെപ്റ്റംബർ-ഒക്ടോബറിൽ ഈ മോഡല്‍ വിപണിയില്‍ എത്തും. പുതിയ മോഡൽ ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. പുതിയ ടർബോ പെട്രോൾ എഞ്ചിനിനൊപ്പം കാര്യമായ ഡിസൈൻ മാറ്റങ്ങളും പുതിയ ഇന്റീരിയറുമായി ഇത് വരുന്നു. പുതിയ ടാറ്റ നെക്‌സോൺ പുതിയ കര്‍വ്വ് എസ്‍യുവി കൂപ്പെ ആശയത്തിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടുന്നു. ക്യാബിനിനുള്ളിൽ, പുതിയ നെക്‌സോണിന് വയർലെസ് കണക്റ്റിവിറ്റിയുള്ള പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഇരട്ട സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയുണ്ട്. 125PS കരുത്തും 225Nm ടോർക്കും ഉത്പാദിപ്പിക്കുന്ന പുതിയ 1.2L 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എസ്‌യുവിക്ക് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ
മാരുതി ഫ്രോങ്‌ക്‌സ് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ സബ്-4 മീറ്റർ എസ്‌യുവി അവതരിപ്പിക്കാൻ ടൊയോട്ട തയ്യാറെടുക്കുന്നുണ്ട്. ഇത് അർബൻ ക്രൂയിസർ ടൈസർ എന്ന് വിളിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം ഈ പേര് ഇന്ത്യയിൽ ട്രേഡ് മാർക്ക് ചെയ്‍തിട്ടുണ്ട്. നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ, ഹ്യുണ്ടായ് എക്‌സ്‌റ്റർ എന്നിവയ്‌ക്കെതിരെയാണ് ടൊയോട്ട ടൈസർ സ്ഥാനംപിടിക്കുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഈ മോഡല്‍ വാഗ്‍ദാനം ചെയ്യുന്നത് - 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോളും 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോളും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഈ മോഡലില്‍ ലഭിക്കും.

ടാറ്റ പഞ്ച് ഇവി
ഈ സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് പഞ്ച്, ഹാരിയർ, കർവ്വ് എസ്‌യുവി കൂപ്പെ എന്നിവയുടെ ഇലക്ട്രിക് പതിപ്പുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് ഈ വർഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാനപരമായി വളരെയധികം പരിഷ്‌ക്കരിച്ച പഞ്ച് ഹാച്ച്ബാക്ക് ആയ സിഗ്മ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇലക്ട്രിക്ക് പതിപ്പ്. പഞ്ച് ഇവി സിട്രോൺ eC3ക്ക് എതിരെ മത്സരിക്കും. ഒറ്റ ചാർജിൽ ഏകദേശം 300 കിലോമീറ്റർ റേഞ്ചുള്ള 24kWh ബാറ്ററി പാക്ക് ഇതില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ഹ്യുണ്ടായ് ക്രെറ്റ
2024 ന്റെ ആദ്യ പകുതിയിൽ ഹ്യുണ്ടായ് പരിഷ്‍കരിച്ച ക്രെറ്റ എസ്‌യുവി അവതരിപ്പിക്കും. പുതിയ മോഡൽ നിരവധി മാറ്റങ്ങളോടെ പുതിയ ഫ്രണ്ട് , റിയർ സ്‌റ്റൈലിംഗോടെയാണ് വരുന്നത്. ക്യാബിന് പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് ലഭിക്കും. കൂടാതെ വെർണ സെഡാനുമായി സാമ്യതയുണ്ടാകും. എഡിഎസ് സാങ്കേതികവിദ്യയും പുതിയ 1.5L ടർബോ പെട്രോൾ എഞ്ചിനും ഇതിലുണ്ടാകും. 115 ബിഎച്ച്പി, 1.5 എൽ എൻഎ പെട്രോൾ, 116 ബിഎച്ച്പി, 1.5 എൽ ടർബോ ഡീസൽ, 160 ബിഎച്ച്പി, 1.5 എൽ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്‍ദാനം ചെയ്യുന്നത്.

മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റ്
XUV300 കോംപാക്ട് എസ്‌യുവിയുടെ പുതുക്കിയ പതിപ്പില്‍ മഹീന്ദ്ര പ്രവർത്തിക്കുന്നുണ്ട്. അത് 2024 ൽ നമ്മുടെ വിപണിയിൽ അവതരിപ്പിക്കും. പുതിയ മോഡലിന് ഡിസൈൻ മാറ്റങ്ങളും ഗണ്യമായി പരിഷ്‍കരിച്ച ഇന്റീരിയറും ലഭിക്കും. പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. എസ്‌യുവിക്ക് പനോരമിക് സൺറൂഫും ലഭിക്കും. അതേ 1.2 എൽ ടർബോ പെട്രോളും 1.5 എൽ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്
പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം ആദ്യം കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ മോഡലിന് പുതിയ സെൽറ്റോസിനൊപ്പം ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. ക്യാബിനിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് സവിശേഷതകളുള്ള സെഗ്‌മെന്റ്-ആദ്യത്തെ എഡിഎസ് സാങ്കേതികവിദ്യ ലഭിക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. 1.2L NA പെട്രോൾ, 1.0L ടർബോ പെട്രോൾ, 1.5L ടർബോ ഡീസൽ എന്നിവ ഉൾപ്പെടെ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ ഇത് നിലനിർത്തും.

എണ്ണ ഹൃദയമുള്ളവനെക്കാള്‍ പരുക്കൻ, ഇലക്ട്രിക്ക് കരുത്തില്‍ കൂടുതല്‍ മസിലനായി മഹീന്ദ്ര ഥാര്‍!

ടാറ്റ കർവ്വ്
ടാറ്റ മോട്ടോഴ്‌സ് 2024 ന്റെ ആദ്യ പകുതിയിൽ പുതിയ കര്‍വ്വ് എസ്‍യുവി കൂപ്പെ പുറത്തിറക്കും. പുതിയ മോഡലിന് ഐസിഇ പതിപ്പ് കൂടാതെ ഇലക്ട്രിക് പവർട്രെയിനുകളും ലഭിക്കും. ഇത് സിഗ്മ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയ്‌ക്കെതിരെയും വിഭാഗത്തിലെ മറ്റുള്ളവയ്‌ക്കെതിരെയും ഇത് മത്സരിക്കും. ഇലക്ട്രിക് പതിപ്പിന് ഏകദേശം 40-50കിലോവാട്ട് ബാറ്ററി പായ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഒറ്റ ചാർജിൽ 400കിമിയില്‍ അധികം റേഞ്ച് ലഭിക്കും. ഐസിഇ പതിപ്പുകൾക്ക് 1.2L അല്ലെങ്കിൽ 1.5L ടർബോ പെട്രോളും 1.5L ടർബോ ഡീസൽ എഞ്ചിനും ലഭിക്കും.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios