ടാറ്റയുടെ തുടർഭരണം എങ്ങനെയും അവസാനിപ്പിക്കണം, മാസ്റ്റർ പ്ലാനുമായി മാരുതി!

ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി പെട്രോൾ-ഡീസൽ സെഗ്‌മെന്റിൽ ഇതിനകം തന്നെ മുന്നിലാണ്. മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ട് ഇലക്ട്രിക് കാറുകളെക്കുറിച്ച് വിശദമായി അറിയാം.

List of upcoming electric vehicles from Maruti Suzuki rival of Tata

ന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം അതിവേഗം വർധിച്ചുവരികയാണ്. നിലവിൽ, ഇലക്ട്രിക് സെഗ്‌മെന്റ് കാറുകളിൽ ടാറ്റ ആധിപത്യം തുടരുകയാണ്. ടാറ്റ നെക്‌സോണിന്റെയും ടാറ്റ പഞ്ച് ഇവിയുടെയും ബലത്തിലാണ് ടാറ്റയുടെ മുന്നേറ്റം. ഇപ്പോഴിതാ മാരുതി സുസുക്കിയും ഇലക്ട്രിക് കാർ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഈ കാറുകൾക്കായി ഉപഭോക്താക്കളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി പെട്രോൾ-ഡീസൽ സെഗ്‌മെന്റിൽ ഇതിനകം തന്നെ മുന്നിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി പെട്രോൾ-ഡീസൽ സെഗ്‌മെന്റിൽ ഇതിനകം തന്നെ മുന്നിലാണ്. മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ട് ഇലക്ട്രിക് കാറുകളെക്കുറിച്ച് വിശദമായി അറിയാം.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി eVX 2023 ഓട്ടോ എക്‌സ്‌പോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. സിംഗിൾ, ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനുകളിൽ ഇത് വിൽക്കും. ഈ കാറിൽ ഉപഭോക്താക്കൾക്ക് 550 കിലോമീറ്റർ റേഞ്ച് ലഭിക്കും. 2024ൽ മാരുതിക്ക് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാർ പുറത്തിറക്കാനാകും. കാറിന്റെ ഡിസൈൻ അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഫ്രണ്ട്-വീൽ ഡ്രൈവും ഓൾ-വീൽ ഡ്രൈവും ലഭിക്കും. ഇതിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, വൈ-സൈസ് എൽഇഡി ഡിആർഎൽ, ഹോറിസോണ്ടൽ എൽഇഡി ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് എന്നിവ ലഭിക്കും.

വിപണിയിൽ ടാറ്റ ടിയാഗോ, എംജി കോമറ്റ് ഇവി എന്നിവയോട് മത്സരിക്കുന്ന ഒരു താങ്ങാനാവുന്ന ഇലക്ട്രിക് ഹാച്ച്ബാക്കാണ് മാരുതിയുടെ രണ്ടാമത്തെ ഇലക്ട്രിക് ഹാച്ച്ബാക്ക് . വരാനിരിക്കുന്ന മാരുതി കോംപാക്റ്റ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബാറ്ററിയെയും മോട്ടോറിനെയും കുറിച്ച് കൂടുതൽ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം മാരുതിയുടെ ഈ ഇലക്ട്രിക് കാറിന്റെ റേഞ്ച് ഫുൾ ചാർജിൽ 200 മുതൽ 250 കിലോമീറ്റർ വരെയാകാം എന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകൾ. മാരുതിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്കിന് ബജറ്റ്  വില പ്രതീക്ഷിക്കാം. 2024ൽ മാരുതി സുസുക്കി ഈ കാർ പുറത്തിറക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios