ലോഞ്ചിന് തയ്യാറായി പുതിയ രണ്ട് സിട്രോൺ കാറുകൾ
അതേസമയം പുതിയ സിട്രോൺ 7-സീറ്റർ എസ്‌യുവി 2023 രണ്ടാം പകുതിയിൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന പുതിയ സിട്രോൺ കാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ ഉടൻ തന്നെ C3 ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി രണ്ട് പുതിയ മോഡലുകളുമായി ഇന്ത്യൻ ഉൽപ്പന്ന പോർട്ട്ഫോളിയോ വികസിപ്പിക്കും. അവയിലൊന്ന് അതിന്റെ ഇലക്ട്രിക് പതിപ്പും (eC3) മറ്റൊന്ന് മൂന്ന് വരി എസ്‌യുവിയും ആയിരിക്കും. സിട്രോണ്‍ eC3 വരും ആഴ്‌ചകളിൽ അവതരിപ്പിക്കും. അതേസമയം പുതിയ സിട്രോൺ 7-സീറ്റർ എസ്‌യുവി 2023 രണ്ടാം പകുതിയിൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന പുതിയ സിട്രോൺ കാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.
സിട്രോൺ eC3
സിട്രോൺ eC3 യുടെ ബുക്കിംഗ് 25,000 രൂപയ്ക്ക് ആരംഭിച്ചു കഴിഞ്ഞു. ലോഞ്ച് ചെയ്‍തുകഴിഞ്ഞാൽ, 8.49 ലക്ഷം രൂപ മുതൽ 11.79 ലക്ഷം രൂപ വരെ വിലയുള്ള ടാറ്റ ടിയാഗോ ഇവിക്കെതിരെ ഈ മോഡൽ മത്സരിക്കും. 29.2kWh ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും (57bhp/143Nm) പായ്ക്ക് ചെയ്‍ത ലൈവ് ആൻഡ് ഫീൽ വേരിയന്റുകളോടെയാണ് eC3 ലഭ്യമാക്കുന്നത്. ഇത് 6.8 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 60kmph വേഗത്തിലാക്കുകയും 107kmph എന്ന ഉയർന്ന വേഗത നൽകുകയും ചെയ്യുന്നു. രണ്ട് ഡ്രൈവിംഗ് മോഡുകളും ഉണ്ട് . ഒരു പൂർണ്ണ ചാർജിൽ 320 കിലോമീറ്റർ റേഞ്ച് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് eC3 വാഗ്ദാനം ചെയ്യുന്നുവെന്ന് സിട്രോൺ അവകാശപ്പെടുന്നു. ഇലക്ട്രിക് ഹാച്ച്ബാക്ക് 3.3kWh ഓൺബോർഡ് എസി അല്ലെങ്കിൽ ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാം.
സിട്രോൺ 7 സീറ്റർ എസ്‌യുവി
പുതിയ സിട്രോൺ 7 സീറ്റർ എസ്‌യുവി റെനോ ട്രൈബറിനെതിരെ മത്സരിക്കും. അതിന്റെ പ്രൊഡക്ഷൻ-റെഡി മോഡലിനെ സിട്രോൺ സി3 എയർക്രോസ് എന്ന് വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് നിരകളുള്ള എസ്‌യുവി അതിന്‍റെ സഹോദര മോഡലുകളുമായി ശക്തമായ സാമ്യം ഉണ്ടായിരിക്കും. എന്നിരുന്നാലും, മുൻ ഗ്രിൽ, ബമ്പർ, ഫോഗ് ലാമ്പ് അസംബ്ലി എന്നിവയുൾപ്പെടെ അതിന്റെ രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ വരുത്തും. പവറിനായി, C3 ഹാച്ച്ബാക്കിന് കരുത്തേകുന്ന അതേ 1.2L, 3-സിലിണ്ടർ ടർബോ പെട്രോളും 1.2L, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളും പുതിയ എസ്‌യുവി ഉപയോഗിച്ചേക്കാം. ഫീച്ചറുകളുടെ കാര്യത്തിൽ, സിട്രോണിൽ നിന്നുള്ള 7-സീറ്റർ എസ്‌യുവി ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4 സ്പീക്കറുകൾ, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റൂഫ് റെയിലുകൾ മുതലായ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യും.