ഇതാ താങ്ങാവുന്ന വിലയുള്ള ചില എസ്‍യുവികൾ
2024 ലെ കണക്കനുസരിച്ച്, 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള സെഗ്‌മെൻ്റിൽ നിരവധി എസ്‌യുവി ഓഫറുകൾ നിറഞ്ഞിരിക്കുന്നു. ഇത് വാങ്ങുന്നവർക്ക് നിരവധി തിരഞ്ഞെടുപ്പുകൾ നൽകുന്നു. അതിനാൽ, ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച അഞ്ച് ബജറ്റ് സൗഹൃദ എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർന്ന റൈഡിംഗ് വാഹനങ്ങൾക്കും എസ്‌യുവികൾക്കും വർദ്ധിച്ചുവരുന്ന മുൻഗണനയാണ് ഉപഭോക്താക്കൾക്ക് ഇടയിലുള്ളത്. ഇത് താങ്ങാനാവുന്നതും എൻട്രി ലെവൽ എസ്‌യുവികളും ഇന്ത്യയിൽ അവതരിപ്പിക്കാൻ മിക്കവാറും എല്ലാ പ്രമുഖ നിർമ്മാതാക്കളെയും പ്രേരിപ്പിച്ചു. 2024 ലെ കണക്കനുസരിച്ച്, 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള സെഗ്‌മെൻ്റിൽ നിരവധി എസ്‌യുവി ഓഫറുകൾ നിറഞ്ഞിരിക്കുന്നു. ഇത് വാങ്ങുന്നവർക്ക് നിരവധി തിരഞ്ഞെടുപ്പുകൾ നൽകുന്നു. അതിനാൽ, ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച അഞ്ച് ബജറ്റ് സൗഹൃദ എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ.
നിസാൻ മാഗ്നൈറ്റ്
നിസാൻ മാഗ്നൈറ്റിന് ആറുലക്ഷം മുതൽ 11.27 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. നിസാൻ മാഗ്‌നൈറ്റിന് 1-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആണ് കരുത്ത് പകരുന്നത്. ഈ രണ്ട് എഞ്ചിനുകളും 72 bhp/96 Nm ടോർക്കും 100 bhp/160 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
റെനോ കിഗർ
ആറ് ലക്ഷം മുതൽ 11.23 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള റെനോ കിഗർ ഇന്ത്യയിൽ ലഭ്യമാണ്. 1-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് റെനോ കിഗറിന് കരുത്തേകുന്നത്. ഈ രണ്ട് എഞ്ചിനുകളും 72 bhp/96 Nm ടോർക്കും 100 bhp/160 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്.
ഹ്യുണ്ടായ് എക്‌സ്‌റ്റർ
6.13 ലക്ഷം മുതൽ 10.28 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള ഹ്യൂണ്ടായ് എക്‌സ്‌റ്റർ ഇന്ത്യയിൽ ലഭ്യമാണ്. 83 bhp കരുത്തും 114 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് എക്‌സ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്നത്.
ടാറ്റ പഞ്ച്
ടാറ്റ പഞ്ച് ആറുലക്ഷം മുതൽ 10.20 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വിലയിൽ ലഭിക്കും. 88 bhp കരുത്തും 115 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിൻ്റെ കരുത്ത്.
മാരുതി സുസുക്കി ഫ്രോങ്ക്സ്
7.51 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള മോഡലാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്. 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനോ 1.2-ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനോ ആണ് മാരുതി സുസുക്കി ഫ്രോങ്‌ക്‌സിന് കരുത്ത് പകരുന്നത്. ഈ രണ്ട് എഞ്ചിനുകളും 100 bhp/148 Nm torque ഉം 90 bhp/138 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്.