മോഹിപ്പിക്കും മൈലേജും കുറഞ്ഞ വിലയും, സാധാരണക്കാരന് താങ്ങാകും ഈ ഹോണ്ട ബൈക്കുകള്‍!

നിങ്ങളും കുറഞ്ഞ വിലയും മികച്ച മൈലേജുമുള്ള ഒരു ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഹോണ്ടയുടെ എല്ലാ വിലകുറഞ്ഞ ബൈക്കുകളുടെയും ഏറ്റവും പുതിയ വിലയും മറ്റ് വിശദാംശങ്ങളും ഇതാ

List Of Affordable Bikes From Honda India With Best Mileage

നിങ്ങൾ ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ടയുടെ ഒരു ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എൻട്രി ലെവൽ മുതൽ പ്രീമിയം ബൈക്ക് സെഗ്‌മെന്റ് വരെയുള്ള നിരവധി മോഡലുകൾ കമ്പനി ശ്രേണിയില്‍ കാണാൻ കഴിയും. എന്നാൽ ഹോണ്ടയ്ക്ക് താങ്ങാനാവുന്ന വിലയുള്ള ചില ബൈക്കുകളും ഉണ്ട്. നിങ്ങളും സമാനമായ ഒരു ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, കമ്പനിയുടെ എല്ലാ വിലകുറഞ്ഞ ബൈക്കുകളുടെയും ഏറ്റവും പുതിയ വിലയും മറ്റ് വിശദാംശങ്ങളും ഇതാ

ഹോണ്ട സിഡി 110 ഡ്രീം ഡീലക്സ് 
(വില: 72,207)

സിഡി 110 ഡ്രീം ഡീലക്‌സ് ആണ് ഹോണ്ടയുടെ ഏറ്റവും വില കുറഞ്ഞ ബൈക്ക്. 70,315 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോ വില. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 109.51 സിസി, ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ ഉണ്ട്, ഇത് 8.6 എച്ച്പി പവറും 9.30 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിനിൽ 4-സ്പീഡ് ഗിയർബോക്‌സ് സജ്ജീകരിച്ചിരിക്കുന്നു. സൈലന്റ് സ്റ്റാർട്ട് ഫീച്ചർ ബൈക്കിൽ നൽകിയിട്ടുണ്ട്. സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡിസി ഹെഡ്‌ലാമ്പ്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം & പാസിംഗ് സ്വിച്ച്, ട്യൂബ്‌ലെസ് ടയർ, നീളവും സൗകര്യപ്രദവുമായ സീറ്റ്, സിബിഎസ് വിത്ത് ഇക്വലൈസർ, സീൽ ചെയ്‌ത ചെയിൻ എന്നിങ്ങനെ നിരവധി മികച്ച സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ ബൈക്കിന് ലിറ്ററിന് 65 കിലോമീറ്റർ മൈലേജ് നൽകാനാകും. ഹോണ്ട സിഡി 110 ഡ്രീം ഡീലക്സ് വേരിയന്‍റിന് 72,207 രൂപയാണ് കൊച്ചി എക്സ്‍ ഷോറൂം വില.

40 കിമി മൈലേജുമായി രണ്ട് മാരുതി കാറുകള്‍; നെഞ്ചിടിച്ച് എതിരാളികള്‍, കണ്ണുനിറഞ്ഞ് ജനം!

ഹോണ്ട ലിവോ
ഹോണ്ട ലിവോ (വില:  79,262)

110 സിസി ബൈക്ക് സെഗ്‌മെന്റിലെ സ്റ്റൈലിഷ് ബൈക്കാണ് ഹോണ്ടയുടെ ലിവോ. എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ, 109.19 സിസി എയർ കൂൾഡ്, 4-സ്ട്രോക്ക്, എസ്ഐ എഞ്ചിനാണ് ലിവോയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ 6.47 kW കരുത്തും 9.30 Nm ടോർക്കും സൃഷ്ടിക്കുന്നു. ഇതിന്റെ എഞ്ചിനിൽ 4-സ്പീഡ് ഗിയർബോക്‌സ് സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിൻ PGM-Fi സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രേക്കിംഗിനായി, ലിവോയുടെ മുൻവശത്ത് 130 എംഎം ഡ്രം ബ്രേക്ക് അല്ലെങ്കിൽ 240 എംഎം ഡിസ്ക് ബ്രേക്ക് ഓപ്ഷൻ ഉണ്ട്. അതേ സമയം, 130 എംഎം ഡ്രം ബ്രേക്ക് അതിന്റെ പിന്നിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി സിബിഎസ് ഫീച്ചർ ഇതിൽ നൽകിയിട്ടുണ്ട്. ലിവോയുടെ ഡ്രം ബ്രേക്ക് മോഡലിന് 79,262 രൂപയും ഡിസ്‌ക് ബ്രേക്ക് മോഡലിന് 83,262 രൂപയുമാണ് കൊച്ചി എക്സ്‍ ഷോറൂം വില.

ഹോണ്ട ഷൈൻ 
(വില: 82,429 രൂപ മുതൽ)

ഈ സെഗ്‌മെന്റിൽ ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ ബൈക്കാണ് ഹോണ്ട ഷൈൻ. 7.9 kW കരുത്തും 11 Nm ടോര്‍ക്കും  നൽകുന്ന BS6-ൽ 124 സിസി, 4 സ്ട്രോക്ക്, SI എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. സുഗമമായ യാത്രയ്ക്ക് അഞ്ച് സ്പീഡ് ഗിയർബോക്‌സ് സൗകര്യം നൽകിയിട്ടുണ്ട്. എആർഎഐ പറയുന്നതനുസരിച്ച്, ഈ ബൈക്കിന് ഒരു ലിറ്റർ പെട്രോളിൽ 64 കിലോമീറ്റർ മൈലേജ് ലഭിക്കും. മികച്ച ബ്രേക്കിംഗിനായി, ബൈക്കിന് മുന്നിൽ 240 എംഎം ഡിസ്‌ക്കും പിന്നിൽ 130 എംഎം ഡ്രം ബ്രേക്കും ലഭിക്കും. 18 ഇഞ്ച് ട്യൂബ് ലെസ് ടയറുകളാണ് ബൈക്കിലുള്ളത്. 10.5 ലിറ്ററിന്റെ ഇന്ധനടാങ്കാണ് ഈ ബൈക്കിനുള്ളത്. അളവുകളുടെ കാര്യത്തിൽ, ബൈക്കിന് 2046 എംഎം നീളവും 1116 എംഎം ഉയരവും 737 എംഎം വീതിയും 1285 എംഎം വീൽബേസും 162 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്. 114 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.  ഷൈനിന്റെ ഡ്രം ബ്രേക്ക് മോഡലിന്  82,429 രൂപയും ഡിസ്‌ക് ബ്രേക്ക് മോഡലിന് 86,429 രൂപയുമാണ് കൊച്ചി എക്സ്‍ ഷോറൂം വില.

ഹോണ്ട SP 125
(വില: 87353 രൂപ മുതൽ)

നിങ്ങൾ 125 സിസി സെഗ്‌മെന്റിൽ ഒരു പ്രീമിയം ബൈക്കാണ് തിരയുന്നതെങ്കിൽ, സ്‌പോർട്ടി ഡിസൈൻ നിങ്ങളുടെ ഇഷ്‍ടമാണെങ്കിൽ, നിങ്ങൾക്ക് ഹോണ്ട SP125 ബൈക്ക് പരിഗണിക്കാം. മിക്ക സവിശേഷതകളും ഇതിൽ കാണാം. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ബൈക്കിന് BS6, 124 സിസി, 4-സ്ട്രോക്ക് SI എഞ്ചിൻ ഉണ്ട്. അതിൽ ഫ്യൂവൽ ഇഞ്ചക്ഷൻ (Fi) സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിൻ 10.72 bhp കരുത്തും 10.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിനിൽ 5 സ്പീഡ് ഗിയർബോക്സാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൈക്കിന്റെ ഭാരം ഡ്രം ബ്രേക്കുകൾക്കൊപ്പം  117 കിലോഗ്രാമും ഡിസ്‍ക് ബ്രേക്കുകൾക്കൊപ്പം 118 കിലോഗ്രാമും ആണ്. ഈ ബൈക്കിൽ പൂർണ്ണമായും ഡിജിറ്റൽ സ്പീഡോമീറ്റർ നൽകിയിട്ടുണ്ട്, അതിൽ ശരാശരി ഇന്ധനക്ഷമത, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങി നിരവധി വിവരങ്ങൾ ലഭ്യമാണ്. SP125-ന്റെ ഡ്രം ബ്രേക്ക് മോഡലിന് 87353 രൂപയും ഡിസ്‌ക് ബ്രേക്ക് മോഡലിന് 91,353  രൂപയുമാണ് കൊച്ചി എക്സ്‍ ഷോറൂം വില.

കാര്‍ ഒരു സ്വപ്‍നമാണോ? സര്‍ക്കാരിന്‍റെ ഈ നീക്കം വാഹന വില കുത്തനെ കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി!

Latest Videos
Follow Us:
Download App:
  • android
  • ios