കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ആഗോള അരങ്ങേറ്റം അടുത്ത വർഷം
മിനി-എസ്‌യുവി അതിന്റെ പുതിയ അവതാറിൽ ലോഞ്ച് ചെയ്യും. ദക്ഷിണ കൊറിയയിൽ നടത്തിയ പരീക്ഷണ വേളയിൽ എസ്‌യുവിയുടെ ചില വിവരങ്ങള്‍ പുറത്തുവന്നു.
കിയ സോനെറ്റിന് ഇന്ത്യയിൽ ഉടൻ തന്നെ ഒരു മുഖം മിനുക്കൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിനി-എസ്‌യുവി അതിന്റെ പുതിയ അവതാറിൽ ലോഞ്ച് ചെയ്യും. ദക്ഷിണ കൊറിയയിൽ നടത്തിയ പരീക്ഷണ വേളയിൽ എസ്‌യുവിയുടെ ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത സോനെറ്റ് അടുത്ത വർഷം ലോഞ്ച് ചെയ്യും . കൂടാതെ ഇന്റീരിയറിൽ ധാരാളം കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കും. വൻതോതിൽ മറച്ച് വച്ചിരിക്കുന്ന രീതിയിലാണ് പരീക്ഷണ മോഡലിനെ കണ്ടെത്തിയത്.
കാറിന്റെ ചില സവിശേഷതകളും നിലവിലെ മോഡലിന് സമാനമായിരിക്കും. എന്നിരുന്നാലും പുതുക്കിയ എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിച്ചേക്കാം. ഫോഡ് ലാമ്പുകളും സാധാരണ സ്ഥാനത്തിന് താഴെയായി സ്ഥാപിക്കും. നിലവിലെ തലമുറയെക്കാൾ വലിയ മെഷ് പാറ്റേൺ ഫീച്ചർ ചെയ്യുന്നതിനാൽ കാറിന്റെ ബമ്പർ വ്യത്യസ്‍തമായിരിക്കും. ഔട്ട് ഡിസൈനിന്റെ കാര്യത്തിൽ, എസ്‌യുവി ഏറെക്കുറെ സമാനമായിരിക്കും. കാറിന്റെ ടെയിൽ ലാമ്പ് ഒരു പുതിയ ഡിസൈൻ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റീരിയർ ചില അപ്‌ഡേറ്റ് ചെയ്‌ത ഫീച്ചറുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, എസ്‌യുവിയുടെ ഡാഷ്‌ബോർഡ് വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജിംഗ്, ബോസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.
BS6 ഫേസ് 2 മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഹ്യൂണ്ടായ് അടുത്തിടെ സോനെറ്റ് ഇന്ത്യയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. കിയ സോണറ്റ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു-1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ / 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവ. 1.5 ലിറ്റർ ഡീസൽ 114 ബിഎച്ച്പിയും 250 എൻഎം ടോർക്കും നൽകുന്നു. ഇത് 6-സ്പീഡ് iMT കൂടാതെ 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്നു. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 118 ബിഎച്ച്പി പവറും 172 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് DCT-യുമായി ജോടിയാക്കിയിരിക്കുന്നു.
അടുത്ത വർഷം സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കും. ലോഞ്ച് ചെയ്യുമ്പോൾ, ഹ്യുണ്ടായ് വെന്യു , റെനോ കിഗർ , നിസാൻ മാഗ്‌നൈറ്റ് , മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സൺ, മഹീന്ദ്ര എക്‌സ്‌യുവി 300 എന്നിവയ്‌ക്ക് സോനെറ്റ് എതിരാളിയായി തുടരും .