കിയ ഇതുവരെ വിറ്റത് 3.68 ലക്ഷം സോണറ്റുകൾ

ഇന്ത്യയിൽ സോനെറ്റിന്‍റെ വിൽപ്പന 3.68 ലക്ഷം യൂണിറ്റ് വിൽപ്പന കടന്നതായി കമ്പനി അറിയിച്ചു. സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2024 ജനുവരിയിൽ അവതരിപ്പിക്കും. അടുത്തിടെയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കമ്പനി അവതരിപ്പിച്ചത്.
 

Kia Sonet Crosses 3.68 Lakh Sales Mark

സെൽറ്റോസിന്റെ വിജയത്തെത്തുടർന്നാണ് കിയ 2020 ൽ സോനെറ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം, കമ്പനിയുടെ ഈ അഞ്ച് സീറ്റർ കോംപാക്റ്റ് എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന്റെ സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണിത്. ഇപ്പോഴിതാ ഇന്ത്യയിൽ സോനെറ്റിന്‍റെ വിൽപ്പന 3.68 ലക്ഷം യൂണിറ്റ് വിൽപ്പന കടന്നതായി കമ്പനി അറിയിച്ചു. അടുത്തിടെയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കമ്പനി അവതരിപ്പിച്ചത്. സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2024 ജനുവരിയിൽ വിപണിയിൽ അവതരിപ്പിക്കും.

നിലവിൽ എച്ച്ടിഇ, എച്ച്ടികെ, എച്ച്ടി+, എച്ച്ടിഎക്സ്, എച്ച്ടിഎക്സ്+, ജിടിഎക്സ്+, എക്സ് ലൈൻ എന്നീ ഏഴ് വകഭേദങ്ങളിലാണ് ഹ്യുണ്ടായ് വെന്യു എതിരാളി കിയ സോനെറ്റ് വാഗ്‍ദാനം ചെയ്യുന്നത്. എസ്‌യുവിയുടെ വില 7.79 ലക്ഷം രൂപയിൽ ആരംഭിക്കുകയും ടോപ്പ്-സ്പെക്ക് എക്‌സ്-ലൈൻ വേരിയന്റിന് 14.89 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു. ഈ രണ്ട് വിലകളും എക്സ്-ഷോറൂം വിലകൾ ആണ്.

അതിന്റെ എഞ്ചിൻ പവർട്രെയിനിനെക്കുറിച്ച് സംസാരിക്കുമ്പോൾ, കിയ സോനെറ്റിന് 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്‍തിട്ടുണ്ട്. ഇതിൽ ഉപഭോക്താക്കൾക്ക് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.

കിയ അടുത്തിടെ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു, ഇതിന്റെ വില 2024 ജനുവരിയിൽ പ്രഖ്യാപിക്കും. 2020-ൽ ലോഞ്ച് ചെയ്തതിന് ശേഷം സബ്-ഫോർ-മീറ്റർ എസ്‌യുവിയുടെ ആദ്യ അപ്‌ഡേറ്റാണിത്. അപ്‌ഡേറ്റ് ചെയ്‌ത സോനെറ്റ് നിലവിലെ മോഡലിന്റെ അതേ പവർട്രെയിൻ ഓപ്ഷനുകളാൽ തുടർന്നും പ്രവർത്തിക്കും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios