അതിശക്തമായ സുരക്ഷയിൽ പുതിയ സെൽറ്റോസ് ഡീസൽ

ഇന്ത്യൻ വിപണിയിൽ മാനുവൽ ഗിയർബോക്‌സ് ഘടിപ്പിച്ച കാറുകൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനേക്കാൾ ജനപ്രിയമാണ്. അത്തരമൊരു സാഹചര്യത്തിൽ സെൽറ്റോസ് ഡീസൽ ഉപഭോക്താക്കൾക്കും ഈ പുതിയ വേരിയന്റ് തിരഞ്ഞെടുക്കാം. 

Kia Seltos diesel variants now available with big safety

ക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ അടുത്തിടെ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവി സോനെറ്റിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇപ്പോൾ കമ്പനി അതിന്റെ പ്രശസ്തമായ എസ്‌യുവി കിയ സെൽറ്റോസിന്റെ പുതിയ മാനുവൽ ഡീസൽ വേരിയന്റ് പുറത്തിറക്കി. ഡീസൽ എൻജിനുള്ള 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്സാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതിന്റെ എക്സ് ഷോറൂം വില 11.99 ലക്ഷം മുതൽ 18.27 ലക്ഷം രൂപ വരെയാണ്. 

ഇന്ത്യൻ വിപണിയിൽ മാനുവൽ ഗിയർബോക്‌സ് ഘടിപ്പിച്ച കാറുകൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനേക്കാൾ ജനപ്രിയമാണ്. അത്തരമൊരു സാഹചര്യത്തിൽ സെൽറ്റോസ് ഡീസൽ ഉപഭോക്താക്കൾക്കും ഈ പുതിയ വേരിയന്റ് തിരഞ്ഞെടുക്കാം. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ, കമ്പനി പുതിയ സെൽറ്റോസ് പുറത്തിറക്കിയിരുന്നു, വിപണിയിൽ എത്തിയതുമുതൽ, ഈ എസ്‌യുവി ഉപഭോക്താക്കൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. 

ഡീസൽ എൻജിനിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (ഐഎംടി) ട്രാൻസ്മിഷൻ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് കിയ സെൽറ്റോസ് ഇതുവരെ ലഭ്യമായിരുന്നത്. ഈ പുതിയ വേരിയന്റ് ഉൾപ്പെടുത്തിയതിന് ശേഷം, സെൽറ്റോസ് ലൈനപ്പ് കൂടുതൽ മികച്ചതായി. പുതിയ വേരിയന്റുകൾ ഉൾപ്പെടുത്തിയതല്ലാതെ, കിയയിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ മാനുവൽ ഡീസൽ വേരിയന്റ് മൊത്തം അഞ്ച് വകഭേദങ്ങളിൽ ലഭ്യമാണ്.  സെൽറ്റോസ് ഡീസൽ വേരിയന്റ് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (iMT) ട്രിമ്മിൽ 7-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനിൽ ലഭ്യമാണ്. പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രാരംഭ വില 10.90 ലക്ഷം രൂപയാണ്. ഇത് ടോപ്പ് വേരിയന്റിന് 20.30 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെ ഉയരുന്നു. 

സെൽറ്റോസ് 1.4 ടർബോ-ജിഡിഐ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ ലിറ്ററിന് 16.1 കിലോമീറ്ററും സെൽറ്റോസ് 1.4 ടർബോ-ജിഡിഐ പെട്രോൾ ഡിസിടി ലിറ്ററിന് 16.5 കിലോമീറ്ററും മൈലേജ് നൽകുമെന്ന് കമ്പനി പറയുന്നു. 1.5 ടർബോ-ജിഡിഐ പെട്രോൾ (ഐഎംടി) ലിറ്ററിന് 17.7 കിലോമീറ്ററും 1.5 ടർബോ-ജിഡിഐ പെട്രോൾ ഡിസിടി വേരിയൻറ് ലിറ്ററിന് 17.9 കിലോമീറ്ററും മൈലേജ് നൽകുന്നു. അതേസമയം, ഡീസൽ മാനുവൽ വേരിയന്റിന്റെ മൈലേജിനെക്കുറിച്ച് കമ്പനി ഇതുവരെ വിവരങ്ങൾ നൽകിയിട്ടില്ല.

പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് 26.04 സെന്റിമീറ്റർ ഡ്യുവൽ സ്‌ക്രീൻ പനോരമിക് ഡിസ്‌പ്ലേ, 26.03 സെന്റിമീറ്റർ എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ നാവിഗേഷൻ, ഡ്യുവൽ സോൺ ഫുള്ളി ഓട്ടോമാറ്റിക് എയർ കണ്ടീഷണർ, 18 ഇഞ്ച് സെമി ക്രിസ്റ്റൽ കട്ട് ഗ്ലോസി ബ്ലാക്ക് അലോയ് വീലുകൾ എന്നിവയുണ്ട്. ഇതിനുപുറമെ, ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും കമ്പനി ഫീച്ചറായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും ആധുനികമായ ലെവൽ 2 ADAS സംവിധാനമാണ് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് റഡാറുകളും (1 ഫ്രണ്ട്, 2 കോർണർ റിയർ) ഒരു മുൻ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു, ഇതോടൊപ്പം എസ്‌യുവിക്ക് സ്റ്റാൻഡേർഡായി 15 സവിശേഷതകളും ഉയർന്ന വേരിയന്റുകളിൽ 17 നൂതന സുരക്ഷാ സവിശേഷതകളും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഫീച്ചറുകളായി, ഈ എസ്‌യുവിക്ക് ആറ് എയർബാഗുകളും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകളും ഉണ്ട്. ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, ബ്രേക്ക് ഫോഴ്‌സ് അസിസ്റ്റ് സിസ്റ്റം, ഓൾ വീൽ ഡിസ്‌ക് ബ്രേക്ക്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് ഉൾപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios