നടുറോഡിൽ എന്തും സംഭവിക്കാം, ജീവൻ രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്, കണ്ണീരുമായി ഉടമ, വീണ്ടുമൊരു ഒല കദനകഥ!

എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ ലിജിൽ പിഎസ് എന്ന യുവാവാണ് ഒലയ്ക്കെതിരെ പരാതിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒല സ്‍കൂട്ടറിന്‍റെ സോഫ്റ്റ്‍വെയറിലെ തകരാർ കാരണം താൻ പല തവണ വൻ അപകടങ്ങളിൽപ്പെട്ടെന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നവെന്നും ലിജിൽ ഏഷാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.  

Kerala OLA S1 Air owner escape from accident due to software bug problem

ന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിന് ബുക്കിംഗുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടി വാഹനം തരംഗമായിരുന്നു. എന്നാൽ ഗുണനിലവാര പ്രശ്‌നങ്ങളുടെയും തകർച്ചകളുടെയും മോശം വിൽപ്പനാനന്തര അനുഭവങ്ങളുടെയും എണ്ണമറ്റ കഥകളുമായി പല ഒല ഉപഭോക്താക്കളും കഴിഞ്ഞ കാലങ്ങളിൽ എത്തിയിരുന്നു. ഈ പ്രശ്‍നങ്ങളൊക്കെ പരിഹരിച്ചു എന്ന അവകാശവാദത്തോടെയാണ് കമ്പനി ഒല എസ്1 എയർ സ്‍കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ എസ്1 എയറിലും സ്ഥിതി മാറ്റമൊന്നുമില്ല എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഒരു വാഹന ഉടമ.

എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ ലിജിൽ പിഎസ് എന്ന യുവാവാണ് ഒലയ്ക്കെതിരെ പരാതിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒല സ്‍കൂട്ടറിന്‍റെ സോഫ്റ്റ്‍വെയറിലെ തകരാർ കാരണം താൻ പല തവണ വൻ അപകടങ്ങളിൽപ്പെട്ടെന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നവെന്നും ലിജിൽ ഏഷാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.  

ഫ്ലിപ്പ്കാർട്ട് ജീവനക്കാരനായ താൻ 2023 ഒക്ടോബറിലാണ് പുതിയ ഒല എസ്1 എയർ സ്വന്തമാക്കുന്നതെന്ന് ലിജിൽ പറയുന്നു. 2023 സെപ്റ്റബർ 21ന് റെഡി ക്യാഷ് നൽകി വാഹനം ബുക്ക് ചെയ്‍തു. ഒക്ടോബർ 19ന് വണ്ടി കയ്യിൽ കിട്ടി. ഡെലിവറിക്ക് മുമ്പ് കമ്പനിയുടെ മാർക്കറ്റിംഗ് ടീം റോഡ് സൈഡ് അസിസ്റ്റ് ഉൾപ്പെടെ പലവിധ സേവനങ്ങൾ വാഗ്‍ദാനം ചെയ്‍തിരുന്നു. എന്നാൽ സ്‍കൂട്ടർ 2000 കിമി ഓടിയപ്പോൾത്തന്നെ പ്രശ്‍നങ്ങൾ തുടങ്ങി. തനിയെ പാർക്കിംഗ് മോഡിലേക്ക് മാറുന്നതായിരുന്നു പ്രശ്‍നം. ആദ്യം രണ്ടുതവണ  വഴിയിൽപ്പെട്ടു. പരാതി അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വണ്ടിയുമായി സർവ്വീസ് സെന്‍ററിൽ ചെല്ലാനായിരുന്നു കസ്റ്റമർകെയിറിൽ നിന്നുള്ള പ്രതികരണം.

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

തുടർന്ന് ലിജിൽ തന്നെ സ്‍കൂട്ടർ സർവ്വീസ് സെന്‍ററിൽ എത്തിച്ചു. എന്നാൽ പ്രശ്‍നം താൽക്കാലികമായി പരിഹരിച്ചെന്നും പിന്നീട് വീണ്ടും ഈ തകരാർ ആവർത്തിച്ചുതുടങ്ങിയെന്നും ലിജിൽ പറയുന്നു.  4000 കിലോമീറ്റർ കഴിഞ്ഞപ്പോൾ കൂടുതൽ പ്രശ്‍നം തുടങ്ങി. ഓടുന്നതിനിടെ വണ്ടി തനിയെ സ്ലോ ആകും. ഒരിക്കൽ നടുറോഡിൽ വച്ച് ഇങ്ങനെ സംഭവിച്ചപ്പോൾ പുറകിൽ ഒരു സ്‍കൂട്ടർ വന്നിടിച്ചു. അപ്പോൾ തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്ന് ലിജിൽ പറയുന്നു. ഇപ്പോൾ വണ്ടി ഓടുന്നതിനിടെ തനിയെ പാർക്കിംഗ് മോഡിലേക്ക് മാറും. തിരക്കുള്ള റോഡുകളിലും വളവുകളിലും ക്രോസ് ചെയ്യുന്ന സമയത്തും മറ്റും ഇങ്ങനെ സംഭവിക്കുമ്പോൾ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുകയാണെന്നും ലിജിൽ പറയുന്നു. പലപ്പോഴും ഉന്തി മാറ്റേണ്ടി വരുന്നു. കഴിഞ്ഞ ദിവസം ജോലിക്കിടെ സ്‍കൂട്ടർ ഓഫായി. വൈകിട്ട് ആറ് മണിമുതൽ രാത്രി 11 മണിവരെ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയെന്നും കസ്റ്റമർ കെയറിൽ നിന്നോ കമ്പനിയുടെ റോഡ് സൈഡ് അസിസ്റ്റ് വിഭാഗത്തിൽ നിന്നോ യാതൊരു സഹായവും തനിക്ക് ലഭിച്ചില്ലെന്നും ലിജിൽ പറയുന്നു.  ഒല കെയർ പ്ലസ് പ്ലാൻ എന്നൊക്കെപ്പറഞ്ഞ് കൂടുതൽ പണം വാങ്ങി കമ്പനി സേവനങ്ങൾ വാഗ്‍ദാനം ചെയ്യുന്നതായും പക്ഷേ പ്രശ്‍നം വന്നാൽ പരാതി പരിഹരിക്കില്ലെന്നും ഒഴിഞ്ഞുമാറുന്നതാണ് അനുഭവമെന്നും ലിജിൽ പറയുന്നു. 

അതേസമയം ഒല സ്‍കൂട്ടറുകളുടെ തകരാറുകളും കസ്റ്റമർകെയറിൽ നിന്നുള്ള മോശം അനുഭവങ്ങളും വാർത്തയാകുന്നത് ഇത് ആദ്യമല്ല. നിരത്തിലെത്തി ആദ്യഘട്ടത്തില്‍ ഇലക്ട്രിക്ക് വാഹന മേഖലയില്‍ വിപ്ലവം തീര്‍ക്കുന്ന ഒല എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ അപദാനങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതെങ്കില്‍ പിന്നാലെ വിവിധ ഒല ഉടമകളുടെ സങ്കടകഥകൾ വൈറലായി. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.  ബോഡി വർക്കിലെ വലിയ പാനൽ വിടവുകൾ, അലറുന്ന ശബ്‍ദങ്ങൾ, ഹെഡ്‌ലാമ്പ് പ്രശ്‌നങ്ങൾ, പൊരുത്തമില്ലാത്ത റൈഡിംഗ് റേഞ്ച് മുതലായവ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. 

വീണ്ടുമൊരു 'ഒല കദനകഥ'; കസ്റ്റമര്‍കെയര്‍ പറ്റിച്ചു, സ്‍കൂട്ടറുമായി ഓട്ടോയില്‍ കയറി യുവാവ്..

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios