ഇത്ര കനമുള്ള അലുമിനിയം ഷീറ്റ്,ഹോളോഗ്രാമിൽ അശോക സ്‍തംഭം; ഇതിൽ കലാവിരുത് കാണിച്ചാൽ കീശകീറുമെന്ന് എംവിഡി!

സംസ്ഥാനത്തെ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ട്. 

Kerala MVD warning about high security number plate

സംസ്ഥാനത്തെ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി അതിസുരക്ഷാ നമ്പർ പ്ലേറ്റിനെപ്പറ്റി വ്യക്തമാക്കിയത്. ഇതാ കുറിപ്പിന്‍റെ പൂർണരൂപം. 

അതി സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റ് (High Security Registration Plate - HSRP) പ്രത്യേകതകൾ :
01/04/2019 മുതൽ നിർമ്മിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കി കേന്ദ്ര ഗവ: ഉത്തരവുണ്ട്.
▪️HSRP യും 3rd റജിസ്ട്രേഷൻ മാർക്കും വാഹന നിർമ്മാതാക്കൾ നിയോഗിച്ച ഡീലർമാർ ഘടിപ്പിച്ച് നൽകും.
▪️ പ്ലേറ്റ് ഘടിപ്പിച്ച് ആ ഡാറ്റ വാഹൻ സോഫ്റ്റ് വെയറിൽ അപ് ഡേറ്റ് ചെയ്താൽ മാത്രമേ RT ഓഫീസിൽ RC പ്രിൻറ്  ചെയ്യാൻ സാധിക്കുകയുള്ളൂ.
▪️ ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല.
▪️പ്ലേറ്റ് 1 mm കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിർമ്മിച്ചവയും ആണ്.
▪️പ്ലേറ്റിൻ്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോർഡറും ഉണ്ട്.
▪️വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിൻ്റെ മുകളിൽ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
▪️ഹോളോഗ്രാമിൽ നീല നിറത്തിൽ അശോക ചക്രം ഉണ്ട്.
▪️പ്ലേറ്റുകൾക്ക് മിനിമം 5 വർഷത്തിനിടയിൽ നശിച്ച് പോവാതിരിക്കാനുള്ള ഗ്യാരണ്ടി ഉണ്ട്.
▪️ ഇടത് ഭാഗം താഴെ 10 അക്ക ലേസർ ബ്രാൻ്റ് ഐഡൻ്റിഫിക്കേഷൻ നമ്പർ ഉണ്ട്.
▪️വാഹന നമ്പറിൻ്റെയും അക്ഷരങ്ങളുടെയും മുകളിൽ  INDIA എന്ന് 45° ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.
▪️പ്ലേറ്റിൽ ഇടത് ഭാഗത്ത് നടുവിലായി IND എന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
▪️ഈ പ്ലേറ്റുകൾ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.
തേർഡ് റജിസ്ട്രേഷൻ പ്ലേറ്റ് (ഗ്ലാസിൽ ഒട്ടിക്കാനുള്ളത്) :
▪️ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കർ രൂപത്തിലുള്ള 100 x 60 mm വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാൻ ശ്രമിച്ചാൽ നശിച്ച് പോവുന്നതാണ് ഇവ.
▪️മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസിൻ്റെ ഉള്ളിൽ ഇടത് മൂലയിൽ ഒട്ടിക്കണം.
▪️റജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പർ, ലേസർ നമ്പർ . വാഹന റജിസ്ട്രേഷൻ തീയ്യതി എന്നിവയാണിതിൽ ഉള്ളത്.
▪️ താഴെ വലത് മൂലയിൽ 10 x 10 mm വലുപ്പത്തിൽ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്.
▪️സ്റ്റിക്കർ കളർ :  ഡീസൽ വാഹനം - ഓറഞ്ച് , പെട്രോൾ / CNG വാഹനം   - ഇളം നീല , മറ്റുള്ളവ - ഗ്രേ കളർ
മേൽപ്പറഞ്ഞ രീതിയിലല്ലാതെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 വരെ പിഴ അടക്കേണ്ടി വരും🚫

Latest Videos
Follow Us:
Download App:
  • android
  • ios