ആധാറിലെ ഈ നമ്പ‍ർ വാഹൻ രേഖയിൽ ഉണ്ടോ? ഇല്ലാത്തവ‍ർക്ക് മുട്ടൻപണി! ഉടൻ പരിശോധിക്കണമെന്ന് എംവിഡി!

പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹനസംബന്ധമായ ഏതൊരു സർവ്വീസിനും, ടാക്സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും സാധിക്കുകയുള്ളൂ.

Kerala MVD warned mobile number in aadhaar should update in Vahan software

സംസ്ഥാനത്തെ വാഹന ഉടമകൾക്ക് അടിയന്തിര മുന്നറിയിപ്പുമായി മോട്ടോരാ വാഹനവകുപ്പ്. എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ  പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് എംവിഡി അറിയിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്.  എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ  പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനോട് കൂടെ  നിർബന്ധമായും അപ്ഡേറ്റ്ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ് എംവിഡി പറയുന്നത് . പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹനസംബന്ധമായ ഏതൊരു സർവ്വീസിനും, ടാക്സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും സാധിക്കുകയുള്ളൂ.

അതിനായി വാഹൻ സൈറ്റിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ  ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ ഡീറ്റെയിൽസ് എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ വിൻഡോയിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം  എൻറർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഒരു പക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക . തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള ഒരു അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്.  ഈ നാല് documents ഉം കൂടി പ്രിൻറ് എടുത്ത് ഫൈനൽ സബ്‍മിഷൻ ചെയ്ത് അതാത് ആർ ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

വാഹന ഉടമ മരണപ്പെട്ട സാഹചര്യത്തിൽ മൊബൈൽ നമ്പ‍ അപ്‍ഡേറ്റ് ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കൺസേൺഡ് രജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുമതി വാങ്ങിച്ച ഡോക്യുമെന്‍റ്സും അനന്തരാവകാശിയുടെ ഫോൺ നമ്പർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയും അപ്ഡേറ്റ് മൊബൈൽ നമ്പ‍ർ എന്ന ഐക്കണിലൂടെ അപ്‌ലോഡ് ചെയ്യേണ്ടതും അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കുകയും ചെയ്യണം.

ഏതെങ്കിലും സ്ഥാപനത്തിൻറെ / ഡിപ്പാർട്ട്മെൻ്റിൻ്റെ പേരിലുള്ള വാഹനമായാലും ഓൺലൈൻ വഴി അപ്ഡേറ്റ് മൊബൈൽ നമ്പ‍ർ എന്ന ഓപ്‍ഷനിലൂടെ  അപ്ലൈ ചെയ്തു അപേക്ഷ സമർപ്പിച്ചാൽ മാത്രമേ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനായിട്ട് സാധിക്കുകയുള്ളൂ. ഇനി വാഹന ഉടമസ്ഥൻ വിദേശത്താണെങ്കിൽ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളും വിസയും അപ്ഡേറ്റ് ചെയ്യുന്ന ഫോൺ നമ്പ‍ ഉള്ള ആധാറിൻ്റെ / ഇ ആധാറിൻ്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകൻ തൻറെ  ആർ ടി ഓഫീസിന്റെ മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്താൽ ഓഫീസിൽ നിന്നും അത് അപ്ഡേറ്റ് ചെയ്തു തരുന്നതായിരിക്കും. 
 

Latest Videos
Follow Us:
Download App:
  • android
  • ios