"പരിശീലനം ശീലങ്ങളാകും, ശീലങ്ങൾ സ്വഭാവവും.." എംവിഡിയുടെ ഈ വാക്കുകള്‍ കേട്ടാല്‍ ആരും കണ്ണുതുറക്കും!
ഇപ്പോള്‍ നമ്മുടെ റോഡുകള്‍ കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകള്‍ വീതികൂടി വരുമ്പോൾ തെറ്റായ പഴയ ഡ്രൈവിംഗ് ശീലങ്ങള്‍ മാറ്റിയേ തീരൂ. ഇതിനായി ലൈന്‍ ട്രാഫിക്കില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരിക്കുകയാണ് എംവിഡി.
കേരളത്തിലെ റോഡുകളിൽ ലൈൻ ട്രാഫിക് നിബന്ധനകൾ പലരും ലംഘിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചരക്കുവാഹനങ്ങളും ലോറികളും ട്രെയിലറുകളുമെല്ലാം നാലുവരിപ്പാതയിലും ആറുവരിപ്പാതയിലുമെല്ലാം തോന്നിയപടി, തോന്നിയ ലൈനിൽ വാഹനമോടിക്കുന്നത് പതിവ് കാഴ്‍ചയാണ്. ഇത് വലിയ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. ഇപ്പോള്‍ നമ്മുടെ റോഡുകള്‍ കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകള്‍ വീതികൂടി വരുമ്പോൾ തെറ്റായ പഴയ ഡ്രൈവിംഗ് ശീലങ്ങള്‍ മാറ്റിയേ തീരൂ. ഇതിനായി ലൈന്‍ ട്രാഫിക്കില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരിക്കുകയാണ് എംവിഡി.
മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 ലെ ക്ലോസ് 2, 6 കളിലാണ് പ്രധാനമായും ലെയിൻ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കേണ്ട സുരക്ഷിതശീലങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ എംവിഡി പറയുന്നു.
ക്ലോസ് 2(b) പ്രകാരം വാഹനങ്ങൾ സുഗമമായും സുരക്ഷിതമായും ചലിക്കുന്നതിന് മാത്രമായി റോഡിൽ വെള്ള വരകളാൽ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗമാണ് ക്യാര്യേജ് വേ എന്നത്. ഈ മാർക്കു ചെയ്തിരിക്കുന്ന ക്യാരേജ് വേയ്ക്കുള്ളിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ പാടില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.
ഒറ്റവരി ക്യാര്യേജ് വേകളിൽ ക്യാര്യേജ് വേയുടെ ഇടതു വശം ചേർന്ന്, മധ്യഭാഗത്തെ വരയിൽ നിന്നും പരമാവധി ദൂരത്തിൽ വാഹനം പൊസിഷൻ ചെയ്ത് മാത്രമേ ഡ്രൈവ് ചെയ്യാൻ പാടുള്ളു. മറ്റു വാഹനങ്ങൾക്ക് സുഗമമായും സുരക്ഷിതമായും കടന്നു പോകാൻ പരമാവധി വഴി നൽകുക, തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും എംവിഡി മുന്നോട്ടുവയ്ക്കുന്നു.
ഇതാ പോസ്റ്റിന്‍റെ പൂര്‍ണരൂപം
മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 ലെ ക്ലോസ് 2, 6 കളിലാണ് പ്രധാനമായും ലെയിൻ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കേണ്ട സുരക്ഷിതശീലങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്.
ക്ലോസ് 2(b) പ്രകാരം വാഹനങ്ങൾ സുഗമമായും സുരക്ഷിതമായും ചലിക്കുന്നതിന് മാത്രമായി റോഡിൽ വെള്ള വരകളാൽ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗമാണ് ക്യാര്യേജ് വേ എന്നത്.
ഈ മാർക്കു ചെയ്തിരിക്കുന്ന ക്യാരേജ് വേയ്ക്കുള്ളിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ പാടില്ല.
ഒറ്റവരി ക്യാര്യേജ് വേകളിൽ ക്യാര്യേജ് വേയുടെ ഇടതു വശം ചേർന്ന്, മധ്യഭാഗത്തെ വരയിൽ നിന്നും പരമാവധി ദൂരത്തിൽ വാഹനം പൊസിഷൻ ചെയ്ത് മാത്രമേ ഡ്രൈവ് ചെയ്യാൻ പാടുള്ളു.
മറ്റു വാഹനങ്ങൾക്ക് സുഗമമായും സുരക്ഷിതമായും കടന്നു പോകാൻ പരമാവധി വഴി നൽകുക, തടസ്സം സൃഷ്ടിക്കാതിരിക്കുക എന്നതായിരിക്കട്ടെ ഡ്രൈവിംഗിൽ നമ്മുടെ നയം.
നമ്മുടെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കുമ്പോഴും വളവുകളേയോ കയറ്റങ്ങളേയോ അഭിമുഖീകരിക്കുമ്പോഴും മറ്റു കാരണങ്ങളാൽ മുന്നോട്ടുള്ള കാഴ്ച പരിമിതമായിരിക്കുമ്പോഴും നമ്മുടെ വാഹനം പരമാവധി വേഗത കുറച്ച് ഇടതു വശം ചേർന്ന് മാത്രം ഓടിക്കുക.
ഇരട്ട അല്ലെങ്കിൽ കൂടുതൽ ക്യാര്യേജ് വേകൾ ഉള്ള ട്രാഫിക് വേകളിൽ ''ലെയിൻ അച്ചടക്കം" നിർബന്ധമായും പാലിക്കുക.
ലെയിൻ ട്രാഫിക് ഡിസിപ്ലിൻ MV(D) Regulations 2017ലെ ക്ലോസ് 6 പ്രകാരമുള്ള ലെയിൻ ഗതാഗത സുരക്ഷാനിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
ഇരട്ട ക്യാര്യേജ് വേ റോഡുകളിൽ ഇടതുവശത്തെ ക്യാര്യേജ് വേയിൽക്കൂടി മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളു. വലതു വശത്തെ ട്രാക്ക് ഓവർ ടേക്ക് ചെയ്യുന്നതിനും Ambulance പോലുള്ള എമർജെൻസി വാഹനങ്ങൾക്കും സുഗമമായി കടന്നുപോകുന്നതിന് എപ്പോഴും സ്വതന്ത്രമായി ഒഴിച്ചിട്ടു മാത്രമേ ലെയിൽ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളു.
പരിശീലനം ശീലങ്ങളാകും
ശീലങ്ങൾ സ്വഭാവവും
സ്വഭാവം ഒരു സംസ്കാരവും ആകും.
നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതവും സുഗമവും ആയ യാത്ര പ്രദാനം ചെയ്യുന്ന സുരക്ഷിതപാതകളാക്കാം.