യുവതാരത്തിന്‍റെ കറുത്തകാര്‍ പൊലീസ് പൊക്കി, പരിഹാസവുമായി സോഷ്യല്‍മീഡിയ!

താരത്തിനെതിരെ മുംബൈ ട്രാഫിക് പോലീസ് കേസെടുത്തു എന്ന് എഎൻഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

Kartik Aaryan's Lamborghini fined for leaving  in no parking zone prm

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ബോളിവുഡ് താരത്തെയും അദ്ദേഹത്തിന്‍റെ കാറും പൊലീസ് പൊക്കി.  ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ ആണ് തന്റെ കറുത്ത ലംബോർഗിനി ഉറൂസുമായി കഴിഞ്ഞ ദിവസം പ്രശ്‌നത്തിൽ അകപ്പെട്ടത്. ഷെഹ്‌സാദ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി മാതാപിതാക്കൾക്കൊപ്പം താരം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തിയിരുന്നു.  തുടര്‍ന്ന് നോ പാർക്കിംഗ് സോണിൽ തന്റെ ആഡംബര വാഹനം പാർക്ക് ചെയ്‍തതാണ് വിനയയാത്. ഇതേത്തുടര്‍ന്ന് താരത്തിനെതിരെ മുംബൈ ട്രാഫിക് പോലീസ് കേസെടുത്തു എന്ന് എഎൻഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

മുബൈ ട്രാഫിക് പോലീസ് നടന്റെ ലംബോർഗിനി കാറിന്റെ ചിത്രം ട്വിറ്റർ ഹാൻഡിൽ പങ്കിട്ടു. കാർത്തികിന്റെ സിനിമകളുടെ പേരും ഡയലോഗുകളും ഉപയോഗിച്ചാണ് മുംബൈ പോലീസ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്. കാർത്തികിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ഭൂൽ ഭുലയ്യ 2', അടുത്തിടെ പുറത്തിറങ്ങിയ 'ഷെഹ്സാദ' എന്നിവ പൊലീസ് ട്വീറ്റില്‍ പരാമർശിച്ചു. എന്നാൽ പോലീസ് ട്വീറ്റിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടില്ല . ട്രാഫിക് നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന സൂചന നല്‍കുന്ന അടിക്കുറിപ്പ് സഹിതമാണ് പൊലീസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. വാഹനം ആർക്കുണ്ടെങ്കിലും അത് നടനാണെങ്കിലും നോ പാർക്കിംഗ് സോണിൽ വാഹനം പാർക്ക് ചെയ്താൽ പോലീസ് അതിന്റെ ജോലി ചെയ്യുമെന്ന് ട്രാഫിക് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റർ പോസ്റ്റിൽ പങ്കുവെച്ച ചിത്രത്തിൽ, കറുത്ത ഉറൂസിന്റെ നമ്പർ പ്ലേറ്റ് മറച്ചിട്ടാണെങ്കിലും കാർ വ്യക്തമായി കാണാം. അതേസമയം ചലാൻ തുകയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പൊലീസ് പങ്കുവെച്ചിട്ടില്ല.

ട്വിറ്റർ ഉപഭോക്താക്കൾ പോസ്റ്റിനോട് പലരീതിയില്‍ പ്രതികരിച്ചു. ഇത് ഷെഹ്‌സാദയുടെ പ്രമോഷനാണോ എന്നു ചിലര്‍ ചോദിക്കുന്നു.  അതേസമയം രസകരമായ ഒരു ട്വിസ്റ്റിൽ, ഡിൻഡോഷി മെട്രോ സ്‌റ്റേഷനിലെ നോ പാർക്കിംഗ് സോണിൽ പാർക്ക് ചെയ്‌തിരിക്കുന്ന മുംബൈ പോലീസിന്റെ കാറിന്റെ ചിത്രം സഹിതം ഒരാള്‍ പോസ്റ്റ് ചെയ്‍തു. മുംബൈ പൊലീസിന് ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കാമെന്നായിരുന്നു കുറിപ്പില്‍. പോലീസ് ഡിപ്പാർട്ട്‌മെന്റ് ഈ ട്വീറ്റിന് മറുപടിയും പറഞ്ഞു. ആവശ്യമായ നടപടികൾക്കായി ഞങ്ങൾ നിങ്ങളുടെ അഭ്യർത്ഥന ദിൻഡോഷി ട്രാഫിക് ഡിവിഷനിൽ അറിയിച്ചിട്ടുണ്ട് എന്നായിരുന്നു പൊലീസിന്‍റെ മറുപടി. 

Latest Videos
Follow Us:
Download App:
  • android
  • ios