ഈ ബസുകള്‍ ഇനി ശുചിമുറിയും ലൈബ്രറിയുമാകും!

നിരത്തുകളില്‍നിന്നും പിന്‍വലിക്കുന്ന ബസുകളെ ഇരുമ്പുവിലയ്ക്ക് വില്‍ക്കാതെ സ്ത്രീകള്‍ക്കുള്ള ശുചിമുറിയും മൊബൈല്‍ ലൈബ്രറിയും തയ്യല്‍കേന്ദ്രവുമൊക്കെയാക്കി മാറ്റാന്‍ ഈ സര്‍ക്കാര്‍

Karnataka RTC Will Convert Old Bus To Toilet And Mobile Library

കാലാവധി കഴിഞ്ഞ് നിരത്തുകളില്‍നിന്നും പിന്‍വലിക്കുന്ന ബസുകളെ ഇരുമ്പുവിലയ്ക്ക് വില്‍ക്കാതെ സ്ത്രീകള്‍ക്കുള്ള ശുചിമുറിയും മൊബൈല്‍ ലൈബ്രറിയും തയ്യല്‍കേന്ദ്രവുമൊക്കെയാക്കി മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു.  

പഴയ കര്‍ണാടക സരിഗെ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവില്‍ 1200 പഴയ ബസുകള്‍ വര്‍ക്ക്ഷോപ്പുകളില്‍ കിടപ്പുണ്ട്. മജസ്റ്റിക് ഉള്‍പ്പെടെ പ്രധാന ബസ് സ്റ്റാന്‍ഡുകളിലായിരിക്കും ബസുകള്‍ ശുചിമുറിയാക്കി സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് മജസ്റ്റിക്കില്‍ എത്തുന്നത്. ഇവിടെ ശുചിമുറികളും ശിശുസംരക്ഷണ കേന്ദ്രങ്ങളും നിര്‍മിക്കുന്നത് വനിതാ യാത്രക്കാര്‍ക്ക് പ്രയോജനമാകുമെന്ന് കര്‍ണാടക ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. 

കര്‍ണാടക ആര്‍ടിസിയുടെ നോണ്‍ ഏസി ബസുകള്‍ ഒമ്പത് ലക്ഷം കിലോമീറ്റര്‍ പിന്നിടുമ്പോഴും ഏസി ബസുകള്‍ 13 ലക്ഷം കിലോമീറ്റര്‍ പിന്നിടുമ്പോഴുമാണ് നിരത്തില്‍നിന്ന് പിന്‍വലിക്കുന്നത്. 

പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പഴയ ബസുകള്‍ സ്ത്രീകള്‍ക്കുള്ള ശുചിമുറിയാക്കി മാറ്റാന്‍ കര്‍ണാടകയും തീരുമാനിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios