ഈ സംസ്ഥാനത്തിന് സൂപ്പർ ലോട്ടറി! വണ്ടിക്കമ്പനി നിക്ഷേപിക്കുന്നത് 40,000 കോടി!
മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്. ഇതിലൂടെ 11,000-ത്തില്‍ അധികം പേർക്ക് തൊഴിൽ ലഭിക്കും.
ഒഡീഷയിലെ വാഹന മേഖലയിൽ നമ്പൻ നിക്ഷേപത്തിന് സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. 40,000 കോടി രൂപ മുതൽമുടക്കിൽ കട്ടക്ക്, ജഗത്സിംഗ്പൂർ ജില്ലകളിൽ ഇലക്ട്രിക് വാഹനങ്ങളുടെയും ഓട്ടോ പാർട്‌സുകളുടെയും നിർമ്മാണത്തിനായി പ്ലാന്റ് സ്ഥാപിക്കാനുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ നിർദ്ദേശം ഉൾപ്പെടെ 14 നിർദ്ദേശങ്ങൾ ഒഡീഷ സർക്കാർ അംഗീകരിച്ചതായാണ് റിപ്പോട്ടുകൾ. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്. ഇതിലൂടെ 11,000-ത്തില്‍ അധികം പേർക്ക് തൊഴിൽ ലഭിക്കും.
കട്ടക്ക് നഗരത്തിലെ ബ്ലൈറ്റ് ഏരിയയിൽ 50 ജിഗാവാട്ട് മണിക്കൂർ ശേഷിയുള്ള നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ബാറ്ററി നിർമാണ പ്ലാന്‍റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് ഉണ്ടാകുമെന്നും ഈ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ പദ്ധതിയായിരിക്കുമെന്നും സഹമന്ത്രി അശോക് പാണ്ഡ പറഞ്ഞു. 25000 കോടി രൂപ മുതൽമുടക്കിൽ രണ്ട് ഘട്ടങ്ങളിലായി ഒരേ പ്ലാന്റിൽ ഇലക്ട്രിക് വാഹനങ്ങൾക്കും ഘടകങ്ങൾക്കുമായി ഒഇഎം പ്ലാന്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ബാറ്ററി പദ്ധതിക്ക് 50 ഗിഗാവാട്ട് മണിക്കൂർ (GWh) ശേഷിയുണ്ടാകുമെന്നും ഒഡീഷയിലെ പൊതുമേഖലാ മന്ത്രി അശോക് ചന്ദ്ര പാണ്ഡ പറഞ്ഞു. 25,000 കോടി രൂപ മുതൽമുടക്കിൽ രണ്ട് ഘട്ടങ്ങളിലായി ഒരേ സ്ഥലത്ത് ഇലക്ട്രിക്ക് വാഹനങ്ങളും ഘടക പ്ലാന്‍റും സ്ഥാപിക്കും.
ഇതുകൂടാതെ, ജെഎസ്ഡബ്ല്യു മൂന്നാം ഘട്ടത്തിൽ പാരദീപ് തുറമുഖത്തിന് സമീപം ലിഥിയം സ്മെൽറ്ററിനൊപ്പം കോപ്പർ സ്മെൽറ്ററും ഉൾപ്പെടെയുള്ള ഒരു ഇവി ഘടക നിർമ്മാണ സമുച്ചയം സ്ഥാപിക്കും. 2023 ജനുവരിയിൽ ആണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലേക്ക് പ്രവേശിച്ചത്. ജിൻഡാൽ 2017-ൽ തന്റെ ലിസ്‌റ്റഡ് യൂണിറ്റ് JSW എനർജി വഴി ഇവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നു, എന്നാൽ ചില ഓഹരി ഉടമകൾ എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
മൂന്നാം ഘട്ടത്തിൽ പാരദീപ് തുറമുഖത്തിന് സമീപം ലിഥിയം സ്മെൽറ്ററിനൊപ്പം കോപ്പർ സ്മെൽറ്ററും ഉൾപ്പെടുന്ന ഒരു ഇവി ഘടക നിർമ്മാണ സമുച്ചയവും ഗ്രൂപ്പ് സ്ഥാപിക്കും, ഇത് സംസ്ഥാനത്ത് 15,000 കോടി രൂപയുടെ നിർദ്ദിഷ്ട നിക്ഷേപത്തോടെ 7,000-ത്തിലധികം ആളുകൾക്ക് തൊഴിൽ സൃഷ്ടിക്കും. പ്രത്യേക പ്രോത്സാഹന പാക്കേജിന്റെ വിശദാംശങ്ങൾ സർക്കാർ പ്രസ്‍താവനയിൽ വ്യക്തമാക്കിയിട്ടില്ല.