വില കൂട്ടി, ഈ ജനപ്രിയ ജീപ്പുകള്‍ ഇനി പൊള്ളും!
അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യയിൽ ലഭ്യമായ എസ്‌യുവികളുടെ വില ഉയർത്തി. ജനപ്രിയ മോഡലായ ജീപ്പ് കോംപസ്, ജീപ്പ് മെറിഡിയൻ എന്നിവയുടെ വിലയാണ് കൂട്ടിയത്.
ഐക്കണിക്ക് അമേരികകൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യയിൽ ലഭ്യമായ എസ്‌യുവികളുടെ വില ഉയർത്തി. ജീപ്പ് കോംപസിന് 43,000 രൂപ വരെ വിലവർദ്ധനവ് ലഭിക്കും. സ്‌പോർട് എംടി വേരിയന്റിന് 29,000 രൂപയുടെ വിലവർദ്ധനവ് ലഭിക്കും. മറുവശത്ത്, ലിമിറ്റഡ് എംടി, മോഡൽ എസ് എംടി എന്നിവയ്ക്ക് 35,000 രൂപയും 38,000 രൂപയും വിലവർദ്ധനവ് ലഭിക്കും. അതുപോലെ, ലിമിറ്റഡ് എടി, മോഡൽ എസ് എടി വേരിയന്റുകൾക്ക് യഥാക്രമം 40,000 രൂപയും 43,000 രൂപയും വർധിപ്പിക്കും.
ഡീസൽ എഞ്ചിൻ വേരിയന്റിൽ മാത്രമാണ് ജീപ്പ് കോംപസ് വാഗ്‍ദാനം ചെയ്യുന്നത്. 172PS പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ യൂണിറ്റാണ് ഡീസൽ എഞ്ചിന് കരുത്തേകുന്നത്. വേരിയന്റിന്റെ ടോർക്ക് 350 എൻഎം ആണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എഞ്ചിന് ലഭിക്കുന്നത്. മാനുവൽ പതിപ്പുകളിലേക്ക് വരുമ്പോൾ, എഞ്ചിന് 6-സ്പീഡ് മാനുവൽ യൂണിറ്റ് ലഭിക്കുന്നു.
57,000 രൂപ വരെ വിലവർദ്ധന ലഭിക്കുന്ന ജീപ്പ് മെറിഡിയനിലാണ് ഏറ്റവും ഉയർന്ന വിലവർദ്ധന. ലിമിറ്റഡ് (O) MT പതിപ്പിന് 45,000 രൂപയുടെ ഏറ്റവും കുറഞ്ഞ വില വർദ്ധനവ് ലഭിക്കുന്നു. മെറിഡിയൻ ലിമിറ്റഡ് (O) AT വേരിയന്റിലാണ് ഏറ്റവും ഉയർന്ന വില വർദ്ധനവ്. വേരിയന്റിന് 57,000 രൂപയുടെ വിലവർദ്ധനവ് ലഭിക്കും.
ടാറ്റയുടെ പണിപ്പുരയില്‍ ഇനി 'ജീപ്പും' പിറക്കും, നടുക്കം വിട്ടുമാറാതെ മഹീന്ദ്രയും ഥാറും!
ജീപ്പ് കോംപസിൽ നേരത്തെ തന്നെ ഉള്ള 2.0 ലിറ്റർ ഡീസൽ മോട്ടോറാണ് ജീപ്പ് മെറിഡിയന് കരുത്തേകുന്നത്. എഞ്ചിൻ 170PS കരുത്തും 350Nm ടോർക്കും ഉത്പാദിപ്പിക്കും. FWD അല്ലെങ്കിൽ AWD എന്നിവയ്‌ക്കൊപ്പം 6-സ്പീഡ് MT (മാനുവൽ ട്രാൻസ്മിഷൻ), 9-സ്പീഡ് AT (ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) എന്നിവയിൽ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഓഫ്-റോഡിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായിഈ എസ്‍യുവിക്ക് മഡ്, സ്നോ, സാൻഡ് തുടങ്ങിയ ടെറൈൻ ഡ്രൈവ് മോഡുകൾക്കൊപ്പം ഹിൽ ഡിസന്‍റ് കൺട്രോളും ലഭിക്കുന്നു.