അതിശയിപ്പിക്കും മൈലേജും സുരക്ഷയും, വില 10 ലക്ഷത്തിൽ താഴെ; ധൈര്യമായി വാങ്ങാം ഈ മാരുതി കാര്‍!

10 ലക്ഷം രൂപയിൽ താഴെയുള്ള എക്‌സ് ഷോറൂം വിലയിൽ ഒരു നല്ല സെഡാൻ കമ്പനിയിൽ നിന്ന് ലഭ്യമാണ്. നമ്മൾ മാരുതി സുസുക്കി സിയാസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. 1462 സിസിയുടെ വലിയ എഞ്ചിനാണ് ഈ കാറിനുള്ളത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ പോലുള്ള സുരക്ഷാ ഫീച്ചറുകളുമായാണ് ഈ കാർ വരുന്നത്.

Interesting features of most affordable and safety Maruti Ciaz prn

കുറഞ്ഞ വിലയും പരമാവധി മൈലേജും നൽകുന്ന ഫാമിലി സെഡാൻ കാറാണ് ഇടത്തരം ഇന്ത്യൻ ജനതയുടെ സ്വപ്‍ന സങ്കല്‍പ്പം. മൈലേജിന്‍റെ കാര്യത്തില്‍ ആര്‍ക്കും മാരുതിയെ കടത്തിവെട്ടാനാവില്ല.  മാരുതി സുസുക്കിയുടെ പ്രത്യേകത അവരുടെ മോഡല്‍ ലൈനപ്പില്‍ എല്ലാ സെഗ്‌മെന്റുകളുടെയും താങ്ങാവുന്ന വില പരിധിയിലുള്ള വാഹനങ്ങളുണ്ട് എന്നതാണ്. 10 ലക്ഷം രൂപയിൽ താഴെയുള്ള എക്‌സ് ഷോറൂം വിലയിൽ ഒരു നല്ല സെഡാൻ കമ്പനിയിൽ നിന്ന് ലഭ്യമാണ്. നമ്മൾ മാരുതി സുസുക്കി സിയാസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. 1462 സിസിയുടെ വലിയ എഞ്ചിനാണ് ഈ കാറിനുള്ളത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ പോലുള്ള സുരക്ഷാ ഫീച്ചറുകളുമായാണ് ഈ കാർ വരുന്നത്.

മാരുതി സിയാസ് കമ്പനിയുടെ ഇടത്തരം സെഡാൻ ആണ്. ഇത് ആദ്യമായി 2014 ൽ പുറത്തിറക്കി. ഇതിന്റെ ബിഎസ്6 എഞ്ചിൻ കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ചു. സിഗ്മ, സീറ്റ, ഡെൽറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങളിലാണ് മാരുതി സിയാസ് വാഗ്ദാനം ചെയ്യുന്നത്. 4.2 ഇഞ്ച് ടിഎഫ്‍ടി മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. എബിഎസ് സഹിതം ഇബിഡി എന്ന ഫീച്ചറാണ് കാറിനുള്ളത്. ഈ കിടിലൻ ഫാമിലി കാറിന് ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്, അത് അതിന്റെ ആഡംബര ഫീൽ വർദ്ധിപ്പിക്കുന്നു. സുഖപ്രദമായ സസ്പെൻഷനും ഐസോഫിക്സ് ചൈൽഡ്-സീറ്റ് ആങ്കറേജ് പോലെയുള്ള നൂതന സവിശേഷതകളും ഇതിനുണ്ട്. 

എണ്ണക്കമ്പനികളുടെ ചീട്ട് കീറും ഗഡ്‍കരി മാജിക്ക്, ലോകത്തെ ആദ്യത്തെ എത്തനോള്‍ ഇന്നോവ വീട്ടുമുറ്റത്തേക്ക്!

ഈ  കാർ 9.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിൽ ലഭ്യമാണ്. പെട്രോൾ പതിപ്പ് മാത്രമാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്. വിവിധ വേരിയന്റുകളിൽ 20.04 മുതൽ 20.65 കിമി വരെയാണ് ഈ കാറിന് മൈലേജ് ലഭിക്കുന്നത്. മാരുതി സിയാസിന് 510 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കും. ആസിയാൻ എൻസിഎപി കാർ ക്രാഷ് ടെസ്റ്റിൽ കാറിന് നാല്സ്റ്റാർ റേറ്റിംഗ് ലഭിച്ചു. ഇതിന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ലഭിക്കുന്നു. കമ്പനിയുടെ അഞ്ച് സീറ്റർ കാറാണിത്. മാരുതി സിയാസിന്റെ മുൻനിര മോഡൽ 12.45 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ ലഭ്യമാണ്. ഈ കാറിന് ഇന്‍റീരിയറിലും ബൂട്ടിലും മികച്ച സ്ഥലം ലഭിക്കുന്നു. സിയാസിന്‍റെ ബൂട്ടിൽ നിങ്ങൾക്ക് ധാരാളം ഇടം ലഭിക്കുകയും ചെയ്യുന്നു.  അതായത് 510 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസിനൊപ്പം കാറിലെ സീറ്റുകൾ തികച്ചും സൗകര്യപ്രദമാണ്. 

അലോയ് വീലുകള്‍ ഈ കാറിന്‍റെ രൂപഭംഗി കൂട്ടുന്നു. കാറിൽ 10 കളർ ഓപ്ഷനുകൾ ലഭ്യമാണ്. ഡ്യുവൽ ടോൺ നിറങ്ങളും ഇതിൽ വരുന്നു. ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ നൂതന ഫീച്ചറുകൾ കാറിന് ലഭിക്കുന്നു. റിയർ പാർക്കിംഗ് സെൻസറുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, റിയർ എസി വെന്റുകൾ, കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, ക്രമീകരിക്കാവുന്ന ഒആർവിഎം എന്നിവ കാറിൽ നൽകിയിട്ടുണ്ട്. 

നിലവില്‍ മാരുതി സിയാസ് സെഡാൻ ഏഴ് കളർ ഓപ്ഷനുകളും പേൾ മെറ്റാലിക് ഒപ്യുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഗ്രാൻഡിയർ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്നിറ്റി ബ്രൗൺ എന്നിങ്ങനെ മൂന്ന് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ലഭ്യമാണ്.  ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, ഫോക്‌സ്‌വാഗൺ വിർടസ്, സ്‌കോഡ സ്ലാവിയ എന്നിവയോടാണ് ഈ കാർ മത്സരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios