പുതിയ കാർ വാങ്ങാൻ പോകുന്നോ? നിങ്ങള്‍ പറ്റിക്കപ്പെടാം, ഇക്കാര്യങ്ങളില്‍ ജാഗ്രത!

ദീപാവലിക്ക് നിങ്ങളും ഒരു പുതിയ കാർ വാങ്ങാൻ പോകുകയാണെങ്കിൽ, അത് ബുക്ക് ചെയ്യുന്നതിന് മുമ്പ് ചില ടിപ്പുകൾ അറിയുക. ബുക്ക് ചെയ്‌തതിന് ശേഷം നിങ്ങളുടെ പ്രിയപ്പെട്ട കാർ ഡെലിവറി ചെയ്യാൻ ഏറെ നേരം കാത്തിരിക്കേണ്ടി വരാതിരിക്കാൻ ഇത് സഹായിക്കും. ഒപ്പം കാറിന്റെ വില കൂടാതെ, രജിസ്ട്രേഷൻ, ഇൻഷുറൻസ് തുക എന്നിവയെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. 

Important things to you needs to knows about before buying a car

റെക്കാലത്തെ കാത്തിരിപ്പിനൊടുവിലാകും പലരും വാഹനം എന്ന സ്വപ്‍നം സാക്ഷാല്‍ക്കരിക്കുക. ലോണെടുത്തും സ്വരുക്കൂട്ടിയ പണവുമൊക്കെ ഉപയോഗിച്ചായിരിക്കും പലരും വാഹനം സ്വന്തമാക്കുക. അതുകൊണ്ടുതന്നെ ഒരു വാഹനം സ്വന്തമാക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്. ദീപാവലിക്ക് നിങ്ങളും ഒരു പുതിയ കാർ വാങ്ങാൻ പോകുകയാണെങ്കിൽ, അത് ബുക്ക് ചെയ്യുന്നതിന് മുമ്പ് ചില ടിപ്പുകൾ അറിയുക. ബുക്ക് ചെയ്‌തതിന് ശേഷം നിങ്ങളുടെ പ്രിയപ്പെട്ട കാർ ഡെലിവറി ചെയ്യാൻ ഏറെ നേരം കാത്തിരിക്കേണ്ടി വരാതിരിക്കാൻ ഇത് സഹായിക്കും. ഒപ്പം കാറിന്റെ വില കൂടാതെ, രജിസ്ട്രേഷൻ, ഇൻഷുറൻസ് തുക എന്നിവയെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. മാത്രമല്ല ആദ്യം നിങ്ങളുടെ ബജറ്റ് തയ്യാറാക്കുക. 

കുടുംബത്തിന് ഏതുതരം കാർ വേണം?
നിങ്ങൾക്കായി ഏത് തരത്തിലുള്ള കാർ വാങ്ങണമെന്ന് ആദ്യം തീരുമാനിക്കണം. ബജറ്റിന് പുറമേ, നിങ്ങൾ കാർ വാങ്ങുമ്പോൾ അതിന്റെ സേവന ചെലവും പരിപാലന ചെലവും കണ്ടെത്തുക. ഒരു കാർ വാങ്ങുന്നതിന് മുമ്പ് കുടുംബത്തിന് ഹാച്ച്ബാക്ക് വേണോ, എസ് യു വി വേണോ, എം യു വി വേണോ, സെഡാൻ കാറോ വേണോ എന്നൊക്കെ തീരുമാനിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ നഗരത്തിൽ നിങ്ങൾ വാങ്ങുന്ന കാറിന്റെ സേവന കേന്ദ്രത്തിന്റെ ലഭ്യതയും നിങ്ങൾ മനസിൽ സൂക്ഷിക്കേണ്ടതുണ്ട്.

ഓഫറുകളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ലഭിക്കണം
ദീപാവലി അല്ലെങ്കിൽ പുതുവർഷത്തിൽ കാറുകൾക്ക് വൻ വിലക്കിഴിവുണ്ട്. അത്തരം ഓഫറുകളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കണം. പലപ്പോഴും, കമ്പനിക്ക് പുറമെ, പ്രാദേശിക ഡീലർഷിപ്പുകളും അവരുടെ പേരിൽ സമ്മാനങ്ങളും കിഴിവുകളും നൽകുന്നുണ്ട്. അത് നിങ്ങളുടെ ബുക്കിംഗ് സ്ലിപ്പിൽ രേഖപ്പെടുത്തിക്കണം. അല്ലെങ്കില്‍ ഡീലർ പിന്നീട് അതിൽ നിന്ന് പിന്തിരിഞ്ഞാല്‍ നിങ്ങള്‍ക്ക് നഷ്‍ടം വന്നേക്കാം. ബുക്കിംഗ് തുക മുതൽ രജിസ്ട്രേഷൻ ചാർജുകളും ഇൻഷുറൻസും വരെയുള്ള കാറിന്റെ ഓൺ-റോഡ് വിലയെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ലഭിച്ചതിനുശേഷം മാത്രം നിങ്ങളുടെ ബജറ്റ് തയ്യാറാക്കുക.

"ഇവനെൻ പ്രിയങ്കരൻ" വീട്ടുമുറ്റത്തിരുന്ന് തന്‍റെ ഇന്നോവയുടെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗഡ്‍കരി! കയ്യടിച്ച് ജനം!

കാറിന്‍റെ കാത്തിരിപ്പ് കാലയളവ് എത്രയായിരിക്കുമെന്ന് കണ്ടെത്തുക
കാറിന്റെ ഡെലിവറി തീയതി സംബന്ധിച്ച് സ്ഥിരീകരണം നേടുക. നിങ്ങളുടെ പ്രിയപ്പെട്ട കാറിന്റെ കാത്തിരിപ്പ് കാലയളവിനെക്കുറിച്ച് ഡീലർ സ്റ്റാഫുമായി തുറന്ന് സംസാരിക്കുക. ബുക്കിംഗിന് ശേഷം, ഡെലിവറിക്ക് മുമ്പ് പണമടയ്ക്കരുത്. ഡെലിവറി ദിവസം കാർ പൂർണ്ണമായി പരിശോധിച്ചതിന് ശേഷം മാത്രം ബാക്കിയുള്ള പണമടയ്ക്കുക. കോംപ്ലിമെന്ററി ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നേടുക.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios