നിങ്ങളൊരു സെക്കൻഡ് ഹാൻഡ് കാർ ഉടമയാണോ? ഈ തെറ്റ് വരുത്തിയാൽ വലിയ വില നൽകേണ്ടിവരും!
നിങ്ങൾ ഓടിക്കുന്ന സെക്കൻഡ് ഹാൻഡ് കാർ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിൽ, ശ്രദ്ധിക്കുക. അത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ നിങ്ങളുടെ സംസ്ഥാനത്തേക്ക് മാറ്റുകയും അവ വീണ്ടും രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമാണ്.
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. പഴയ വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുള്ള വലിയൊരു യൂസ്‍ഡ് കാർ വിപണിയും ഇവിടെയുണ്ട്. ബഡ്ജറ്റ് കുറവായ പലരും പുതിയ കാറിന് പകരം പഴയ കാർ വാങ്ങിയാണ് സ്വന്തമായിട്ടൊരു കാർ എന്ന സ്വപ്‍നം പൂവണിയിക്കുന്നത്. നിങ്ങൾക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ ഉണ്ടെങ്കിൽ, ഈ കാർ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക. നിങ്ങൾ ഓടിക്കുന്ന കാർ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിൽ, ശ്രദ്ധിക്കുക. അത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ നിങ്ങളുടെ സംസ്ഥാനത്തേക്ക് മാറ്റുകയും അവ വീണ്ടും രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമാണ്.
നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ പോലീസിന് നിങ്ങളുടെ സെക്കൻഡ് ഹാൻഡ് കാർ പിടിച്ചെടുക്കാം . നിങ്ങളുടെ സംസ്ഥാനത്ത് മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം ഓടിക്കാൻ, നിങ്ങൾ അത് വീണ്ടും രജിസ്റ്റർ ചെയ്യണം. ഇതിൽ വീഴ്ച വരുത്തുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കും. ഇതുകൂടാതെ, ഇത് നികുതിവെട്ടിപ്പിൻ്റെ പരിധിയിലും വരും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ വലിയ വില നൽകേണ്ടിവരും.
നിയമങ്ങൾ എന്താണ് പറയുന്നത്?
1988ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ ഉടമ ഇപ്പോൾ സ്ഥിരമായി ഓടിക്കുന്ന സംസ്ഥാനത്ത് ഒരു വർഷത്തിനകം വാഹനം വീണ്ടും രജിസ്റ്റർ ചെയ്യണം. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ നിയമ നടപടികൾ ഉറപ്പാണ്. ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ വാഹനം പിടിച്ചെടുക്കാനും കഴിയും.
വാഹനം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടത് എന്തുകൊണ്ട്?
മറ്റൊരു സംസ്ഥാനത്ത് നിന്ന് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്. ഒന്നാമതായി, ഇത് റോഡ് നികുതിയിലും മറ്റ് നികുതി പിരിവിലും സംസ്ഥാനങ്ങളെ സഹായിക്കുന്നു. രണ്ടാമതായി, വാഹനമോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. മൂന്നാമതായി, വാഹന ഉടമകൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാനും മലിനീകരണ സർട്ടിഫിക്കറ്റ് നേടാനും അതുവഴി റോഡുകളിലെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു.
വാഹനം എങ്ങനെ വീണ്ടും രജിസ്റ്റർ ചെയ്യും?
വാഹൻ പോർട്ടലിൻ്റെ സഹായത്തോടെ നിങ്ങൾക്ക് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യാം. ആദ്യം വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) നിന്ന് നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണം. എൻഒസി ലഭിച്ച ശേഷം, നിങ്ങൾ വാഹൻ പോർട്ടലിൽ പോയി വാഹന കൈമാറ്റത്തിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ഫീസ് അടയ്ക്കണം.
ആവശ്യമായ രേഖകൾ
- അന്തർ സംസ്ഥാന ട്രാൻസ്ഫർ അപേക്ഷാ ഫോം
- അന്തർ സംസ്ഥാന കൈമാറ്റത്തിന് നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി).
- ഒറിജിനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- ഇൻഷുറൻസ് പോളിസി
- മലിനീകരണ സർട്ടിഫിക്കറ്റ്
- ഐഡൻ്റിറ്റി പ്രൂഫ്
- അഡ്രസ് പ്രൂഫ്
ഇതിനുശേഷം, നിങ്ങൾ വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാനത്തിൻ്റെയോ നഗരത്തിൻ്റെയോ ബന്ധപ്പെട്ട ആർടി ഓഫീസിൽ പോയി നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കേറ്റ്, ഫോമും മറ്റ് രേഖകളും സമർപ്പിക്കുക. നിങ്ങളുടെ സെക്കൻഡ് ഹാൻഡ് കാർ ഉദ്യോഗസ്ഥർ പരിശോധിക്കും. നിങ്ങൾ റോഡ് നികുതിയും മറ്റും അടയ്ക്കേക്കേണ്ടിവരും. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം, വാഹനത്തിൻ്റെ പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. ഇതിനുശേഷം നിങ്ങൾക്ക് ധൈര്യമായി ഈ വാഹനം പൊതുനിരത്തിൽ ഡ്രൈവ് ചെയ്യാം.