വരുന്നൂ ഹ്യുണ്ടായി കാസ്‍പർ ഇലക്ട്രിക്ക് പതിപ്പ്

ഒരു പുതിയ ക്രെറ്റ വലിപ്പത്തിലുള്ള ഇലക്ട്രിക് എസ്‌യുവിയും കമ്പനി തയ്യാറാക്കുന്നുണ്ട്. അത് ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കും. എന്നിരുന്നാലും, അടുത്തിടെ യൂറോപ്പിൽ പരീക്ഷണം നടത്തിയ ഒരു താങ്ങാനാവുന്ന എൻട്രി ലെവൽ ഇലക്ട്രിക് വാഹനത്തിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

Hyundai plans to develop electric version of the Casper

2023-ൽ കാസ്‌പർ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയെ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ടാറ്റ പഞ്ച്, സിട്രോൺ സി3 എന്നിവയ്‌ക്കെതിരെയാണ് ഈ എൻട്രി ലെവൽ എസ്‌യുവി സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരു പുതിയ ക്രെറ്റ വലിപ്പത്തിലുള്ള ഇലക്ട്രിക് എസ്‌യുവിയും കമ്പനി തയ്യാറാക്കുന്നുണ്ട്. അത് ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കും. എന്നിരുന്നാലും, അടുത്തിടെ യൂറോപ്പിൽ പരീക്ഷണം നടത്തിയ ഒരു താങ്ങാനാവുന്ന എൻട്രി ലെവൽ ഇലക്ട്രിക് വാഹനത്തിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

ദക്ഷിണ കൊറിയയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഹ്യുണ്ടായ് കാസ്‌പർ മൈക്രോ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് പുതിയ ഇലക്ട്രിക് മോഡൽ.  ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന എക്‌സ്‌റ്ററുമായി കൂടുതൽ സാമ്യമുള്ളതാണ് ഈ മോഡൽ എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ചെറിയ ഇലക്ട്രിക് എസ്‌യുവി 2025 ന്‍റെ ആദ്യ പകുതിയിൽ യൂറോപ്പിൽ അവതരിപ്പിക്കും. അതേസമയം 2024 അവസാനത്തോടെ അരങ്ങേറ്റം നടത്താം.

ഇത് സമീപഭാവിയിൽ തന്നെ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുണ്ട്.  ടാറ്റ പഞ്ച് ഇവി, സിട്രോൺ eC3 എന്നിവയ്‌ക്ക് ഇത് എതിരാളിയാകും. പുതിയ എൻട്രി ലെവൽ എസ്‌യുവി ഇന്ത്യയുൾപ്പെടെ നിരവധി വളർന്നുവരുന്ന വിപണികളിലും തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിലും അവതരിപ്പിക്കും. പരിമിതമായ വിവരങ്ങൾ മാത്രമേ പരീക്ഷണ മോഡൽ വെളിപ്പെടുത്തിയിട്ടുള്ളൂ. മുൻവശത്ത് ഒരു അധിക ലൈറ്റിംഗ് സംവിധാനമുണ്ട്, പ്രതികൂല കാലാവസ്ഥയിൽ മികച്ച ദൃശ്യപരത നൽകുന്നതിനായി ചേർത്തിരിക്കുന്നു. കനത്ത മറവ് ഉണ്ടായിരുന്നിട്ടും, ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിന്‍റെ ബാറ്ററി വശങ്ങളിൽ നിന്നും പിന്നിൽ നിന്നും വ്യക്തമായി കാണാം. ഗ്രാൻഡ് i10, എക്സ്റ്റർ, കാസ്‍പർ ഐസിഇ എന്നിവയ്ക്ക് അടിവരയിടുന്ന K1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ എക്‌സ്‌റ്റർ ഇലക്ട്രിക് എസ്‌യുവി.

പുതിയ ഹ്യുണ്ടായ് എക്‌സ്‌റ്റർ ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ബാറ്ററി പതിപ്പ് ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2025-26ൽ എപ്പോഴെങ്കിലും പുതിയ ഹ്യുണ്ടായ് എക്‌സ്‌റ്റർ അധിഷ്ഠിത ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios