പഞ്ചിന്‍റെ നെഞ്ചുതകര്‍ക്കാൻ ഹ്യുണ്ടായി, മോഹവിലയില്‍ വരുന്നത് കിടിലനൊരു മോഡല്‍!
രാജ്യത്തെ കമ്പനിയിൽ നിന്നുള്ള ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയായിരിക്കും ഇത്.
പുതിയ എസ്‌യുവികളുടേയും ഇവികളുടേയും ശ്രേണിയിൽ തങ്ങളുടെ ഇന്ത്യൻ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കാനാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ സെഗ്‌മെന്റുകളില്‍ ഉടനീളം ഒന്നിലധികം പുതിയ എസ്‌യുവികൾ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഒരു പുതിയ മൈക്രോ എസ്‌യുവി (ഹ്യുണ്ടായ് എഐ3 എന്ന കോഡ് നാമം) കൊണ്ടുവരുമെന്ന് ഊഹാപോഹങ്ങൾ ശക്തമാണ്. രാജ്യത്തെ കമ്പനിയിൽ നിന്നുള്ള ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയായിരിക്കും ഇത്.
ഇവിടെ, പുതിയ ഹ്യുണ്ടായ് മൈക്രോ എസ്‌യുവി ടാറ്റ പഞ്ചിനെതിരെ ആറ് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിക്കുള്ളിൽ എത്തിയേക്കും. മാരുതി സുസുക്കി ഇഗ്നിസ്, റെനോ കിഗർ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ കാറുകളുമായും ഇത് മത്സരിക്കും.
ഹ്യുണ്ടായ് എഐ3 എസ്‌യുവിയുടെ ഒരു ടെസ്റ്റ് പതിപ്പിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങള്‍ അതിന്റെ ചില ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണ കൊറിയയിൽ വിൽക്കുന്ന ഹ്യുണ്ടായ് കാസ്‌പറിനെ അപേക്ഷിച്ച്, പുതിയ മൈക്രോ എസ്‌യുവി വലുതായിരിക്കും. ആദ്യത്തേതിന് 3595 എംഎം നീളവും 1595 എംഎം വീതിയും 1575 എംഎം-1605 എംഎം ഉയരവും 2400 എംഎം വീൽബേസും ഉണ്ട്. കൊറിയൻ ഭാഷയിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് കാസ്പർ വാഗ്ദാനം ചെയ്യുന്നത്.
നാച്ച്വറലി ആസ്പിറേറ്റഡ് മോട്ടോർ 76 ബിഎച്ച്പി കരുത്തും 95 എൻഎം ടോര്‍ക്കും സൃഷ്‍ടിക്കുമ്പോൾ, ടർബോ-പെട്രോൾ യൂണിറ്റ് 100 ബിഎച്ച്പി കരുത്തും 172 എൻഎം ടോര്‍ക്കും സൃഷ്‍ടിക്കും. രണ്ട് മോട്ടോറുകളും 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ ലഭ്യമാണ്. അതേ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളോടെ ഹ്യുണ്ടായി പുതിയ ഹ്യുണ്ടായ് മൈക്രോ എസ്‌യുവി അവതരിപ്പിച്ചേക്കാം.
എച്ച് ആകൃതിയിലുള്ള ലൈറ്റ് എലമെന്റോടുകൂടിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, അലോയ് വീലുകൾ, എച്ച് ആകൃതിയിലുള്ള ഡിസൈൻ ഘടകങ്ങളുള്ള ടെയിൽലാമ്പുകൾ എന്നിവ ഹ്യുണ്ടായ് എഐ3 എസ്‌യുവിയിൽ ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ ചിത്രങ്ങൾ കാണിക്കുന്നത്. എസ്‌യുവിയുടെ താഴ്ന്ന വേരിയന്റിന് സ്റ്റീൽ വീലുകൾ ലഭിച്ചേക്കാം. ഇന്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്‌റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് എസി യൂണിറ്റ്, ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ പെയിൻ സൺറൂഫ് എന്നിവയും മറ്റ് പല ഗുണങ്ങളും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.