തമിഴ് മണ്ണിലേക്കുള്ള നിക്ഷേപ കുത്തൊഴുക്ക് നിലയ്ക്കുന്നില്ല, 20,000 കോടി നിക്ഷേപിക്കാൻ ഹ്യുണ്ടായി

 അടുത്ത 10 വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കൊറിയൻ ഓട്ടോമൊബൈൽ കമ്പനിയായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു.
 

Hyundai India signs Rs20000 cr investment pact with Tamil Nadu Govt prn

വാഹന പ്ലാറ്റ്‌ഫോമുകൾ നവീകരിക്കുന്നതിനും ഇലക്ട്രിക് വാഹന മേഖലയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമായി അടുത്ത 10 വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കൊറിയൻ ഓട്ടോമൊബൈൽ കമ്പനിയായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു.

ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഉൻസൂ കിമ്മും ഗൈഡൻസ് തമിഴ്‌നാട് എംഡിയും സിഇഒയുമായ വി.വിഷ്ണുവും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, വ്യവസായ, നിക്ഷേപ പ്രോത്സാഹന, വാണിജ്യ മന്ത്രി ടിആർബി രാജ, ധന-മാനവ വിഭവശേഷി മന്ത്രി തങ്കം തെന്നരസു എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി. 

1,78,000 യൂണിറ്റ് വാർഷിക ശേഷിയുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റും കാർ നിർമ്മാതാവ് സ്ഥാപിക്കുമെന്നും സംസ്ഥാനത്തുടനീളം 100 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും കമ്പനി പ്രസ്താവന ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിലെ മൊത്തം ഉൽപ്പാദന അളവ് പ്രതിവർഷം 8,50,000 ആയി ഉയർത്താൻ പദ്ധതിയിടുന്നു.

തമിഴ്‍നാടിന് വീണ്ടും രാജയോഗം, 1500 കോടിയുടെ നിക്ഷേപത്തിന് റോയല്‍ എൻഫീല്‍ഡ്!

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ നിർമ്മാതാക്കളും സ്ഥിരമായ നിക്ഷേപകരുമാണ് ഹ്യൂണ്ടായ് എന്ന് ൻസൂ കിം ചൂണ്ടിക്കാട്ടി.  ദീർഘകാല വീക്ഷണത്തിന്റെ ഭാഗമായി, ഇന്ത്യയിൽ ഹ്യുണ്ടായിയുടെ ഇവി നിർമ്മാണത്തിന്റെ അടിത്തറയായി തമിഴ്‌നാടിനെ വികസിപ്പിക്കാനും സ്ഥാപിക്കാനുമുള്ള പദ്ധതികൾ തങ്ങള്‍ അന്തിമമാക്കിയിട്ടുണ്ട് എന്നും തങ്ങളുടെ ശ്രേണി ശക്തിപ്പെടുത്താനും വാഹനങ്ങളിൽ മികച്ച ഫീച്ചറുകളും സാങ്കേതികവിദ്യകളും നൽകാനും ഇത് സഹായിക്കും എന്നും അത് ഉപഭോക്തൃ അഭിലാഷങ്ങളെ മറികടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1996ൽ തന്റെ പിതാവും അന്നത്തെ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയാണ് ഹ്യൂണ്ടായിയുടെ സംസ്ഥാനത്തെ ആദ്യ യൂണിറ്റിന് അടിത്തറയിട്ടതെന്ന് പരിപാടിയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുസ്മരിച്ചു. 4,000 കോടി രൂപയുടെ രണ്ടാമത്തെ പ്ലാന്റ് 2008-ൽ കരുണാനിധി തന്നെയാണ് ഉദ്ഘാടനം ചെയ്‍തത്.  കഴിഞ്ഞ 27 വർഷത്തിനിടെ, തമിഴ്‌നാട്ടിലെ രണ്ട് ഫാക്ടറികൾ ഉൾപ്പെടുന്ന കാർ നിർമ്മാണ പ്രവർത്തനങ്ങളിൽ എച്ച്എംഐഎൽ ഏകദേശം 24,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ നിക്ഷേപങ്ങൾ 15,000 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തമിഴ്‌നാടിന് ധാരാളം നിക്ഷേപം ലഭിച്ചതായി ധനകാര്യ മന്ത്രി തെന്നരസു പറഞ്ഞു. 

വൈദ്യുത ചലനത്തിലേക്കുള്ള സംസ്ഥാനത്തിന്റെ പരിവർത്തനത്തിനായി ഒരു സുസ്ഥിര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിൽ തമിഴ്‌നാട് സർക്കാരിന്റെ തന്ത്രപരമായ പങ്കാളിയാകാനാണ് ഹ്യൂണ്ടായ് ലക്ഷ്യമിടുന്നത്. ഇതിന് അനുസൃതമായി, 1,78,000 യൂണിറ്റ് ബാറ്ററികൾ കൂട്ടിച്ചേർക്കാൻ വാർഷിക ശേഷിയുള്ള അത്യാധുനിക ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റ് ഹ്യുണ്ടായ് സ്ഥാപിക്കും. അഞ്ച് വർഷത്തിനുള്ളിൽ പ്രധാന ഹൈവേകളിലെ പ്രധാന സ്ഥലങ്ങളിൽ കമ്പനി 100 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിൽ അഞ്ച് ഡ്യുവൽ അൾട്രാ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ (DC 150 KW + DC 60 KW), 10 സിംഗിൾ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ (DC 150 KW), 85 സിംഗിൾ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ (DC 60 KW) എന്നിവ ഉൾപ്പെടുന്നു. മൊത്തം ഉൽപ്പാദനം പ്രതിവർഷം 8,50,000 യൂണിറ്റായി ഉയർത്താനും ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിൽ നിന്ന് പുതിയ ഇലക്ട്രിക്, ഐസിഇ വാഹനങ്ങൾ പുറത്തിറക്കാനുമുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ, സ്ഥാപനം പ്രതിവർഷം 7,75,000 യൂണിറ്റുകൾ നിർമ്മിക്കുന്നു.

അതേസമയം തമിഴ്‌നാട്ടിൽ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ നിക്ഷേപം നടത്തുന്ന വാഹന നിർമ്മാതാവ് ഹ്യുണ്ടായ് മാത്രമല്ല. മിത്സുബിഷി ഇലക്ട്രിക്കിന്റെ ഇന്ത്യയിലെ അനുബന്ധ സ്ഥാപനം തമിഴ്‍നാട്ടില്‍ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് 231.2 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. പദ്ധതിക്കായി 2,004 പേർക്ക് ജോലി നൽകാനാണ് മിത്സുബിഷി ഇലക്ട്രിക് ഇന്ത്യ പദ്ധതിയിടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios