പുത്തൻ ക്രെറ്റ രഹസ്യമായി ഡീലർഷിപ്പിൽ
ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകൾ. ഡീലർഷിപ്പിൽ പാർക്ക് ചെയ്‍തിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.
ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ജനുവരി 16 ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വാഹനത്തിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. 25,000 രൂപ ടോക്കൺ നൽകി ബുക്ക് ചെയ്യാം. ഉപഭോക്താക്കൾ ക്രെറ്റയുടെ പഴയ മോഡൽ ബുക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, അവർക്ക് അത് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ നിന്ന് അപ്‌ഗ്രേഡുചെയ്യാനും കഴിയും. അതേസമയം, ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകൾ. ഡീലർഷിപ്പിൽ പാർക്ക് ചെയ്‍തിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.
ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും ഹ്യൂണ്ടായ് അവതരിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കമ്പനി ഒരു പോസ്റ്റ് ഇടുകയും പുതിയ ക്രെറ്റയുടെ ചില ഫോട്ടോകൾ പങ്കിടുകയും ചെയ്‍തു. പുതിയ രൂപകല്പനയോടെയാണ് കമ്പനി ഇപ്പോൾ ഈ കാർ അവതരിപ്പിക്കുക. ഇതിന്റെ വലിയ ക്യാബിനും പ്രീമിയം ഇന്റീരിയറും കാണാം. പുതിയ ക്രെറ്റയിൽ കൂടുതൽ സാങ്കേതിക സവിശേഷതകൾ ലഭ്യമാകും. ഏഴ് വേരിയന്റുകളിലാണ് കമ്പനി ഇത് അവതരിപ്പിക്കുക. ഇതിൽ E, EX, S, S(O), SX, SX Tech, SX(O) എന്നിവ ഉൾപ്പെടുന്നു. ഇതിന് ആറ് മോണോടോണും ഒരുഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ഉണ്ടായിരിക്കും.
രക്ഷകരായത് ഇക്കോ വാനും ബ്രെസയും ചില ഫ്രീക്കന്മാരും, ചുടുനെടുവീർപ്പുമായി മാരുതി!
പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻഭാഗം മാറ്റി. പുതിയ ക്രെറ്റയിൽ റേഡിയറ്റോ ഗ്രിൽ ലഭ്യമാകും. എൽഇഡി ഡിആർഎല്ലുകളും ക്വാഡ് ബീം എൽഇഡി ഹെഡ്‌ലാമ്പുകളുമുണ്ട്. ഈ കാറിന്റെ ഇന്റീരിയറിൽ വിപുലമായ ഹൈടെക് ഫീച്ചറുകൾ ലഭ്യമാകും. 1.5 ലിറ്റർ കപ്പ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ MPi പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇതിലുണ്ടാകും. പുതിയ ക്രെറ്റയ്ക്ക് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ലഭിക്കും. സുരക്ഷയുടെ കാര്യത്തിൽ, ക്രെറ്റയ്ക്ക് നിരവധി പുതിയ സവിശേഷതകളും ലഭിക്കും. വിപണിയിൽ കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവയോട് മത്സരിക്കും.
കമ്പനിക്ക് 90,000 യൂണിറ്റുകളുടെ ഓർഡർ തീർപ്പാക്കനുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിൽ 25 ശതമാനത്തിലധികം ക്രെറ്റ ഓർഡറുകളാണ്. അതായത്, ഏകദേശം 23,000 യൂണിറ്റ് ക്രെറ്റയുടെ ഓർഡറുകൾ തീർപ്പാക്കാനില്ല. ഇതുകാരണം ക്രെറ്റയുടെ പഴയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും കമ്പനി ഒരേസമയം വിതരണം ചെയ്യും. അതിനാൽ ലോഞ്ച് കഴിഞ്ഞ് ഡെലിവറിക്കായി ഉപഭോക്താക്കൾ അൽപ്പം കാത്തിരിക്കേണ്ടിവരും. ജനുവരി അവസാനത്തോടെ കമ്പനി ഡെലിവറി ആരംഭിക്കും. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വില 10.87 ലക്ഷം മുതൽ 19.20 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.