ഹ്യുണ്ടായ് ക്രെറ്റ അഡ്വഞ്ചർ എഡിഷൻ പണിപ്പുരയിൽ
പുതിയ അഡ്വഞ്ചർ എഡിഷന് കോസ്മെറ്റിക് ഡിസൈൻ മാറ്റങ്ങൾ ലഭിക്കുകയും മെക്കാനിക്കൽ അപ്‌ഗ്രേഡുകളൊന്നും ലഭിക്കുകയുമില്ല. പുതിയ എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയിൽ നാം കണ്ടിട്ടുള്ള പുതിയ 'റേഞ്ചർ കാക്കി' നിറത്തിലാണ് പുതിയ ക്രെറ്റ & അൽകാസർ അഡ്വഞ്ചർ പതിപ്പുകൾ പൂർത്തിയാകുന്നത്. എസ്‌യുവികൾക്ക് വ്യത്യസ്‌തമായ കറുത്ത മേൽക്കൂരയുള്ള ഡ്യുവൽ ടോൺ ഫിനിഷ് ലഭിക്കും.
ക്രെറ്റ, അൽകാസർ എസ്‌യുവികളുടെ പുതിയ പ്രത്യേക പതിപ്പ് ഹ്യുണ്ടായ് ഒരുക്കുന്നതായി റിപ്പോർട്ട്. പുതിയ പ്രത്യേക പതിപ്പുകളെ അഡ്വഞ്ചർ എഡിഷൻ എന്ന് വിളിക്കാം. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വൻ ജനപ്രീതി നേടിയ ക്രെറ്റയുടെ നൈറ്റ് എഡിഷന് പകരമായിരിക്കും പുതിയ പതിപ്പ്. പുതിയ ക്രെറ്റ, അൽകാസർ പതിപ്പുകൾ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.
പുതിയ അഡ്വഞ്ചർ എഡിഷന് കോസ്മെറ്റിക് ഡിസൈൻ മാറ്റങ്ങൾ ലഭിക്കുകയും മെക്കാനിക്കൽ അപ്‌ഗ്രേഡുകളൊന്നും ലഭിക്കുകയുമില്ല. പുതിയ എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയിൽ നാം കണ്ടിട്ടുള്ള പുതിയ 'റേഞ്ചർ കാക്കി' നിറത്തിലാണ് പുതിയ ക്രെറ്റ & അൽകാസർ അഡ്വഞ്ചർ പതിപ്പുകൾ പൂർത്തിയാകുന്നത്. എസ്‌യുവികൾക്ക് വ്യത്യസ്‌തമായ കറുത്ത മേൽക്കൂരയുള്ള ഡ്യുവൽ ടോൺ ഫിനിഷ് ലഭിക്കും.
ബമ്പർ ഗാർണിഷുകൾ, റൂഫ് റെയിലുകൾ, ഓആര്‍വിഎമ്മുകൾ, അലോയ് വീലുകൾ എന്നിവയിൽ ബ്ലാക്ക്ഡ്-ഔട്ട് ട്രീറ്റ്മെന്റ് ചേർക്കാൻ സാധ്യതയുണ്ട്. എസ്‌യുവികളിൽ പുതിയ അഡ്വഞ്ചർ എഡിഷൻ ബാഡ്‍ജുകൾ ചേർക്കും. സീറ്റ് ഹെഡ്‌റെസ്റ്റുകളിലും ഡോർ സിലുകളിലും അഡ്വഞ്ചർ എഡിഷൻ ബാഡ്‍ജുകൾക്കൊപ്പം അപ്‌ഹോൾസ്റ്ററിക്ക് കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗിനൊപ്പം ഓൾ-ബ്ലാക്ക് ഇന്റീരിയർ സ്‌കീമും വാഹനങ്ങൾക്ക് ലഭിക്കും.
ഒന്നും കാണാതെ അംബാനി കാശെറിയില്ല, 13.14 കോടിയുടെ കാറിന് ഒരുകോടിയുടെ പെയിന്‍റടിച്ചതും വെറുതെയല്ല!
രണ്ട് എഡിഷനുകളും നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളോടൊപ്പം നൽകും. ക്രെറ്റയ്ക്ക് 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്. മറുവശത്ത്, അൽകാസറിന് 1.5 ലിറ്റർ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭിക്കും. 2024-ൽ ക്രെറ്റ എസ്‌യുവിക്ക് ഒരു പ്രധാന മേക്ക് ഓവർ നൽകാനും ഹ്യുണ്ടായ് തയ്യാറെടുക്കുന്നു. പുതിയ മോഡലിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും പുതിയ ടർബോ പെട്രോൾ എഞ്ചിനൊപ്പം പുതിയ ഇന്‍റീരിയറും ലഭിക്കും. പുതിയ ഫ്രണ്ട് ആൻഡ് റിയർ ഡിസൈനിന്റെ രൂപത്തിൽ എസ്‌യുവിക്ക് ഇന്ത്യയില്‍ ഒന്നിലധികം മാറ്റങ്ങൾ ലഭിക്കുമെന്നാണ് ഹ്യുണ്ടായ് പറയുന്നത്.