ന്യൂജൻ റൈഡര്‍മാരുടെ കണ്ണിലുണ്ണിയാകാൻ ഹോണ്ട 2023 സിബി300എഫ്
293 സിസി, ഓയില്‍കൂള്‍ഡ്, 4 സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡിþII എ മാനദണ്ഡം പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിനാണ് ഹോണ്ട സിബി300എഫിന് കരുത്ത് പകരുന്നത്
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആൻഡ് സ്‍കൂട്ടര്‍ ഇന്ത്യ 2023 ഹോണ്ട സിബി300എഫ് പുറത്തിറക്കി. 293 സിസി, ഓയില്‍കൂള്‍ഡ്, 4 സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡിþII എ മാനദണ്ഡം പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിനാണ് ഹോണ്ട സിബി300എഫിന് കരുത്ത് പകരുന്നത്. ഇത് 18 കി.വാട്ട് പവറും 25.6 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സും, അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും എല്ലാ വഴികളിലും റൈഡിങ് അനായാസകരമാക്കും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1.70 ലക്ഷം രൂപയാണ് ഈ ബൈക്കിന്‍റെ ദില്ലി എക്സ്ഷോറൂം വില.
ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടിയ ഡ്യുവല്‍ ഡിസ്‍ക് ബ്രേക്കുകള്‍ (276എംഎം ഫ്രണ്ട്, 220എംഎം റിയര്‍), ഹോണ്ടയുടെ സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്‍ടിസി) സുരക്ഷയെ പ്രകടനവുമായി ബന്ധിപ്പിക്കുന്നു. ഗോള്‍ഡന്‍ യുഎസ്‍ഡി ഫ്രണ്ട് ഫോര്‍ക്കും അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ മോണോ ഷോക്ക് സസ്പെന്‍ഷനും സുഖപ്രദമായ റൈഡിങ് അനുഭവം ഉറപ്പാക്കുന്നു.
സാധാരണക്കാരനെ നെഞ്ചോട് ചേര്‍ത്ത് ഹ്യുണ്ടായി; പുത്തൻ i20ക്ക് മോഹവില, ഒപ്പം കിടിലൻ സുരക്ഷയും!
സ്‍പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, ട്വിന്‍ ട്രിപ്പ് മീറ്ററുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സമയം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് പാനല്‍, ഓള്‍-എല്‍ഇഡി ലൈറ്റിങ് സിസ്റ്റം, ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയിസ് കണ്‍ട്രോള്‍ സിസ്റ്റവും (എച്ച്എസ്വിസിഎസ്) എന്നിവയാണ് മറ്റു സവിശേഷതകള്‍. ഡീലക്സ് പ്രോ വേരിയന്‍റിലും സ്പോര്‍ട്സ് റെഡ്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലും 2023 ഹോണ്ട സിബി300എഫ് ലഭ്യമാണ്.
ഒരു യഥാര്‍ഥ സ്ട്രീറ്റ് ഫൈറ്ററിന്‍റെ മനോഭാവവും, പ്രകടനത്തിന്‍റെയും വൈദഗ്ധ്യത്തിന്‍റെയും ആധുനികതയുടെയും മികച്ച ഒത്തുചേരലും, സമാനതകളില്ലാത്ത ശൈലിയും സൗകര്യവും കരുത്തും നല്‍കുന്നതില്‍ സിബി300എഫ് പുതു തലമുറ റൈഡര്‍മാരുടെ അഭിലാഷങ്ങള്‍ നിറവേറ്റിയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആൻഡ് സ്‍കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ഒരു യഥാര്‍ഥ സ്ട്രീറ്റ് ഫൈറ്ററുടെ ആവേശം ഉള്‍ക്കൊള്ളുന്ന സിബി300എഫ് അതിന്‍റെ ശക്തവും ചടുലവുമായ പ്രകടനത്തിലൂടെ നഗര ശൈലിയെ കീഴടക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആൻഡ് സ്‍കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ്, മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.