എലിവേറ്റിന്‍റെ മൈലേജ് വെളിപ്പെടുത്തി ഹോണ്ട
ജനപ്രിയ കാർ നിർമ്മാതാക്കളായ ഹോണ്ട വരാനിരിക്കുന്ന എസ്‍യുവി എലിവേറ്റിന്റെ മൈലേജ് വെളിപ്പെടുത്തി. എസ്‌യുവി 2023 സെപ്റ്റംബറിൽ വിൽപ്പനയ്‌ക്ക് ലഭ്യമാകും. അതിനുശേഷം മാത്രമേ അതിന്റെ വിലകൾ പ്രഖ്യാപിക്കുകയും ഡെലിവറികൾ ആരംഭിക്കുകയും ചെയ്യുകയുള്ളു. ഇതിന് ശേഷം കാർ ആഗോള വിപണിയിൽ അവതരിപ്പിക്കും
ജാപ്പനീസ് ജനപ്രിയ കാർ നിർമ്മാതാക്കളായ ഹോണ്ട വരാനിരിക്കുന്ന എസ്‍യുവി എലിവേറ്റിന്റെ മൈലേജ് വെളിപ്പെടുത്തി. കമ്പനിയുടെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവി മാനുവൽ ഗിയർബോക്‌സിനൊപ്പം 15.31കിമി മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം സിവിടി ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനിൽ ഇത് 16.92 കിമി മൈലേജ് നൽകും.
കാറിൽ 40 ലിറ്റർ ഇന്ധന ടാങ്കാണ് നൽകിയിരിക്കുന്നത്. അതായത് മാനുവൽ ഗിയർബോക്‌സുള്ള എലിവേറ്റിന് ഫുൾ ടാങ്കിൽ 612 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റിൽ 679 കിലോമീറ്ററും സഞ്ചരിക്കാനാകും. നേരത്തെ എലിവേറ്റിന്റെ വേരിയന്റ് തിരിച്ചുള്ള എഞ്ചിൻ ഓപ്ഷനുകളും കളർ ഓപ്ഷനുകളും കമ്പനി പുറത്തിറക്കിയിരുന്നു. നാല് വേരിയന്റുകളിലും (SV, V, VX, ZX) 10 കളർ ഓപ്ഷനുകളിലും കാർ വരും.
ജൂൺ 6 ന് ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണിയിൽ കമ്പനി എലിവേറ്റ് അനാവരണം ചെയ്തിരുന്നു. ഇതിനുശേഷം ജൂലൈ മൂന്നിന് കാറിന്റെ ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അംഗീകൃത ഡീലർഷിപ്പുകളിൽ നിന്നും 21,000 രൂപ ടോക്കൺ പണം നൽകി വാങ്ങുന്നവർക്ക് ഈ എസ്‌യുവി ബുക്ക് ചെയ്യാം. ആഗസ്ത് പകുതി മുതൽ ഡീലർഷിപ്പുകളിൽ കാർ എത്തിത്തുടങ്ങും.അന്നുമുതൽ ടെസ്റ്റ് ഡ്രൈവുകൾക്ക് ലഭ്യമാകും.
എസ്‌യുവി 2023 സെപ്റ്റംബറിൽ വിൽപ്പനയ്‌ക്ക് ലഭ്യമാകും. അതിനുശേഷം മാത്രമേ അതിന്റെ വിലകൾ പ്രഖ്യാപിക്കുകയും ഡെലിവറികൾ ആരംഭിക്കുകയും ചെയ്യുകയുള്ളു. ഇതിന് ശേഷം കാർ ആഗോള വിപണിയിൽ അവതരിപ്പിക്കും. 11 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിൽ ഈ കാർ എത്തിയേക്കാം. സെഗ്‌മെന്റിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, എംജി ആസ്റ്റർ, സിട്രോയിൻ സി3 എയർക്രോസ് എന്നിവയ്‌ക്ക് ഇത് എതിരാളിയാകും.
ഒന്നും കാണാതെ അംബാനി കാശെറിയില്ല, 13.14 കോടിയുടെ കാറിന് ഒരുകോടിയുടെ പെയിന്‍റടിച്ചതും വെറുതെയല്ല!
ഹോണ്ടയുടെ ആഗോള ചെറുകാർ പ്ലാറ്റ്‌ഫോമിലാണ് ഹോണ്ട എലിവേറ്റ് നിർമ്മിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി സെഡാനും ഇതേ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് 1.5 ലിറ്റർ 4-സിലിണ്ടർ DOHC i-VTEC പെട്രോൾ എഞ്ചിൻ ലഭിക്കും, ഇത് 121 എച്ച്പി പവറും 145 എൻഎം ടോർക്കും സൃഷ്ടിക്കും. 6-സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകൾ എൻജിനൊപ്പം ലഭ്യമാകും. ഹോണ്ടയുടെ സെഡാൻ കാർ സിറ്റിയിലും ഈ എൻജിൻ ഉപയോഗിക്കുന്നുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇലക്ട്രിക് പതിപ്പിൽ എലിവേറ്റിനെ ഹോണ്ട പുറത്തിറക്കും.
എലിവേറ്റിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, എലിവേറ്റിന്റെ സവിശേഷത, സ്ലിം, എൽഇഡി ഹെഡ്‌ലൈറ്റുകൾ, രണ്ട് റൗണ്ട് ഫോഗ് ലാമ്പുകൾ എന്നിവയ്ക്ക് താഴെയുള്ള വലിയ ഗ്രില്ലാണ്. വശങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ, ഹോണ്ടയിൽ നിന്നുള്ള പുതിയ ഇടത്തരം എസ്‌യുവിക്ക് മൈൽഡ് ഫ്ലേർഡ് വീൽ ആർച്ചുകൾ ലഭിക്കുന്നു. അത് ചങ്കി എസ്‌യുവി ലുക്ക് നൽകുന്നു.
സ്‌റ്റൈലിങ്ങിന്റെ കാര്യത്തിൽ, HR-V, ZR-V, CR-V എന്നിങ്ങനെ വിദേശത്ത് വിൽക്കുന്ന പുതിയ ഹോണ്ട എസ്‌യുവികൾക്ക് സമാനമാണ് ഹോണ്ട എലിവേറ്റ് അളവുകൾ . എലിവേറ്റിന് 4,312 എംഎം നീളവും 1,650 എംഎം ഉയരവും 2,650 എംഎം വീൽബേസും ഉണ്ട്. 458 ലിറ്ററാണ് ഇതിന്റെ ബൂട്ട് സ്പേസ്. ക്രെറ്റയേക്കാൾ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് 220 എംഎം ആണ് എലിവേറ്റിന്. 190 എംഎം ആണ് ക്രെറ്റയുടെ ഗ്രൗണ്ട് ക്ലിയറൻസ്.
ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ വാച്ച്, റിയർ സീറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹോണ്ട സെൻസ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയുമായാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി വരുന്നത്. എസ്‌യുവിയുടെ ബോഡി ഉയർന്ന ടെൻസൈൽ സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ അപകട സംഭവിച്ചാല്‍ കുറഞ്ഞ കേടുപാടുകൾ മാത്രമേ സംഭവിക്കുകയുള്ളൂ.