പുത്തൻ ഹോണ്ട സിറ്റി എത്താൻ ഇനി മണിക്കൂറുകള്‍ മാത്രം
വാഹനത്തിന്‍റെ മുൻവശത്താണ് മിക്ക സൗന്ദര്യവർദ്ധക മാറ്റങ്ങളും വരുത്തിയിരിക്കുന്നത്
പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. മാര്‍ച്ച് രണ്ടിന് ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, വാഹനം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. അതിന്റെ യഥാർത്ഥ ചിത്രങ്ങൾ ഓൺലൈനിൽ പുറത്തുവന്നു. വാഹനത്തിന്‍റെ മുൻവശത്താണ് മിക്ക സൗന്ദര്യവർദ്ധക മാറ്റങ്ങളും വരുത്തിയിരിക്കുന്നത്. ഹണികോംബ് പാറ്റേൺ, ട്വീക്ക് ചെയ്‍ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ, ബോഡി കളർ ഘടകങ്ങൾ എന്നിവയോടുകൂടിയ പുതുതായി രൂപകൽപന ചെയ്‍ത ഗ്രില്ലാണ് സിറ്റി ഇപ്പോൾ വഹിക്കുന്നത്.
മിഡ്-ലൈഫ് അപ്‌ഡേറ്റിനൊപ്പം, പെട്രോൾ വേരിയന്റുകളിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) അവതരിപ്പിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഈ സ്യൂട്ട് വാഗ്ദാനം ചെയ്യുന്നു. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മൾട്ടി ആംഗിൾ റിയർ വ്യൂ ക്യാമറ, ഒആർവിഎം മൗണ്ടഡ് ലെയ്ൻ വാച്ച് ക്യാമറകൾ, ഐസോഫിക്സ് ചൈൽഡ് മൗണ്ട് എന്നിവയും സിറ്റിയിൽ ലഭിക്കും. സെഡാന്റെ പുതിയ മോഡലിന് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, അപ്‌ഡേറ്റ് ചെയ്‍ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും അതിലേറെയും നൽകാം.
പുതിയ 2023 ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് മോഡൽ ലൈനപ്പ് SV, V, VX, ZX എന്നിങ്ങനെ നാല് വകഭേദങ്ങളിൽ വരും. പുതിയ വി ട്രിം പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനുമായി വരും. എഞ്ചിൻ ഓപ്ഷനുകളിൽ 121bhp, 1.5L പെട്രോളും 126bhp, 1.5L പെട്രോൾ ഹൈബ്രിഡും ഉൾപ്പെടും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വരും, അതേസമയം സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷണലായിരിക്കും. ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ഇ-സിവിടി ഗിയർബോക്‌സിനൊപ്പം ലഭിക്കും. മോട്ടോറുകൾ ആര്‍ഡിഇ കംപ്ലയിന്റ് ആയിരിക്കും.
ലോഞ്ച് ചെയ്‍തു കഴിഞ്ഞാൽ, പുതിയ സിറ്റി മാരുതി സുസുക്കി സിയാസ്, ഉടൻ പുറത്തിറക്കാനിരിക്കുന്ന പുതിയ തലമുറ ഹ്യുണ്ടായ് വെർണ എന്നിവയുമായി മത്സരിക്കുന്നത് തുടരും. സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിട്രസ് എന്നിവയ്‌ക്കെതിരെയും ഇത് മത്സരിക്കും. 11.87 ലക്ഷം മുതൽ 15.62 ലക്ഷം രൂപ വരെ (എല്ലാം എക്‌സ്‌ഷോറൂം) വിലയുള്ള നിലവിലെ മോഡലിന് സമാനമായിരിക്കും ഫെയ്‌സ്‌ലിഫ്റ്റഡ് സിറ്റിയുടെ വിലകൾ. ഇതിന്റെ ഹൈബ്രിഡ് പതിപ്പ് 19.89 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.