ചാക്കിട്ടുപിടിക്കാൻ കമ്പനി, ഈ കാറുകള്‍ക്ക് ഒരുലക്ഷം രൂപ വെട്ടിക്കുറച്ചു!
ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഹോണ്ട അമേസിൽ നൽകിയിരിക്കുന്ന കിഴിവ് ഓഫറിന്റെ വിശദാംശങ്ങൾ ആദ്യം അറിയാം
ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട 2023 ഡിസംബറിൽ തങ്ങളുടെ കാറുകൾക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചു. ഹോണ്ട കാർസ് ഇന്ത്യ കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാണെന്ന് കാർ വെയ്‍ൽ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഹോണ്ട അമേസിൽ നൽകിയിരിക്കുന്ന കിഴിവ് ഓഫറിന്റെ വിശദാംശങ്ങൾ ആദ്യം അറിയാം
ഹോണ്ട അമേസിന് ക്യാഷ് ഡിസ്‍കൌണ്ടായി 25,000 രൂപ ലഭിക്കും. എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്കൗണ്ടും ലോയൽറ്റി ബോണസും ഉൾപ്പെടെ 27,000 രൂപയും ലഭിക്കും.
ഹോണ്ട സിറ്റിയെ കുറിച്ച് പറയുകയാണെങ്കിൽ, സിറ്റിയുടെ പെട്രോൾ വേരിയന്റിന് 90,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്, അതേസമയം ഹൈബ്രിഡ് വേരിയന്റിന് ഒരു ലക്ഷം രൂപ വരെ ക്യാഷ് കിഴിവ് ലഭ്യമാണ്. താഴെയുള്ള ഗ്രാഫിൽ നോക്കാം.
ഹോണ്ട സിറ്റിക്ക് ക്യാഷ് ഡിസ്കൗണ്ടായി 25,000 രൂപയും എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്കൗണ്ടും ലോയൽറ്റി ബോണസും ഉൾപ്പെടെ 27,000 രൂപയും ലഭിക്കും. അഞ്ച് വർഷത്തെ വാറന്റി പാക്കേജായി 23,000 രൂപയും ലഭിക്കും.
ഹോണ്ട സിറ്റിയെക്കുറിച്ച് പറയുമ്പോള്‍, 119 bhp പരമാവധി കരുത്തും 145 Nm ന്റെ പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അഞ്ചാം തലമുറ സിറ്റി സെഡാന്‍റെ ഹൃദയം. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷന് 17.8 കിലോമീറ്ററും 18.4 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഹോണ്ട അവകാശപ്പെടുന്നത്.
അതേസമയം ഇ, എസ്, വിഎക്സ് എന്നീ മൂന്ന് വേരിയന്റുകളിലായാണ് അമേസ് വിൽക്കുന്നത്. 89 ബിഎച്ച്പി പരമാവധി കരുത്തും 110 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് ഹോണ്ട അമേസിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ഇണചേരുന്നു. ഹോണ്ടയുടെ നിരയിൽ ഡീസൽ എൻജിൻ ഇല്ല. മാരുതി സുസുക്കി ഡിസയർ , ഹ്യുണ്ടായ് ഓറ , ടാറ്റ ടിഗോർ എന്നിവയുടെ നേരിട്ടുള്ള എതിരാളിയാണ് ഹോണ്ട അമേസ് .
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞ ഓഫറുകൾ രാജ്യത്തെ വിവിധ ലൊക്കേഷൻ, ഡീലർഷിപ്പ്, വേരിയന്റ്, കളർ വേരിയന്റ്, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഈ ഓഫറുകൾ വ്യത്യാസപ്പെടാം. താൽപ്പര്യമുള്ള ഉപഭോക്താക്കള്‍ അവരുടെ അടുത്തുള്ള ഔദ്യോഗിക ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടുക.