മനുഷ്യ ഡ്രൈവർമാർക്കിത് 'പണിയാകും'! ഈ റോഡുകളില്‍ പണിയെടുക്കാൻ ഡ്രൈവറില്ലാ ടാക്സികള്‍!

സെൽഫ് ഡ്രൈവ് അല്ലെങ്കിൽ സ്വയംഭരണ വാഹനങ്ങൾ വികസിപ്പിക്കുന്നതിന് ജിഎമ്മും അതിന്റെ അനുബന്ധ കമ്പനിയായ ക്രൂയിസ് എല്‍എല്‍സിയുമായി ചേർന്ന് ഹോണ്ട മോട്ടോർ കമ്പനി പ്രവർത്തിക്കുന്നു. വരും കാലങ്ങളിൽ ഇത്തരം വാഹനങ്ങൾ ടോക്കിയോയിൽ ഒരു സാധാരണ കാഴ്ചയായി മാറുമെന്ന് ഹോണ്ട സിഇഒ തോഷിഹിറോ മിബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Honda all set to launch their own self-driving cab service in Japan by 2026 prn

നിങ്ങള്‍ ഒരു വിമാനത്താവളത്തില്‍ അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നത് സങ്കൽപ്പിക്കുക. അവിടെ ഇറങ്ങുകയും പുറത്തുകടക്കുകയും ചെയ്‍ത ഉടൻ ഡ്രൈവർ ഇല്ലാത്ത ഒരു ടാക്സി നിങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഒരു സയൻസ് ഫിക്ഷൻ സിനിമ പോലെ തോന്നുന്നുണ്ടോ? ഒരുപക്ഷേ, ജപ്പാന്റെ തലസ്ഥാന നഗരിയായ ടോക്കിയോവിൽ ഇത് ഉടൻ യാഥാർത്ഥ്യമാകും. അവിടെ ഹോണ്ടയും ജനറൽ മോട്ടോഴ്‌സ് കമ്പനിയും മനുഷ്യ ഡ്രൈവര്‍മാരുടെ ആവശ്യമില്ലാതെ റോഡുകളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിവുള്ള സെല്‍ഫ് ഡ്രൈവിംഗ് ക്യാബുകൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണ്. 2026-ഓടെ ജപ്പാനിൽ ഹോണ്ട സ്വന്തം സെൽഫ് ഡ്രൈവിംഗ് ക്യാബ് സേവനം ആരംഭിക്കുമെന്ന് ഹോണ്ട സസിഇഒ അറിയിച്ചു.

സെൽഫ് ഡ്രൈവ് അല്ലെങ്കിൽ സ്വയംഭരണ വാഹനങ്ങൾ വികസിപ്പിക്കുന്നതിന് ജിഎമ്മും അതിന്റെ അനുബന്ധ കമ്പനിയായ ക്രൂയിസ് എല്‍എല്‍സിയുമായി ചേർന്ന് ഹോണ്ട മോട്ടോർ കമ്പനി പ്രവർത്തിക്കുന്നു. വരും കാലങ്ങളിൽ ഇത്തരം വാഹനങ്ങൾ ടോക്കിയോയിൽ ഒരു സാധാരണ കാഴ്ചയായി മാറുമെന്ന് ഹോണ്ട സിഇഒ തോഷിഹിറോ മിബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2026-ന്റെ തുടക്കത്തിൽ സെൻട്രൽ ടോക്കിയോയിൽ 500 സെൽഫ്-ഡ്രൈവ് ക്യാബുകൾ ഈ പദ്ധതി വിഭാവനം ചെയ്യുന്നു. പിന്നാലെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും എത്തും. ഓരോ വാഹനത്തിനും  ഒരു ബോക്‌സി വാൻ ലുക്ക് ആയിരിക്കും. ആറ് യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. കൂടാതെ ഒരു പ്രത്യേക ഡ്രൈവർ സീറ്റോ സ്റ്റിയറിംഗ് വീലോ ഇല്ലാതെ ആയിരിക്കും. എല്ലാത്തിനുമുപരി, വാഹനം നിയന്ത്രിക്കുന്ന  ഡ്രൈവര്‍ ഉണ്ടാകില്ല. മനുഷ്യ ടാക്‌സി ഡ്രൈവർമാരെ തൊഴിൽരഹിതരാക്കുന്ന സാങ്കേതികവിദ്യയാണ് വരുന്നതെന്ന് ചുരുക്കം. 

ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ബോഡി ക്യാമറ, ദേഷ്യം അടക്കാൻ ഡോക്ടറുടെ ക്ലാസ്! സൂപ്പർ നീക്കവുമായി കേന്ദ്രം!

എന്നാല്‍ ക്യാബ് ഡ്രൈവർമാരുടെ കുറവുള്ള ജപ്പാനെപ്പോലുള്ള ഒരു രാജ്യത്ത്, ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ഇത്രയധികം വികസിക്കുന്നത് നല്ലതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് മാഹാമാരി കാലയളവിൽ രാജ്യത്തെ ഏകദേശം 10,000ന് മേല്‍ ക്യാബ് ഡ്രൈവർമാർ ഈ ജോലി ഉപേക്ഷിച്ച്  മറ്റ് ജോലികൾ തിരഞ്ഞെടുത്തുവെന്നും സ്വയം ഓടിക്കാൻ കഴിയുന്ന ക്യാബുകൾക്ക് ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. 

ജനറൽ മോട്ടോഴ്‌സുമായും ക്രൂയിസുമായും സഹകരിക്കാനുള്ള ഹോണ്ട മോട്ടോറിന്‍റെ ഈ പദ്ധതി ജപ്പാനിലെ സെൽഫ്-ഡ്രൈവിംഗ് വാഹനങ്ങളുടെയും മൊബിലിറ്റി സൊല്യൂഷനുകളുടെയും വികസനത്തിൽ ഒരു സുപ്രധാന മുന്നേറ്റം സൂചിപ്പിക്കുന്നു. ഡ്രൈവറില്ലാ റൈഡ് സേവനങ്ങൾ വിപണനം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനുള്ള വാഹന നിർമ്മാതാക്കളുടെയും സാങ്കേതിക കമ്പനികളുടെയും തുടർച്ചയായ ശ്രമങ്ങളെ ഇത് എടുത്തുകാണിക്കുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios