അടുത്ത 24 മാസത്തിനുള്ളിൽ ഇലക്ട്രിക്ക് ശ്രേണി വിപുലീകരിക്കാൻ ഹീറോ
ഇരുചക്രവാഹന നിർമ്മാതാവ് ഒന്നിലധികം കസ്റ്റമർ സെഗ്‌മെന്റുകളിലുടനീളം ഡിമാൻഡ് നിറവേറ്റാൻ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോർട്ടുകള്‍.
ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ വിദ V1 2021 ഒക്ടോബറിൽ പുറത്തിറക്കി. ഇത് പ്രോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഇപ്പോൾ അടുത്ത 18-24 മാസത്തിനുള്ളിൽ പുതിയ ഉൽപന്നങ്ങളുമായി ഇവി പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇരുചക്രവാഹന നിർമ്മാതാവ് ഒന്നിലധികം കസ്റ്റമർ സെഗ്‌മെന്റുകളിലുടനീളം ഡിമാൻഡ് നിറവേറ്റാൻ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോർട്ടുകള്‍.
കമ്പനിക്ക് ഇവികൾക്കായി വേഗതയേറിയ ഒരു പ്ലാൻ ഉണ്ടെന്നും അതിന് കീഴിൽ വിവിധ സെഗ്‌മെന്റുകളിൽ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ കൊണ്ടുവരും എന്നും ഹീറോ മോട്ടോകോർപ്പ് എമർജിംഗ് മൊബിലിറ്റി ബിസിനസ് യൂണിറ്റ് (ഇഎംബിയു) തലവൻ സ്വദേശ് ശ്രീവാസ്‍തവ വ്യക്തമാക്കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മോട്ടോർ സൈക്കിൾ, സ്കൂട്ടർ വിഭാഗങ്ങളിലേക്ക് കമ്പനി മാസ്-മാർക്കറ്റ് ഉൽപ്പന്നങ്ങളും പ്രീമിയം ഓഫറുകളും കൊണ്ടുവരും എന്നാണ് ഇതിനർത്ഥം. മുഖ്യധാര, ബഹുജന വിഭാഗവും, അത് വ്യത്യസ്ത വിഭാഗങ്ങളെയും വ്യത്യസ്ത ഭൂമിശാസ്ത്രത്തെയും പരിപാലിക്കാൻ തങ്ങളെ സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിൽ തന്നെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറങ്ങുമെന്നും ശ്രീവാസ്‍തവ സൂചന നൽകി.
ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ വിഡ വി1 ഇലക്ട്രിക് സ്‍കൂട്ടർ ദില്ലി, ബെംഗളൂരു, ജയിപൂർ തുടങ്ങിയ നഗരങ്ങളിൽ വിൽക്കാൻ തുടങ്ങി. ഇന്ത്യയിലുടനീളമുള്ള മറ്റ് നഗരങ്ങളിൽ വിദ V1 ന്റെ വിൽപ്പന ക്രമേണ വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. “ഞങ്ങൾ ഇതിനകം ഈ സമയത്തിനുള്ളിൽ കുറച്ച് നഗരങ്ങലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ പോകുന്നു, തുടർന്ന് അടുത്ത വർഷം രാജ്യവ്യാപകമായി വിപുലമായ വിപുലീകരണം ഈ ഉൽപ്പന്നമായ വിദ V1 കൊണ്ട് സംഭവിക്കും,” ശ്രീവാസ്‍തവ കൂട്ടിച്ചേർത്തു.
ഹീറോ മോട്ടോകോർപ്പിന്റെ വിദ V1 ഇലക്ട്രിക് സ്‍കൂട്ടർ ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഒല എസ്‍1 പ്രോ തുടങ്ങിയ എതിരാളികളോട് മത്സരിക്കുന്നു. അവ ഇതിനകം തന്നെ രാജ്യത്തെ കുതിച്ചുയരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 80 കിലോമീറ്റർ വേഗതയിൽ ഒറ്റ ചാർജിൽ 95 കിലോമീറ്റർ റേഞ്ച് ഓടിക്കാൻ വിദ V1 ന് കഴിയും. കൂടാതെ 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 40 കിമി വേഗത ആര്‍ജ്ജിക്കാനും ശേഷിയുണ്ട്.