ജനപ്രിയൻ കരുത്തനായി തിരികെയത്തുമ്പോള്‍, ഇതാ അറിയേണ്ടതെല്ലാം!
ഹീറോ മോട്ടോകോർപ്പ് കരിസ്‍മ ജനപ്രിയ ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ്. ഹീറോ കരിസ്‍മ XMR 210 ഓഗസ്റ്റ് 29 ന് വിപണിയിലെത്തും.
2023 ഓഗസ്റ്റ് മോട്ടോർ സൈക്കിൾ പ്രേമികൾക്ക് സന്തോഷകരമായ മാസം ആയിരിക്കും. കാരണം ഒരു ഐക്കണിക് ബൈക്ക് പുതിയ രൂപത്തിൽ ഗംഭീര തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. ഹീറോ മോട്ടോകോർപ്പ് കരിസ്‍മ ജനപ്രിയ ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ്. ഹീറോ കരിസ്‍മ XMR 210 ഓഗസ്റ്റ് 29 ന് വിപണിയിലെത്തും.
ആറ് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച പുതിയ 210 സിസി എഞ്ചിനാണ് 2023 ഹീറോ കരിസ്മയ്ക്ക് കരുത്തേകുന്നത്. ഈ മോട്ടോർ 25 ബിഎച്ച്പി പവറും 30 എൻഎം ടോർക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മുൻവശത്തെ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്‌പെൻഷനും ബൈക്കിൽ സജ്ജീകരിച്ചേക്കാം. കൂടാതെ, ഒരു ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, തത്സമയ ഇന്ധനക്ഷമത സൂചകം എന്നിവയ്‌ക്കൊപ്പം പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ കരിസ്മയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവശത്ത്, ബൈക്കിന് ഹെഡ്‌ലൈറ്റിന് നേരെ നീളുന്ന ഒരു അഗ്രസീവ് ഫെയറിംഗ് ഉണ്ടായിരിക്കും. ചിസെൽഡ് പാനലുകൾ, കൊത്തുപണികളുള്ള ഇന്ധന ടാങ്ക്, ഉയർത്തിയ ഹാൻഡിൽബാറുകൾ, ബ്ലാക്ക്-ഔട്ട് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പും ടെയ്‌ലാമ്പും, അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റും എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.
"ബുള്ളറ്റ് ഡാാ.."എതിരാളികള്‍ മനസില്‍ കണ്ടത് റോയല്‍ എൻഫീല്‍ഡ് മാനത്ത് കണ്ടു!
1.50 ലക്ഷം മുതൽ 1.80 ലക്ഷം വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്ന, ഹീറോ മോട്ടോകോർപ്പിൽ നിന്നുള്ള ഏറ്റവും വിലകൂടിയ ബൈക്കായിരിക്കും പുതിയ കരിസ്‌മ. പുതിയ ഹാർലി-ഡേവിഡ്‌സൺ X440യ്‌ക്കൊപ്പം ഹീറോയുടെ പ്രീമിയം ഡീലർഷിപ്പുകൾ വഴിയാണ് ഇത് വിൽക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, പുതിയ കരിസ്മ XMR 210 യമഹ R15 V4, KTM RC 200, ബജാജ് RS200 എന്നിവയുമായി നേരിട്ട് മത്സരിക്കും.