ഇപ്പോള്‍ ഈ ബൈക്ക് വാങ്ങിയാല്‍ ഒരു കാർ വാങ്ങാനുള്ള പണം ലാഭിക്കാം!

പുതിയ ബൈക്ക് വാങ്ങുമ്പോൾ അഞ്ച് ലക്ഷം രൂപയിലധികം കിഴിവ് ലഭിക്കും. അതായത് ഇപ്പോള്‍ ഈ ബൈക്ക് വാങ്ങുമ്പോള്‍ ലാഭിക്കുന്ന പണം കൊണ്ട് ഒരു പുതിയ എൻട്രി ലെവല്‍ ഹാച്ച്ബാക്ക് കാര്‍ സ്വന്തമാക്കാൻ സാധിക്കും!

Harley Davidson bikes offered with up to five lakh discount prn

രു ബൈക്ക് വാങ്ങുമ്പോൾ അഞ്ച് ലക്ഷം രൂപയുടെ കിഴിവ് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അതെ, അമേരിക്കൻ ഇരുചക്രവാഹന കമ്പനിയായ ഹാർലി-ഡേവിഡ്‌സൺ നിങ്ങൾക്കായി ഒരു വലിയ കിഴിവ് കൊണ്ടുവന്നിരിക്കുന്നു. പുതിയ ബൈക്ക് വാങ്ങുമ്പോൾ അഞ്ച് ലക്ഷം രൂപയിലധികം കിഴിവ് ലഭിക്കും. അതായത് ഇപ്പോള്‍ ഈ ബൈക്ക് വാങ്ങുമ്പോള്‍ ലാഭിക്കുന്ന പണം കൊണ്ട് ഒരു പുതിയ എൻട്രി ലെവല്‍ ഹാച്ച്ബാക്ക് കാര്‍ സ്വന്തമാക്കാൻ സാധിക്കും! കമ്പനി ഇത്രയും വലിയ വിലക്കിഴിവ് നൽകുമ്പോൾ ബൈക്കിന്റെ വിലയും വലുതായിരിക്കുമെന്ന് വ്യക്തമാണ്. ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്‌റ്റർ സ്‌പെഷ്യലിൽ ഏറ്റവും ഉയർന്ന കിഴിവ് ലഭ്യമാണ്. ഇതാ ആ ഓഫറുകളെക്കുറിച്ച് അറിയാം.

തിരഞ്ഞെടുത്ത ബൈക്കുകൾക്കാണ് ഹാർലി ഡേവിഡ്‌സൺ അഞ്ച് ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. പാൻ അമേരിക്ക 1250 സ്‌പെഷ്യൽ, സ്‌പോർട്‌സ്‌റ്റർ എസ്, നൈറ്റ്‌സ്റ്റർ എന്നിവയുടെ 2022 പതിപ്പുകൾക്ക് കിഴിവുകൾ ബാധകമാണ്. സ്‌പോർട്‌സ്‌റ്റർ ശ്രേണിയിൽ നൈറ്റ്‌സ്റ്ററിൽ 5.25 ലക്ഷം രൂപ ലാഭിക്കാൻ അവസരമുണ്ട്. 5.25 ലക്ഷം രൂപയുടെ കിഴിവിന് ശേഷം ഈ മോട്ടോർസൈക്കിൾ 12.24 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. അടുത്തിടെ പുറത്തിറക്കിയ നൈറ്റ്സ്റ്റർ സ്പെഷ്യൽ വാങ്ങുന്നവർക്ക് ഏറ്റവും വലിയ കിഴിവ് ലഭിക്കും. ഹാർലി ഡേവിഡ്‌സൺ കമ്പനി നൈറ്റ്‌സ്റ്റർ സ്‌പെഷ്യലിന് 5.30 ലക്ഷം രൂപ കിഴിവ് നൽകുന്നു. ഇപ്പോൾ ഈ ബൈക്കിന്റെ വില 12.99 ലക്ഷം രൂപയാണ്.

 

ടിവിഎസ് റോണിൻ സ്‍പെഷ്യല്‍ പതിപ്പ് എത്തി, മോഹവിലയില്‍!

പാൻ അമേരിക്ക 1250 ന് ഇപ്പോൾ 4.90 ലക്ഷം രൂപ കിഴിവ് ലഭിച്ചതിന് ശേഷം 16.09 ലക്ഷം രൂപയാണ് വില. നേരത്തെ പ്രീമിയം എഡിവിയുടെ വില 20.99 ലക്ഷം രൂപയായിരുന്നു (എക്സ്-ഷോറൂം). 151 ബിഎച്ച്‌പിയും 128 എൻഎം ടോർക്കും നൽകുന്ന 1,252 സിസി ഇരട്ട സിലിണ്ടർ എൻജിനാണ് പാൻ അമേരിക്ക 1250 ന് കരുത്തേകുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

ഹാർലി ഡേവിഡ്‌സൺ 2022 സ്‌പോർട്‌സ്‌റ്റർ എസിന്റെ വില 4.45 ലക്ഷം രൂപ കുറച്ചു. 16.51 ലക്ഷം രൂപ വിലയുള്ള ബൈക്കിന് ഇപ്പോൾ 12.06 ലക്ഷം രൂപയാണ് വില. പാൻ അമേരിക്കയുടെ അതേ 1,252 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാണ് സ്‌പോർട്‌സ്‌റ്റർ എസ് ഉപയോഗിക്കുന്നത്, എന്നാൽ 121 ബിഎച്ച്‌പിയും 125 എൻഎമ്മും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്‌തിരിക്കുന്നു.

നൈറ്റ്സ്റ്ററിന് 4.30 ലക്ഷം രൂപ കിഴിവ് ലഭിക്കും. തൽഫലമായി, വില 14.99 ലക്ഷം രൂപയിൽ നിന്ന് 10.69 ലക്ഷം രൂപയായി കുറഞ്ഞു (എക്സ് ഷോറൂം). 89 ബിഎച്ച്‌പിയും 95 എൻഎം ടോർക്കും നൽകുന്ന 975 സിസി ഇരട്ട സിലിണ്ടർ എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്.

ശ്രദ്ധിക്കുക, മേല്‍പ്പറഞ്ഞ ഓഫറുകള്‍ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും സ്റ്റോക്കിനെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ തൊട്ടടുത്ത ഡീലര്‍ഷിപ്പിനെ സമീപിക്കുക.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios