ജീപ്പുകളിലും ബൈക്കുകളിലും വാളും വീശി ഗർബ നൃത്തം, ഗുജറാത്തി സ്‍ത്രീകള്‍ പൊളിമാസ്, കയ്യടിച്ച് ജനം!

പരമ്പരാഗത ഗുജറാത്തി നൃത്തരൂപമായ ഗർബയുടെ അസാധാരണമായ പ്രകടനവുമായി സ്ത്രീകൾ അവതരിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. ചടുലമായ 'ചനിയ ചോളി' വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ, ബൈക്കുകളിലും സ്‌കൂട്ടറുകളിലും ജീപ്പുകളിലും തൽവാർ റാസ് അല്ലെങ്കിൽ വാൾ വീശിക്കൊണ്ടുള്ള പ്രകടനമാണ് വൈറലാകുന്നത്. 
 

Gujarat women perform unique form of Garba dance in bikes and jeeps holding swords during Navratri prn

വരാത്രി ആഘോഷത്തിന്റെ ആവേശം ഇന്ത്യയെ വലയം ചെയ്യുകയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്നുള്ള ചില ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പരമ്പരാഗത ഗുജറാത്തി നൃത്തരൂപമായ ഗർബയുടെ അസാധാരണമായ പ്രകടനവുമായി സ്ത്രീകൾ അവതരിപ്പിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ചടുലമായ ' ചനിയ ചോളി ' വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ, ബൈക്കുകളിലും സ്‌കൂട്ടറുകളിലും ജീപ്പുകളിലും തൽവാർ റാസ് അഥവാ വാൾ വീശിക്കൊണ്ടുള്ള പ്രകടനമാണ് വൈറലാകുന്നത്. 

രാജ്‌കോട്ടിലെ രാജ്‌വി കൊട്ടാരത്തിൽ നവരാത്രിയുടെ മൂന്നാം ദിവസമാണ് അസാധാരണമായ ഗർബ നൃത്തം അരങ്ങേറിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. റോയൽ എൻഫീൽഡ് ബൈക്കുകളും ലാൻഡ് റോവറുകളും ഓടിക്കുന്ന സ്ത്രീകൾ വാളുകൾ വീശി വായുവിൽ വീശിയടിക്കുന്നതും വേദിയിലേക്ക് പ്രവേശിക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം ഹോണ്ട ആക്ടിവ സ്‍കൂട്ടറുകള്‍ ഓടിക്കുന്ന സ്ത്രീകളെയും കാണാം. അവരുടെ പിൻസീറ്റിലെ റൈഡർമാർ വാളുകൾ വീശുന്നതും വീഡിയോയില്‍ കാണാം.  പ്രകടനത്തിന് ഉപയോഗിച്ച വാഹനങ്ങൾ മാലയിട്ട് അണിയിച്ചിട്ടുണ്ട്. വീഡിയോയുടെ അവസാനം, ഒരു ലാൻഡ് റോവറിന് മുകളിൽ ആറിലധികം സ്ത്രീകളെ കാണാം. വാളെടുത്ത്, വനിതാ ഡ്രൈവർ ഗ്രൗണ്ടില്‍ വണ്ടി വട്ടം കറക്കുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്‍തപ്പോള്‍ തന്നെ 359,000-ലധികം കാഴ്‌ചകൾ നേടി. മികച്ച പ്രകടനത്തിന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഈ സ്ത്രീകളെ പ്രശംസിക്കുന്നുമുണ്ട്.

ഒമ്പത് ദിവസത്തെ ഉത്സവമായ നവരാത്രി ദുർഗ്ഗാദേവിയുടെ വരവിനോടനുബന്ധിച്ച് ആഘോഷിക്കുന്നു. ഒൻപത് ദിവസത്തെ നവരാത്രി ഉത്സവം ഒക്ടോബർ 15 ന് തുടങ്ങി ഒക്ടോബർ 24 ന് അവസാനിക്കും. ഈ ഉത്സവ വേളയിൽ ആളുകൾ ദുർഗ്ഗാ ദേവിയെയും ദുര്‍ഗ്ഗയുടെ ഒമ്പത് രൂപങ്ങളെയും ആരാധിക്കുന്നു. ഭക്തർ തങ്ങളുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി അനുഗ്രഹം തേടി ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ഈ ശുഭ അവസരത്തിൽ ആരാധിക്കുന്നു.

ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ബോഡി ക്യാമറ, ദേഷ്യം അടക്കാൻ ഡോക്ടറുടെ ക്ലാസ്! സൂപ്പർ നീക്കവുമായി കേന്ദ്രം!

ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് പരമ്പരാഗത നൃത്തരൂപമായ ഗർബയാണ്. നവരാത്രി കാലത്ത് വളരെ ആവേശത്തോടെയാണ് ഗർബ നടത്തുന്നത്. ഈ നൃത്തത്തില്‍ പങ്കെടുക്കുന്നവർ പരമ്പരാഗതവും വർണ്ണാഭമായതുമായ വസ്ത്രങ്ങൾ ധരിക്കുന്നു. ഭാരമേറിയ ആഭരണങ്ങൾക്കൊപ്പം ബ്ലൗസും പാവാടയും ദുപ്പട്ടയും അടങ്ങുന്ന ചടുലമായ ത്രീപീസ് വസ്ത്രമായ 'ചനിയ ചോളി' സ്ത്രീകൾ ധരിക്കുന്നു. പുരുഷന്മാർ സാധാരണയായി കഫ്‌നി പൈജാമ ധരിക്കും. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios