ഫണ്ട് വരുന്നുണ്ട്, റോഡുകൾ ശരിയാകും! പാലങ്ങളും റോഡുകളുമായി 182 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് അനുമതി

182 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി

Funds are coming roads will be fixed 182 crore public works including bridges and roads sanctioned ppp

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി 182 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.  28 റോഡു പ്രവൃത്തികൾക്കായി 123.14 കോടി രൂപയും നാല് പാലങ്ങൾക്കായി 14.42 കോടി രൂപയും അനുവദിച്ചു.

സ്മാർട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 15 കെട്ടിടങ്ങൾക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നൽകി. ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികൾക്കാണ് അനുമതി. ബജറ്റിൽ ഉൾപ്പെട്ടിരുന്ന 101 റോഡുകൾക്ക് നേരത്തേ ഭരണാനുമതി നൽകിയിരുന്നു. അവയുടെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പശ്ചാത്തല വികസന പദ്ധതികൾക്കായി കഴിഞ്ഞമാസം 136.73 കോടി രൂപ അനുവദിച്ചിരുന്നു.

ഇപ്പോൾ ഭരണാനുമതി നൽകിയ പ്രവൃത്തികളും വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. സാങ്കേതിക അനുമതി നൽകി സമയബന്ധിതമായി ടെൻഡർ നടപടികളിലേക്ക് കടക്കാൻ മന്ത്രി ബന്ധപ്പെട്ട വിങ്ങുകൾക്ക് നിർദേശം നൽകി.

Read more:  റോഡ് ക്യാമറ ചതിച്ചാശാനേ...ബുള്ളറ്റ് മോഷ്ടിച്ചു, ഹെൽമറ്റെടുക്കാൻ മറന്നു; കള്ളന്‍ വലയില്‍

മേൽപ്പാലങ്ങൾക്ക്‌ നിർമ്മാണാനുമതി നൽകി

 സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമ്മാണാനുമതി നൽകി. ആറു ജില്ലകളിലായാണ്‌ ഇവ നിർമ്മിക്കുന്നത്‌. കണ്ണൂർ കണ്ണപുരം, ചെറുകുന്ന്‌, മുഴുപ്പുലങ്ങാട്‌ ബീച്ച്‌, മുക്കം, തൃശൂർ വേലക്കുട്ടി/ആറ്റൂർ ഗേറ്റ്‌, ഒല്ലൂർ, കോഴിക്കോട്‌ വെള്ളയിൽ, കോട്ടയം കോതനല്ലൂർ, കൊല്ലം ഇടകുളങ്ങര, പോളയത്തോട്‌, തിരുവനന്തപുരം അഴൂർ എന്നിവടങ്ങളിലാണ്‌ മേൽപ്പാലം നിർമ്മിക്കുന്നത്‌. ആവശ്യമായിടത്ത്‌ സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിർമ്മാണത്തിനുമായി 77.65 കോടി രൂപ ചെലവുവരും. ഇതിൽ 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപകൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക്‌ കടക്കാനാകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios