'വിഷഗുളിക' വിഴുങ്ങിയില്ല, ട്വിറ്ററിനെ വിഴുങ്ങി വണ്ടിക്കമ്പനി മുതലാളി!

വിഷഗുളിക വരെ പ്രയോഗിച്ചിട്ടും കീഴടങ്ങാതെ വണ്ടിക്കമ്പനി മുതലാളി

From now the carmaker will lead Twitter

ടുവില്‍ സമൂഹമാധ്യമമായ ട്വിറ്റർ ഒരു വണ്ടിക്കമ്പനി മുതലാളിയുടെ കൈകളിലേക്ക് എത്തിയിരിക്കുന്നു.  ലോകത്തിലെ ഏറ്റവും സമ്പന്നനും അമേരിക്കന്‍ വാഹന ഭീമനായ ടെസ്‍ലയുടെ സ്ഥാപകനുമായ ഇലോൺ മസ്‍കാണ് ട്വിറ്ററിനെ സ്വന്തമാക്കിയത്.  3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വണ്ടികള്‍ ലൈംഗികബന്ധത്തിനുള്ള ഒളിയിടമാകുമോ?!

ഒ​രു ഓ​ഹ​രി​ക്ക് 54.20 ഡോ​ള​ർ അതായത് ഏ​ക​ദേ​ശം 4300 കോ​ടി യു.​എ​സ് ഡോ​ള​റി​ന്  ട്വി​റ്റ​ർ വാ​ങ്ങു​മെ​ന്ന് ഏ​പ്രി​ൽ 14നാ​ണ് മ​സ്‌​ക് പ്ര​ഖ്യാ​പി​ച്ച​ത്.  9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു  ട്വിറ്ററിൽ മാസ്കിനുള്ളത്. അവസാന ശ്രമമെന്നോണം ''പോയ്‌സൺ പിൽ' വരെ ട്വിറ്റർ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും പരാജയമായിരുന്നു. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്‍ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് വളരെ അധികം സമ്മര്‍ദ്ദം ഉണ്ടായിരുന്നു. 

മസ്‍കിന്റെ കയ്യിൽ എത്തിച്ചേരാതിരിക്കാന്‍ ആയിരുന്നു ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ (പോയിസൺ പിൽ) എന്ന തന്ത്രം നടപ്പാക്കാൻ തുടക്കത്തിൽ ട്വിറ്റർ തീരുമാനിച്ചത്. കമ്പനിയിലെ മസ്‍കിന്റെ ഓഹരിവിഹിതം നിലവിലെ 9.1 ശതമാനത്തിൽനിന്നു ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഏറ്റെടുക്കലിനുള്ള തുക എങ്ങനെ സമാഹരിക്കുമെന്നു വ്യക്തമാക്കിയ മസ്‍ക് 4650 കോടി ഡോളർ (3.71 ലക്ഷം കോടി രൂപ) സജ്ജമാണെന്നും അറിയിച്ചു. മസ്‍ക് ഉയർന്ന വില വാഗ്‍ദാനം ചെയ്‍തതിനാൽ നിക്ഷേപകരുടെ സമ്മർദവും ശക്തമായിരുന്നു. ‘പോയിസൺ പിൽ’ പ്രാബല്യത്തിലുള്ളപ്പോഴും നിക്ഷേപകരുടെ താൽപര്യം മുൻനിർത്തി ബോർഡിനു വേണമെങ്കിൽ ഏറ്റെടുക്കലിലേക്കു നീങ്ങാമെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു.

"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!

തുടർന്ന് മസ്‍കിന് കീഴടങ്ങാൻ ട്വിറ്റർ  ബോര്‍ഡ് അംഗങ്ങള്‍ തീരുമാനമെടുത്തു. അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച നടത്തുകയും ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ട്വിറ്ററിൽ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരിൽ ഒരാളാണ ഇലോൺ മസ്‍ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ ഇദ്ദേഹത്തിനുള്ളത്. 2009 മുതൽ ട്വിറ്ററിൽ സ്ഥിര സാന്നിധ്യമായ മസ്‍ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങൾക്ക് ട്വിറ്റർ ഹാന്റിൽ ഉപയോഗിച്ചിരുന്നു.

ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തിന്നില്ലെന്നും, സ്വകാര്യ സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്പോള്‍ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് താൻ ഇത്തരമൊരു നിലപാടിലേക്ക് എത്തിയെതെന്നും ഇലോണ്‍ മസ്‍ക് പറയുന്നു. ∙ "എന്റെ ഏറ്റവും വലിയ വിമർശകർ പോലും ട്വിറ്ററിൽ തുടരുമെന്നു ഞാൻ കരുതുന്നു. കാരണം ഇതിനെയാണ് അഭിപ്രായസ്വാതന്ത്ര്യം എന്നതുകൊണ്ട് അർഥമാക്കുന്നത്..’ – ഇലോൺ മസ്‍ക് വ്യക്തമാക്കുന്നു.

നികുതി കുറയ്ക്കണോ? എങ്കില്‍ ഇക്കാര്യം ചെയ്യണം; ടെസ്‍ലയോട് കേന്ദ്രം

അതേസമയം ടെസ്‍ല കമ്പനിയുടെ തുടക്കത്തെക്കുറിച്ചുള്ള ഒരു ഇന്ത്യാക്കാരന്‍റെ പരാമര്‍ശവും അതിനുള്ള ഇലോണ്‍ മസ്‍കിന്‍റെ മറുപടിയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  ടെസ്‍ലയുടെ തുടക്കം സബന്ധിച്ച് ബംഗളുരു സ്വദേശിയുടെ ട്വീറ്റിനാണ് ഇലോണ്‍ മസ്‌ക് മറുപടി നല്‍കിയത്. ഗ്രോത്ത് സ്‌കൂള്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ വൈഭവ് സിസിനിറ്റിയ്ക്കാണ് മസ്‌കിന്‍റെ മറുപടി. 

ടെസ് ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ആയിരുന്നില്ല. അദ്ദേഹം അത് വാങ്ങിയതാണ്. ഒന്ന് ഓര്‍മപ്പെടുത്തുന്നു!' എന്നായിരുന്നു വൈഭവിന്റെ ട്വീറ്റ്. ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്ന സാഹചര്യത്തിലായിരുന്നു വൈഭവിന്റെ ഈ ട്വീറ്റ്. യഥാര്‍ത്ഥത്തില്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്താല്‍ അദ്ദേഹത്തിന് അതിന്റെ യഥാര്‍ത്ഥ സാധ്യത പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്ന് വൈഭവ് പറഞ്ഞു. ഒരു കമ്പനിയുടെ നല്ലതിന് വേണ്ടത് ശക്തനായ ഒരു നേതാവിനെയാണ്. ആ സ്ഥാനത്ത് സാധാരണ കമ്പനികളുടെ സ്ഥാപകരാണുണ്ടാവുക. ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സി പുറത്തുപോയി. പകരം ഇലോണ്‍ മസ്‌കിനാവാം എന്നും വൈഭവ് ട്വീറ്റ് ചെയ്‍തിരുന്നു.

Tesla Autopilot : ഫോണില്‍ സിനിമ കണ്ട് ഡ്രൈവിംഗ്, നിര്‍ത്തിയിട്ട പൊലീസ് വണ്ടിയിലേക്ക് കാര്‍ ഇടിച്ചുകയറി!

എന്നാൽ വൈഭവിന്റെ ട്വീറ്റിന് വില്ലി വൂ എന്നയാള്‍ ഇങ്ങനെ മറുപടി നല്‍കി.  "പ്രവര്‍ത്തന ക്ഷമമല്ലാത്ത സാങ്കേതിക വിദ്യയുള്ള ഏറെ മഹത്വവത്കരിക്കപ്പെട്ട കാര്‍നിര്‍മാതാക്കളില്‍ അദ്ദേഹം നിക്ഷേപം നടത്തി. കമ്പനി ഇല്ലാതാവുന്നതിന് മുമ്പ് അദ്ദേഹം സ്ഥാപകനെ പുറത്താക്കി. തുടര്‍ന്ന് അദ്ദേഹം ബിസിനസ് മോഡല്‍ മാറ്റി, ഗണ്യമായ അളവില്‍ പണം സ്വരൂപിച്ചു, പുതിയ സാങ്കേതികവിദ്യ കെട്ടിപ്പടുത്തു, ഒരു പുതിയ വ്യവസായം സൃഷ്ടിച്ചു. അതാണ് സ്ഥാപകര്‍ ചെയ്യുന്നത്.." ഇതായിരുന്നു വില്ലിയുടെ ട്വീറ്റ്. 

ഇതോടെയാണ് ഇലോണ്‍ മസ്‌കിന്റെ തന്നെ പ്രതികരണം വന്നത്.

"അങ്ങനെയൊന്നുമല്ല.. ജീവനക്കാരോ, ഐപിയോ, ഡിസൈനുകളോ, പ്രോടോടൈപ്പുകളോ ഇല്ലാത്ത ഒരു ഷെല്‍ കോര്‍പ്പറേഷനായിരുന്നു അത്. അക്ഷരാര്‍ത്ഥത്തില്‍ എസി പ്രൊപ്പല്‍ഷന്‍ കമ്പനിയുടെ റ്റിസിറോ കാര്‍ വാണിജ്യവത്കരിക്കാനുള്ള ഒരു വാണിജ്യ പദ്ധതി മാത്രമായിരുന്നു അത്. ജെബി സ്‌ട്രോബെല്‍ ആണ് അത് എനിക്ക് മുന്നില്‍ അവതരിപ്പിച്ചത് എബര്‍ഹാര്‍ഡ് അല്ല. 'ടെസ്‌ല മോട്ടോര്‍സ്' എന്ന പേര് പോലും മറ്റുള്ളവര്‍ക്ക് സ്വന്തമാണ്.."

ടെസ്‌ല സൈബർട്രക്ക് ഉല്‍പ്പാദനം 2023-ലേക്ക് മാറ്റി

"ഒരു ഷെൽ കോർപ്പറേഷൻ ഫയൽ ചെയ്യുന്നതാണ് 'ഒരു കമ്പനി സ്ഥാപിക്കൽ' എങ്കില്‍ ഞാൻ പേപാലിന്റെ സ്ഥാപകൻ മാത്രമേ ആവുകയുള്ളൂ. കാരണം http://X.com ന് വേണ്ടി യഥാർത്ഥ ഇൻകോർപറേഷൻ രേഖകൾ ഫയൽ ചെയ്തത് ഞാനാണ് (X.com പിന്നീട് PayPal എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എന്നാൽ അതല്ല സ്ഥാപകന്‍ എന്നതിന്റെ അർത്ഥം." ടെസ്‍ല എന്ന കമ്പനി ഇലോണ്‍ മസ്‌ക് വാങ്ങുകയാണുണ്ടായത് എന്ന ധാരണ തിരുത്തുകയായിരുന്നു അദ്ദേഹം.

മാര്‍ട്ടിന്‍ എബര്‍ഹാര്‍ഡ്, മാര്‍ക് ടാര്‍പെനിങ് എന്നിവര്‍ ചേര്‍ന്നാണ് ടെസ്‍ല മോട്ടോര്‍സ് എന്ന കമ്പനിയ്ക്ക് തുടക്കമിട്ടത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ വരുന്നത് വരെ അത് ടെസ് ല മോട്ടോര്‍സ് ആയിരുന്നില്ലെന്നും. എസി പ്രൊപ്പല്‍ഷന്‍ എന്ന കമ്പനിയുടെ ഇലക്ട്രിക് വാഹന നിര്‍മാണ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വാഹനങ്ങള്‍ നിര്‍മിക്കാന്‍ താല്‍പര്യമുള്ളവര്‍ ഒന്നിച്ചതോടെയാണ് ടെസ് ല മോട്ടോര്‍സ് രൂപീകൃതമായതെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയാണ് എബര്‍ഹാര്‍ഡും, ടാര്‍പെനിങും, ഇലോണ്‍ മസ്‌കും ജെബി സ്‌ട്രോബെലും ഓഹരി പങ്കാളികളാവുകയും ടെസ് ല മോട്ടോര്‍സ് തുടക്കമിടുകയും ചെയ്തത്.

സ്‌ട്രോബെലുമായി ചേര്‍ന്ന് ടെസ്‍ലയ്ക്ക് രൂപം കൊടുക്കാതിരുന്നത് തനിക്കു പറ്റിയ തെറ്റാണെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. ടെസ്‍ലയിലെ നിക്ഷേപകനായല്ല സ്ഥാപകനായി തന്നെ അറിയപ്പെടാനാണ് ആഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇലോണ്‍ മസ്‌കും സ്‌ട്രോബെലും എബര്‍ഹാര്‍ഡും ടാര്‍പെനിങും നിയമപരമായി കമ്പനിയുടെ സഹസ്ഥാപകരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈറസിനെ തുരത്തും എയർ പ്യൂരിഫിക്കേഷനുമായി ഒരു വണ്ടിക്കമ്പനി!

Latest Videos
Follow Us:
Download App:
  • android
  • ios