കുറഞ്ഞ വില, വമ്പൻ മൈലേജും ഡിക്കി സ്‍പേസും; സാധാരണക്കാരന്‍റെ ഈ ലക്ഷ്വറി കാര്‍ സൂപ്പറാ!

ഇന്ത്യൻ ജനതയുടെ ചിന്തകള്‍ക്ക് അനുസൃതമായി കുറഞ്ഞവിലയില്‍ ആഡംബരത്തിനൊപ്പം മികച്ച മൈലേജ് കൂടി ലഭിക്കുന്ന ഒരു കാര്‍ ഉണ്ടാക്കാൻ മാരുതി സുസുക്കിക്ക് അനായാസം സാധിക്കും. ഇതെല്ലാം ഒത്തിണങ്ങുന്ന മാരുതി സുസുക്കിയിൽ നിന്നുള്ള ഒരു മികച്ച സെഡാനാണ് സിയാസ്. ഇതാ ഈ ജനപ്രിയ സെഡാൻ മോഡലായ മാരുതി സുസുക്കി സിയാസിന്‍റെ ചില വിശേഷങ്ങള്‍

Features and detailed specialties of 2023 Maruti Suzuki Ciaz prn

സെഡാൻ സെഗ്‍മന്‍റ് കാർ വിപണിയിൽ ആഡംബരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. കുറഞ്ഞ വിലയും പരമാവധി മൈലേജും നൽകുന്ന ഫാമിലി സെഡാൻ കാറാണ് ഇന്ത്യൻ ജനതയുടെ സ്വപ്‍ന സങ്കല്‍പ്പം. മൈലേജിന്‍റെ കാര്യത്തില്‍ ആര്‍ക്കും മാരുതിയെ കടത്തിവെട്ടാനാവില്ല.  വിലക്കുറവിനും മാരുതി ശ്രദ്ധേയരാണ്. അതായത് ഇന്ത്യൻ ജനതയുടെ ചിന്തകള്‍ക്ക് അനുസൃതമായി കുറഞ്ഞവിലയില്‍ ആഡംബരത്തിനൊപ്പം മികച്ച മൈലേജ് കൂടി ലഭിക്കുന്ന ഒരു കാര്‍ ഉണ്ടാക്കാൻ മാരുതി സുസുക്കിക്ക് അനായാസം സാധിക്കും. ഇതെല്ലാം ഒത്തിണങ്ങുന്ന മാരുതി സുസുക്കിയിൽ നിന്നുള്ള ഒരു മികച്ച സെഡാനാണ് സിയാസ്. ഇതാ ഈ ജനപ്രിയ സെഡാൻ മോഡലായ മാരുതി സുസുക്കി സിയാസിന്‍റെ ചില വിശേഷങ്ങള്‍

നാല് വകഭേദങ്ങള്‍
2014-ൽ വിപണിയിലെത്തിയ സിയാസ് ഈ വിഭാഗത്തിലെ ഏറ്റവും പഴയ കാറുകളിലൊന്നാണ്. ഇതിന്റെ രൂപകല്പനയും ക്യാബിനും വളരെ മികച്ചതും പ്രീമിയം ലുക്കും ഉള്ളതാണ്.  സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങൾ വിപണിയിൽ ലഭ്യമാണ്. 

ഹൃദയം
സിയാസിന് കരുത്തേകുന്നത് 1.5 ലിറ്റർ K15 സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ 77Kw കരുത്തും 138 Nm ടോർക്കും നൽകുന്നു. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സൗകര്യവും ഈ കാറിലുണ്ട്.   20 കിമി ഉയർന്ന മൈലേജും ഈ കാറിനെ മറ്റ് കാറുകളിൽ നിന്ന് വേറിട്ടതാക്കുന്നു.

കിടിലൻ ഫീച്ചറുകള്‍
ഫീച്ചറുകളാലും സിയാസ് സമ്പന്നനാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് കാറിന് ലഭിക്കുന്നത്. ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ടോടു കൂടിയ പാസീവ് കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ തുടങ്ങിയവയും കാറിന് ലഭിക്കുന്നു.

കൂടിയ സുരക്ഷയും കുറഞ്ഞ വിലയുമുള്ള യൂസ്‍ഡ് കാര്‍ വേണോ? മോഹവിലയില്‍ ഈ കാറുകള്‍ വീട്ടിലെത്തും!

ബൂട്ട് സ്‍പേസ്
ഈ കാറിന് ഇന്‍റീരിയറിലും ബൂട്ടിലും മികച്ച സ്ഥലം ലഭിക്കുന്നു. സിയാസിന്‍റെ ബൂട്ടിൽ നിങ്ങൾക്ക് ധാരാളം ഇടം ലഭിക്കുകയും ചെയ്യുന്നു.  അതായത് 510 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസിനൊപ്പം കാറിലെ സീറ്റുകൾ തികച്ചും സൗകര്യപ്രദമാണ്. 

നിറങ്ങള്‍
നിലവില്‍ മാരുതി സിയാസ് സെഡാൻ ഏഴ് കളർ ഓപ്ഷനുകളും പേൾ മെറ്റാലിക് ഒപ്യുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഗ്രാൻഡിയർ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്നിറ്റി ബ്രൗൺ എന്നിങ്ങനെ മൂന്ന് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ലഭ്യമാണ്. 

മികച്ച സുരക്ഷ
20ല്‍ അധികം സുരക്ഷാ ഫീച്ചറുകൾ സിയാസില്‍ മാരുതി സജ്ജീകരിച്ചിരിക്കുന്നു. ഇപ്പോൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) ഹിൽ ഹോൾഡ് അസിസ്റ്റും സ്റ്റാൻഡേർഡായി വരുന്നു. ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം,  ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) തുടങ്ങിയ നൂതന സുരക്ഷാ സവിശേഷതകൾ കാറിന് ലഭിക്കുന്നു. 

വില
2023 മാരുതി സിയാസിന് 9.30 ലക്ഷം മുതല്‍ 12.30 ലക്ഷം വരെയാണ് കൊച്ചി എക്സ് ഷോറൂം വില

"രക്ഷിച്ചത് ബില്‍ഡ് ക്വാളിറ്റി, നന്ദി ഫോര്‍ഡ്.." കണ്ണീരൊടെ ഒരു ഫോര്‍ഡ് ഉടമയുടെ വാക്കുകള്‍!

എതിരാളികള്‍
ഹ്യുണ്ടായ് വെർണ , സ്കോഡ സ്ലാവിയ , ഫോക്‌സ്‌വാഗൺ വിർടസ് ,  ഹോണ്ട സിറ്റി തുടങ്ങിയ പുതിയ കാറുകളോടാണ് ഇത് മത്സരിക്കുന്നത്.

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios