അനധികൃത ടൂവീലര്‍ വില്‍പ്പന തകൃതി, ആശങ്കയില്‍ ഡീലര്‍മാര്‍!

 ഔട്ട്‌ലെറ്റുകൾക്കെതിരെ നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ, മുംബൈയിലെയും ദില്ലിയിലെയും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) എന്നിവരുൾപ്പെടെ വിവിധ അധികാരികളെയും എഫ്എഡിഎ സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

FADA raises concern over unauthorized multi-brand outlets selling two wheelers prn

രാജ്യത്ത് അനധികൃതമായി ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന അനധികൃത മൾട്ടി ബ്രാൻഡ് ഔട്ട്‌ലെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) ആവശ്യപ്പെട്ടു. ഈ ഔട്ട്‌ലെറ്റുകൾക്കെതിരെ നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ, മുംബൈയിലെയും ദില്ലിയിലെയും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) എന്നിവരുൾപ്പെടെ വിവിധ അധികാരികളെയും എഫ്എഡിഎ സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ഔട്ട്‌ലെറ്റുകൾ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ മൊത്തമായി വാങ്ങുകയും പിന്നീട് ഉപഭോക്താക്കൾക്ക് ഡിസ്‍കൌണ്ട് നിരക്കിൽ വീണ്ടും വിൽക്കുകയും ചെയ്യുന്നുവെന്ന് ഡീലര്‍മാര്‍ പറയുന്നു. എന്നാൽ യഥാർത്ഥ ഉപകരണ നിർമ്മാതാക്കൾ (ഒഇഎമ്മുകൾ) അംഗീകൃത ഡീലർമാർ വഴി വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഉയർന്ന വിലയ്ക്കാണെന്നും വിൽപ്പനാനന്തര സേവനത്തിന് ഈ ഔട്ട്‌ലെറ്റുകൾ  ഒരു പ്രതിബദ്ധതയും നൽകുന്നില്ല ഫാഡ പ്രസ്താവനയിൽ പറഞ്ഞു. ഈ സമ്പ്രദായം അംഗീകൃത ഡീലർഷിപ്പുകളെ ബാധിക്കുകയും ബ്രാൻഡിലും ഡീലർ പങ്കാളികളിലും ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നഷ്‍ടപ്പെടുത്തുകയും ചെയ്യുന്നുവെന്നും എഫ്എഡിഎ വ്യക്തമാക്കി.

കാര്‍ യാത്രികരുടെ ശ്രദ്ധയ്ക്ക്, കുട്ടികള്‍ ഇനി പിൻസീറ്റില്‍ മാത്രം, ബേബി കാര്‍ സീറ്റും നിര്‍ബന്ധം

ഈ ഔട്ട്‌ലെറ്റുകൾ ജിഎസ്‍ടി, ആദായനികുതി, വ്യാജ/വിലകുറഞ്ഞ ഇൻഷുറൻസ് പോളിസികൾ, രജിസ്ട്രേഷൻ/എച്ച്എസ്ആർപി, ഹെൽമറ്റ് എന്നിവയില്ലാത്ത വാഹനങ്ങളുടെ വിതരണം, അങ്ങനെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കമ്പനി ഡീലർഷിപ്പുകളുടെ വരുമാന നഷ്‍ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും എഫ്എഡിഎ ആരോപിക്കുന്നു. 

പുതിയ/രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളൊന്നും അനധികൃത ഔട്ട്‌ലെറ്റുകൾക്ക് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, തങ്ങളുടെ വിൽപ്പന പ്രക്രിയയിൽ ഭേദഗതി വരുത്താൻ ബന്ധപ്പെട്ട ഒഇഎമ്മുകളുമായി പ്രശ്‍നം ഉന്നയിക്കാൻ എഫ്എഡിഎ സിയാമിനോട് അഭ്യർത്ഥിച്ചു. നിലവിലുള്ള സമ്പ്രദായം പല നിയമാനുസൃത ഇരുചക്രവാഹന ഡീലർഷിപ്പുകളും അടച്ചുപൂട്ടാൻ ഇടയാക്കിഎഫ്എഡിഎ പറയുന്നു.  

ഇരുചക്രവാഹന വ്യവസായത്തിലെ അനധികൃത എം‌ബി‌ഒകളുടെ പ്രശ്‍നം തങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അവ വിശ്വസനീയമായ ഡീലർ‌മാരായി സാക്ഷ്യപ്പെടുത്തിയിട്ടില്ല എന്നും കൂടാതെ ട്രേഡ് സർട്ടിഫിക്കറ്റുകളോ വിൽപ്പനാനന്തര സേവനങ്ങളോ ഇല്ലാതെ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ വിൽക്കുന്നുവെന്നും എഫ്‌എ‌ഡി‌എ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡീലർഷിപ്പ് ബിസിനസ് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുകയും അതുവഴി സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുപോലുള്ള നിയമവിരുദ്ധമായ നടപടികൾ സർക്കാരിനും സമൂഹത്തിനും വൻ നഷ്‍ടമുണ്ടാക്കുകയും ഡീലർമാർക്കിടയിൽ ഗണ്യമായ പ്രചോദനം നഷ്‍ടപ്പെടുകയും ചെയ്യുന്നുവെന്നും നീഷ് രാജ് സിംഘാനിയ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios