1.50 ലക്ഷം തൊഴില്‍, 50,000 കോടിയുടെ നിക്ഷേപം; തൊട്ടതെല്ലാം പൊന്നാക്കുന്ന തമിഴ്‍ മാജിക്ക് വീണ്ടും!

സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം പുതിയ നയം ഔദ്യോഗികമായി പുറത്തിറക്കി. സംസ്ഥാനത്തെ അവസാന മൈൽ മൊബിലിറ്റിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർണായക പങ്ക് വഹിക്കണം എന്ന തമിഴ്‌നാട് സർക്കാരിന്റെ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നയം. 

EV policy of Tamil Nadu aims to attract 50,000 crore investments and targets 1.50 lakh jobs

ലക്‌ട്രിക് വെഹിക്കിൾ (ഇവി) നയം 2023 പുറത്തിറക്കി തമിഴ്‌നാട് സർക്കാർ. 50,000 കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്ത് 1.50 ലക്ഷം തൊഴിലവസരങ്ങളും സൃഷ്‍ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം പുതിയ നയം ഔദ്യോഗികമായി പുറത്തിറക്കി. സംസ്ഥാനത്തെ അവസാന മൈൽ മൊബിലിറ്റിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർണായക പങ്ക് വഹിക്കണം എന്ന തമിഴ്‌നാട് സർക്കാരിന്റെ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നയം. സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വ്യവസായത്തെ ഉത്തേജിപ്പിക്കാനും തമിഴ്‌നാട് ഇവി പോളിസി 2023 ലക്ഷ്യമിടുന്നു. 

സ്വകാര്യ കാറുകൾ, ഇരുചക്രവാഹനങ്ങൾ, മൂന്ന് സീറ്റുള്ള ഓട്ടോറിക്ഷകൾ, ഗതാഗത വാഹനങ്ങൾ, ലഘു ചരക്ക് വാഹനങ്ങൾ എന്നിവ 2025 ഡിസംബർ വരെ സാധുതയുള്ള പുതിയ  നയത്തിന്റെ പരിധിയിൽ വരും. 100 ശതമാനം റോഡ് നികുതി ഇളവുകളോടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കും. 

തമിഴ്‍നാടിന്‍റ തലേവരയ്ക്ക് എന്തൊരു തിളക്കം; 5300 കോടി നിക്ഷേപിക്കാൻ ഈ വാഹനഭീമന്മാര്‍!

ഗതാഗത മേഖലയിലെ വൈദ്യുതീകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി, ഘടക നിർമ്മാതാക്കൾ, ഓട്ടോമോട്ടീവ് ആൻസിലറികൾ, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവരടങ്ങുന്ന ഊർജ്ജസ്വലമായ ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വാഹന ഫ്ളീറ്റുകളെ വൈദ്യുതീകരിക്കുകയാണ് തമിഴ്‍നാട് ലക്ഷ്യമിടുന്നതെന്ന് നയരേഖ പറയുന്നു.  

ഇലക്‌ട്രിക് വാഹന മൂല്യ ശൃംഖലയിൽ ഏകദേശം 24,000 കോടി രൂപയുടെ നിക്ഷേപവും 48,000 പേർക്ക് തൊഴിലവസരവും നൽകുന്ന കമ്പനികളുമായി സംസ്ഥാനം ധാരണാപത്രം (എംഒയു) ഒപ്പുവെച്ചതായും നയരേഖ പറയുന്നു . ഇവി നിർമ്മാണത്തിൽ 50,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുക, 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സംസ്ഥാനത്ത് ശക്തമായ ഇവി ആവാസവ്യവസ്ഥയുടെ വികസനം തുടങ്ങിയ ലക്ഷ്യങ്ങള്‍ സംസ്ഥാനത്തിന് ഉണ്ടെന്നും തമിഴ്‍നാടിന്‍റെ ഇലക്ട്രിക്ക് വാഹന നയം വ്യക്തമാക്കുന്നു. 

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, തമിഴ്‌നാട് ഒരു മുൻനിര ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രമായി മാറിയെന്ന് പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. പുതുതായി വരുന്ന ഏഥർ ഇലക്ട്രിക്, ഒല ഇലക്ട്രിക് എന്നിവ സംസ്ഥാനത്ത് അവരുടെ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിച്ചു. തമിഴ്‌നാട് ഇവി പോളിസി 2023 ആ പ്രവണതയെ കൂടുതൽ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസം ഫ്രാൻസ് ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ നിർമ്മാതാക്കളായ റെനോയും ജപ്പാൻ ആസ്ഥാനമായ നിസാനും തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യൻ വിപണിയിൽ  രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ രാജ്യത്ത് ആറ് മോഡലുകൾ പുറത്തിറക്കാനാണ് 5300 കോടി രൂപയുടെ ഈ വമ്പൻ നിക്ഷേപം. 

തമിഴ്‍നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, നിസാൻ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അലയൻസ് ബോർഡ് അംഗവുമായ അശ്വനി ഗുപ്‍ത എന്നിവരുടെ സാന്നിധ്യത്തിൽ തമിഴ്‌നാട് സർക്കാർ പ്രമോട്ടഡ് നോഡൽ ഏജൻസി ഗൈഡൻസ് ബ്യൂറോ എംഡിയും സിഇഒയുമായ വിഷ്‍ണു വേണുഗോപാലും റെനോ ഇന്ത്യ സിഇഒ വെങ്കട്ട്‌റാം മാമില്ലപ്പള്ളിയും ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios