ഫാക്ടറിയിൽ നേരിട്ടെത്തി ഇന്ത്യൻ കേന്ദ്രമന്ത്രി, ക്ഷമ ചോദിച്ച് ഇലോൺ മസ്‍ക്!
ഇപ്പോഴിതാ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റ് ടെസ്‌ല പ്രവേശനത്തെക്കുറിച്ചുള്ള ചർച്ച കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല ഇന്ത്യൻ വിപണി പ്രവേശനത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്. നികുതിയിലെ ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഈ ഭീമന്റെ ഇന്ത്യൻ വിപണിയിലെ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റ് ടെസ്‌ല പ്രവേശനത്തെക്കുറിച്ചുള്ള ചർച്ച കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ടെസ്‌ലയുടെ കാലിഫോർണിയയിലെ ഫാക്ടറി സന്ദർശിച്ച പിയൂഷ് ഗോയൽ, അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല ഇൻക് ഇന്ത്യയിൽ നിന്നുള്ള ഘടകങ്ങളുടെ ഇറക്കുമതി ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞു.
കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള ടെസ്‌ല ഫാക്ടറി സന്ദർശനത്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പിയൂഷ് ഗോയൽ പങ്കിട്ടു. അദ്ദേഹം എഴുതി, "ഞങ്ങൾ ഇത് ചെയ്യുന്നതും മൊബിലിറ്റി പരിവർത്തനം ചെയ്യുന്നതിനുള്ള ടെസ്‌ലയുടെ ശ്രദ്ധേയമായ യാത്രയിൽ സംഭാവന ചെയ്യുന്നതും കാണുന്നതിൽ സന്തോഷമുണ്ട്.." ടെസ്‌ലയുടെ ഇലക്ട്രിക് വാഹന വിതരണ ശൃംഖലയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓട്ടോ ഘടകങ്ങളുടെ പ്രാധാന്യം വർദ്ധിക്കുന്നത് കാണുന്നതിൽ അഭിമാനമുണ്ടെന്നും ഇന്ത്യയിൽ നിന്നുള്ള ഘടക ഇറക്കുമതി ഇരട്ടിയാക്കാനുള്ള പാതയിലാണ് ഇതെന്നും അദ്ദേഹം എഴുതി. എലോൺ മസ്‌കിന്റെ കാന്തിക സാനിധ്യം ഈ അവസരത്തിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്നുമാണ് കേന്ദ്ര മന്ത്രി എക്‌സിൽ കുറിച്ചത്.
റഡാറിൽ കണ്ടാൽ പോലും ശത്രുവിന് തടയാനാകില്ല, ഇസ്രയേലി മിസൈലുമായി പറക്കാൻ ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ!
അതേയസമയം പീയുഷ് ഗോയലിന്റെ ഈ പോസ്റ്റിന് മറുപടിയായി എലോൺ മസ്‌കും എക്സില്‍ എഴുതി. ഇന്ത്യയുടെ വാണിജ്യ- വ്യവസായ മന്ത്രി ടെസ്‌ല സന്ദർശിച്ചതിനെ ഒരു ബഹുമതിയായാണ് ഞങ്ങൾ കാണുന്നത്. കാലിഫോർണയിലെത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിക്കാത്തതിൽ എനിക്ക് അതിയായ വിഷമമുണ്ട്. പിയൂഷ് ഗോയലുമായുളള കൂടിക്കാഴ്ചയക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.- മസ്‌ക് എക്‌സിൽ കുറിച്ചു.
ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകാൻ ടെസ്‌ല ആദ്യം ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മുമ്പും കമ്പനിയുടെ സിഇഒ എലോൺ മസ്‌ക് ഇറക്കുമതി നികുതിയിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു. നിലവിൽ, 40,000 ഡോളറിൽ താഴെ വിലയുള്ള കാറുകൾക്ക് 70 ശതമാനം കസ്റ്റംസ് തീരുവയും 40,000 ഡോളറോ അതിൽ കൂടുതലോ വിലയുള്ള കാറുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവയും നിശ്ചയിച്ചിട്ടുണ്ട്.
ഈ നികുതിയിൽ കാറിന്റെ വില, ഇൻഷുറൻസ്, ഗതാഗതം, അതായത് ചെലവ്, ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയായി താരിഫ് വെട്ടിക്കുറയ്ക്കണമെന്ന് ടെസ്‌ല ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. അംഗീകരിച്ചാൽ, കുറഞ്ഞ താരിഫ് ടെസ്‌ലയ്ക്ക് മാത്രമല്ല, എല്ലാ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്കും പ്രയോജനകരമാകും.