കൈകാണിച്ച പൊലീസുകാരനെ ഇടിച്ച് ബോണറ്റിലിട്ട് കാർ പാഞ്ഞു, പിന്നെ കുടഞ്ഞ് നിലത്തിടാനും ശ്രമം..!

രജിസ്ട്രേഷൻ നമ്പർ പ്ലേറ്റും ഇല്ലാത്തതും ബ്ലാക്ക് ഫിലിം ഒട്ടിച്ചതുമായ കാർ കണ്ട് പൊലീസ് കൈകാണിക്കുകയായിരുന്നു. എന്നാല്‍ വാഹനം നിര്‍ത്താതെ പാഞ്ഞു. മുന്നില്‍ നിന്ന ഗൌതം ജോഷി എന്ന പൊലീസുകാരൻ ഇടിയേറ്റ് കാറിന്‍റെ ബോണറ്റിലേക്ക് വീണു. 

Driver drags cop for 300 meter on car bonnet in Surat

വാഹന പരിശോധനയ്ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. ബോണറ്റിൽ വീണ പൊലീസുകാരനുമായി കാർ പാഞ്ഞു. ഗുജറാത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കതർഗാം മേഖലയിലെ അൽകാപുരി മേൽപ്പാലത്തിന് താഴെയാണ് സംഭവം. മേല്‍പ്പാലത്തിന് താഴെയുള്ള സിസിടിവിയിലാണ് സംഭവം പതിഞ്ഞത്.  രജിസ്ട്രേഷൻ നമ്പർ പ്ലേറ്റും ഇല്ലാത്തതും ബ്ലാക്ക് ഫിലിം ഒട്ടിച്ചതുമായ കാർ കണ്ട് പൊലീസ് കൈകാണിക്കുകയായിരുന്നു. എന്നാല്‍ വാഹനം നിര്‍ത്താതെ പാഞ്ഞു. മുന്നില്‍ നിന്ന ഗൌതം ജോഷി എന്ന പൊലീസുകാരൻ ഇടിയേറ്റ് കാറിന്‍റെ ബോണറ്റിലേക്ക് വീണു. 

ദൃശ്യങ്ങളിൽ, കാർ വേഗത്തിൽ പോകുമ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളുത്ത സ്കോഡ കാറിന്റെ ബോണറ്റിൽ മുറുകെ പിടിക്കുന്നത് കാണാം. അതിനുശേഷം, റോഡ് സർക്കിളിന് സമീപമുള്ള സ്പീഡ് ബ്രേക്കറിൽ കാർ ഇടിക്കുകയും ഉദ്യോഗസ്ഥൻ താഴെ വീഴുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ കാറിനെ പിന്തുടരുന്നത് ഈ വീഡിയോയിൽ കാണാം.

സൂറത്ത് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ജാല പറയുന്നതനുസരിച്ച്, കതർഗാം പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം അൽകാപുരി പാലത്തിന് കീഴിൽ വാഹന പരിശോധന നടത്തുമ്പോൾ നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത സ്കോഡ കാർ ശ്രദ്ധയിൽപ്പെട്ടു. അവർ കാർ നിർത്താൻ ശ്രമിച്ചപ്പോൾ ഗൗതം ജോഷി എന്ന പോലീസുകാരനെ വലിച്ചിഴച്ച് ഡ്രൈവർ പാഞ്ഞുപോയി.  300-400 മീറ്റർ ദൂരം സഞ്ചരിച്ച ശേഷം ഡ്രൈവർ കൊല്ലാൻ ശ്രമിക്കുകയും ബോണറ്റിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്തതായി എസിപി പറഞ്ഞു പിന്നീട് പോലീസുകാരന്‍റെ മേല്‍ കാര്‍ കയറ്റി കൊല്ലാനും ശ്രമിച്ചു.

കാർ മോഷ്‍ടാക്കളെ കുടുക്കാൻ 3500 രൂപയുടെ ഈ ഡിവൈസ് എല്ലാവർക്കും ഫ്രീ! തങ്കപ്പനല്ല പൊന്നപ്പനാണ് ഈ മേയറെന്ന് ജനം!

പരിക്കേറ്റ ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കാർ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കത്തർഗാവ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. സംഭവത്തിന് കാരണമായ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹേംരാജ് ബാധിയ എന്ന കൗമാരക്കാരനാണ് കാർ ഓടിച്ചിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  ബധിയ സംഭവസ്ഥലത്ത് നിന്ന് ആദ്യം ഓടി രക്ഷപ്പെട്ടു. സാങ്കേതിക നിരീക്ഷണം ഉപയോഗിച്ച് പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതിന് ശേഷം ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്. കതർഗാമിലെ ഇല പാർക്കിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.  കൊലപാതകശ്രമം, അശ്രദ്ധമായി വാഹനമോടിക്കൽ, മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവയ്ക്ക് കേസെടുത്തുബാധിയയുടെ പിതാവ് ബിസിനസുകാരനാണ്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറയുന്നു.

അതേസമയം യുവാക്കളും മറ്റ് സാമൂഹിക വിരുദ്ധരും നഗരത്തിലെ ക്രമസമാധാനപാലനത്തെ പരിഹസിക്കുന്നത് ഇതാദ്യമല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 30 ഓളം പേരടങ്ങുന്ന ഒരു സംഘം 11 ഹൈ-എൻഡ് കാറുകളുള്ള തിരക്കേറിയ റോഡ് ഉപരോധിക്കുകയും അപകടകരമായ സ്റ്റണ്ടുകൾ അവലംബിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ റീലുകൾ ഉണ്ടാക്കുകയും ചെയ്‍ത സംഭവവും പുറുത്തുവന്നിരുന്നു. 

youtuvebideo

Latest Videos
Follow Us:
Download App:
  • android
  • ios