സ്റ്റോക്ക് ക്ലിയറിംഗ്, ടാറ്റാ ഷോറൂമിലേക്ക് ഓടിക്കോ, ഒരുലക്ഷം മുതൽ രണ്ടരലക്ഷം വരെ വിലക്കിഴിവിൽ ഈ നെക്സോൺ!

നെക്‌സോൺ ഇവി പ്രീ-ഫേസ്‌ലിഫ്റ്റ് മോഡൽ പ്രൈം, മാക്‌സ് എന്നീ രണ്ട് വേരിയന്‍റുകളിൽ ലഭ്യമാണ്. പ്രൈം പതിപ്പിന് കമ്പനി 1.90 ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-ഓഫ്-ലൈൻ മാക്‌സ് 2.80 ലക്ഷം രൂപ വരെ കിഴിവിൽ ലഭ്യമാണ്. 

Details of Tata Nexon EV stock clearing discount offers

ന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോൺ ഇവിക്ക് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്. നെക്‌സോൺ ഇവി പ്രീ-ഫേസ്‌ലിഫ്റ്റ് മോഡൽ പ്രൈം, മാക്‌സ് എന്നീ രണ്ട് വേരിയന്‍റുകളിൽ ലഭ്യമാണ്. പ്രൈം പതിപ്പിന് കമ്പനി 1.90 ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-ഓഫ്-ലൈൻ മാക്‌സ് 2.80 ലക്ഷം രൂപ വരെ കിഴിവിൽ ലഭ്യമാണ്. 

നിലവിലുള്ള സ്റ്റോക്ക് ക്ലിയർ ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ ഓഫർ 2023 മോഡൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് മാത്രമേബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. നഗരത്തെയും ഡീലർഷിപ്പിനെയും ആശ്രയിച്ച് ഈ വിലക്കിഴിവുകൾ വ്യത്യാസപ്പെടാം. ഈ കാറിന്‍റെ ചില വേരിയന്‍റുകളിൽ 50,000 രൂപയുടെ കിഴിവുകൾ ലഭ്യമാണ്.ഫിയർലെസ് എൽആർ ട്രിം 85,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ഇവിയുടെ ഏറ്റവും മികച്ച ഫിയർലെസ്+ S LR വേരിയന്‍റ് പരമാവധി ഒരു ലക്ഷം രൂപ വരെ കിഴിവിൽ ലഭ്യമാണ്. കൂടാതെ, 2023-ൽ നിർമ്മിച്ച പ്രീ-ഫേസ്‌ലിഫ്റ്റ്  ടാറ്റാ നെക്സോൺ ഇവിയിൽ കൂടുതൽ കിഴിവുകൾ ലഭ്യമാണ്. പ്രൈം ട്രിമ്മിന് 1.90 ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം മാക്‌സ് ട്രിം 2.80 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളോടെയാണ് വരുന്നത്.

പവർട്രെയിനുകളുടെ കാര്യത്തിൽ, ടാറ്റ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് രണ്ട് വേരിയന്‍റുകളിൽ വാഗ്ദാനം ചെയ്യുന്നു: 30.2kWh ബാറ്ററിയുള്ള മീഡിയം റേഞ്ച് (MR), 40.5kWh ബാറ്ററി പായ്ക്ക് ഉള്ള ലോംഗ് റേഞ്ച് (LR). 129 ബിഎച്ച്‌പി പവറും 215 എൻഎം ടോർക്കും സഹിതം 325 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് ആദ്യത്തേത് അവകാശപ്പെടുന്നു. രണ്ടാമത്തേത് പരമാവധി 145 ബിഎച്ച്പിയും 215 എൻഎം ടോർക്കും 465 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. രണ്ട് വേരിയന്‍റുകളിലും ഒരു സ്റ്റാൻഡേർഡ് 7.2kW എസി ചാർജർ വരുന്നു. അത് യഥാക്രമം 4.3 മണിക്കൂറിലും ആറ് മണിക്കൂറിലും MR, LR ബാറ്ററികൾ 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

30.2kWh ബാറ്ററിയും 120bhp ഇലക്ട്രിക് മോട്ടോറുമാണ് പ്രീ-ഫേസ്‌ലിഫ്റ്റ് ടാറ്റ നെക്‌സോൺ ഇവി പ്രൈമിന്‍റെ സവിശേഷതകൾ. ഇത് എആർഎഐ സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. നെക്‌സോൺ ഇവി മാക്‌സിന് 40.5kWh ബാറ്ററിയും 143bhp ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ഒറ്റ ചാർജ്ജിൽ 437km റേഞ്ച് ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞ വിലക്കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളെയും ഡീലർഷിപ്പുകളെയും സ്റ്റോക്കിനെയും വേരിയന്‍റിനെയും നിറത്തെയുമൊക്കെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ തൊട്ടടുത്ത ഡീലർഷിപ്പ് സന്ദർശിക്കുക.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios