30 കിമി മൈലേജ്, വെറും 15,000 രൂപ വീതം മുടക്കിയാല്‍ ഈ മാരുതി ജനപ്രിയൻ മുറ്റത്തെത്തും!

30 കിമി മൈലേജുള്ള അദ്ഭുത കാറാണ് മാരുതി സുസുക്കി ബലേനോ. സാധാരണക്കാര്‍ക്കു പോലും സ്വന്തമാക്കാൻ സാധിക്കുന്ന വിധത്തില്‍ മോഹവിലയുള്ള ബലേനോയുടെ ചില വിശേഷങ്ങള്‍. 

Details of most affordable EMI scheme of Maruti Suzuki Baleno prn

രാജ്യത്തെ ഒന്നാം നമ്പര്‍ വാഹന ബ്രാൻഡായ മാരുതിയുടെ ശക്തമായ കാറാണ് മാരുതി ബലേനോ. വമ്പൻ മൈലേജ് നൽകുന്ന കാറുകൾക്ക് പേരുകേട്ട ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ ബലേനോയും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരനല്ല. പെട്രോൾ, സിഎൻജി പവർട്രെയിനിലാണ് ഈ കാർ വരുന്നത്. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാര്‍ കൂടിയാണ് ബലേനോ എന്നതാണ് ഈ മോഡലിന്‍റെ പ്രധാന പ്രത്യേകത. താങ്ങാനാവുന്ന വിലയിൽ ഈ സെഗ്‌മെന്റിൽ ഉയർന്ന മൈലേജ് നൽകുന്ന കാറാണ് മാരുതി ബലേനോ. സുരക്ഷയ്ക്കായി 6 എയർബാഗുകളാണ് മാരുതി ബലേനോയ്ക്കുള്ളത്. സാധാരണക്കാര്‍ക്കു പോലും സ്വന്തമാക്കാൻ സാധിക്കുന്ന വിധത്തില്‍ മോഹവിലയുള്ള ബലേനോയുടെ ചില വിശേഷങ്ങള്‍. 

വമ്പൻ വില്‍പ്പന
2015ൽ വിപണിയിൽ അവതരിക്കപ്പെട്ട ബെലേനോ ഇതിനകം തന്നെ ഇന്ത്യയിൽ പത്തുലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റുകഴിഞ്ഞിട്ടുണ്ട്. നൂറിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതിയും ചെയ്യപ്പെടുന്ന ഈ വാഹനം ഓരോ വര്‍ഷവും വിപണിയിലും നിരത്തിലും കുതിച്ചുകൊണ്ടിരിക്കുന്നു.  വില്പനയിൽ 2021 നവംബറിൽ ഒരു ദശലക്ഷം വിൽപ്പന കടന്ന ബലേനോയുടെ രണ്ട് ലക്ഷം യൂണിറ്റുകള്‍ 2022ൽ മാരുതി സുസുക്കി വിറ്റു. 

ബലവാനാണ് ബലേനോയെന്ന് ഉടമ, വായുവില്‍ കരണംമറിഞ്ഞ് നിലംപൊത്തിയിട്ടും പോറലുപോലുമേല്‍ക്കാതെ യാത്രികര്‍!

നാല് ട്രിമ്മുകളും അഞ്ച് സ്പീഡ് ട്രാൻസ്‍മിഷനും
സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങളാണ് ബലേനോ വിപണിയിലെത്തുന്നത്. അഞ്ച് സ്‍പീഡ് ട്രാൻസ്മിഷനാണ് ബലേനോയില്‍.  ഈ കാർ 1197 സിസി എൻജിൻ നൽകുന്നു. ഈ എഞ്ചിൻ 76.43 മുതൽ 88.5 ബിഎച്ച്പി വരെ ഉയർന്ന പവർ സൃഷ്ടിക്കുന്നു. മാരുതി ബലേനോ സിഎൻജിക്ക് 55 ലിറ്റർ ഇന്ധന ടാങ്ക് ലഭിക്കുന്നു. 

വമ്പൻ മൈലേജ്
മാരുതി ബലേനോയുടെ സിഎൻജി പതിപ്പ് 30.61km/kg മൈലേജ് നൽകുന്നു. കാറിന്റെ പെട്രോൾ പതിപ്പ് ലിറ്ററിന് 22.35 മുതൽ 22.94 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. 

ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 
ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ഓട്ടോ എസി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകൾ കാറിൽ നൽകിയിട്ടുണ്ട്. വലിയ ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് കാറിന് ലഭിക്കുന്നത്. കാറിൽ കൂടുതൽ ലഗേജുകൾ സൂക്ഷിക്കാൻ 318 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ് നൽകിയിട്ടുണ്ട്.  

സുരക്ഷാ സവിശേഷതകൾ
സുരക്ഷയ്ക്കായി ആറ് എയർബാഗുകളാണ് മാരുതി ബലേനോയ്ക്കുള്ളത്. ഇത് മാത്രമല്ല, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-ഹോൾഡ് അസിസ്റ്റ്, എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറേജുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സവിശേഷതകളും ഇതിന് ലഭിക്കുന്നു.

ആകർഷകമായ കളർ ഓപ്ഷനുകൾ
സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിവയാണ് ഇതിന്റെ നാല് ട്രിമ്മുകൾ. നെക്‌സ ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ, ഒപ്പുലന്റ് റെഡ്, ലക്‌സ് ബീജ് കളർ ഓപ്‌ഷനുകളാണ് കമ്പനി വാഗ്‍ദാനം ചെയ്യുന്നത്. 

വില
6.61 ലക്ഷം മുതൽ 9.88 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് ഈ മാരുതി കാര്‍ എത്തുന്നത്. വിപണിയിൽ, ഈ കാർ ഹ്യുണ്ടായ് i20, ടാറ്റ ആൾട്രോസ്, സിട്രോൺ C3, ടൊയോട്ട ഗ്ലാൻസ എന്നിവയ്ക്ക് നേരിട്ടുള്ള മത്സരം നൽകുന്നു.

50,000 രൂപ ഡൗൺ പേയ്‌മെന്റ്
50,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകി ഈ കാർ നിങ്ങളുടെ വീട്ടിലെത്തിക്കാം. ഈ ലോൺ സ്‍കീമിനായി, നിങ്ങൾ 9.8 ശതമാനം പലിശ നിരക്കിൽ അഞ്ച് വർഷത്തേക്ക് പ്രതിമാസം 15,000 രൂപ വീതം പ്രതിമാസം അടച്ചാല്‍ മതി. 

35 കിമി മൈലേജ്, 4.80 ലക്ഷം വില, ഉടയാത്ത സുരക്ഷ;ഇത് ടാക്സി ഡ്രൈവര്‍മാരെ നെഞ്ചോട് ചേര്‍ത്ത മാരുതി മാജിക്ക്!

പ്രതിമാസ ഗഡു ഇനിയും കുറയ്ക്കാം
ഡൗൺ പേയ്‌മെന്റ് മാറ്റുന്നതിലൂടെ പ്രതിമാസ ഗഡു മാറ്റാവുന്നതാണ്. ഈ ലോൺ സ്കീമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾ അടുത്തുള്ള മാരുതി ഷോറൂം സന്ദർശിക്കുക. ഇതിനുപുറമെ, മാരുതി ബലേനോയുടെ 2017 മോഡൽ വളരെ കുറഞ്ഞ വിലയ്ക്ക് സെക്കൻഡ് ഹാൻഡ് വിപണിയിലും ലഭ്യമാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios