അംബാനിയെ കൊതിപ്പിക്കുമോ അദാനിയുടെ ഗാരേജ്? എന്തായാലും നിങ്ങളുടെ തലകറങ്ങും, ഉറപ്പ്!
ഇതൊക്കെയാണെങ്കിലും അദാനിയുടെ സമ്പന്നമായ കാർ ശേഖരം നിങ്ങളെ അമ്പരപ്പിക്കും. റിലയൻസ്-ജിയോ ഗ്രൂപ്പുടമയും ഇന്ത്യൻ ശതകോടീശ്വരനുമായ മുകേഷ് അംബാനിയെപ്പോലെ ആഡംബര സെഡാനുകളും സ്‌പോർട്‌സ് കാറുകളും ലക്ഷ്വറി എസ്‌യുവികളും ഉൾപ്പെടുന്ന അമ്പരപ്പിക്കുന്ന കാർ ശേഖരമാണ് ഗൌതം അദാനിക്കും സ്വന്തമായുള്ളത്. ഇതാ അദാനിയുടെ വമ്പൻ കാർ ശേഖരത്തെക്കുറിച്ചുള്ള ചുരുക്കം ചില വിവരങ്ങള്‍.
അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് ഗൗതം അദാനി. ഏകദേശം 100 ബില്യൺ ഡോളർ മൂല്യമുള്ള ബിസിനസ് സാമ്രാജ്യമുള്ള അദാനി ഗ്രൂപ്പിന് ഗ്രീൻ എനർജി, തുറമുഖങ്ങൾ, ട്രാൻസ്‍മിഷൻ, ഗ്യാസ്, പവർ തുടങ്ങി വിവിധ മേഖലകളിൽ കമ്പനികളും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന പദവിയിലേക്ക് അദ്ദേഹത്തെ ലോകമെമ്പാടും സാനിധ്യമുള്ള ഈ കമ്പനികൾ നയിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറേ മണിക്കൂറുകളായി വിവാദങ്ങളുടെ കരിനിഴലിലാണ് ഗൌതം അദാനി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്ക് കുരുക്കായി പുതിയ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നു. അദാനി കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ഇന്‍റർനാഷണൽ കൺസോർഷ്യം ഓഫ് ജേണലിസ്റ്റ്സിനും തെളിവുകൾ കിട്ടിയെന്നും അദാനി കമ്പനിയിലെ ഉദ്യോഗസ്ഥരുമായി രണ്ടു വിദേശികളും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും സെബി അന്വേഷണ സംഘം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതൊക്കെയാണെങ്കിലും അദാനിയുടെ സമ്പന്നമായ കാർ ശേഖരം നിങ്ങളെ അമ്പരപ്പിക്കും. റിലയൻസ്-ജിയോ ഗ്രൂപ്പുടമയും ഇന്ത്യൻ ശതകോടീശ്വരനുമായ മുകേഷ് അംബാനിയെപ്പോലെ ആഡംബര സെഡാനുകളും സ്‌പോർട്‌സ് കാറുകളും ലക്ഷ്വറി എസ്‌യുവികളും ഉൾപ്പെടുന്ന അമ്പരപ്പിക്കുന്ന കാർ ശേഖരമാണ് ഗൌതം അദാനിക്കും സ്വന്തമായുള്ളത്. ഇതാ അദാനിയുടെ വമ്പൻ കാർ ശേഖരത്തെക്കുറിച്ചുള്ള ചുരുക്കം ചില വിവരങ്ങള്‍.
റോൾസ് റോയിസ് ഗോസ്റ്റ്
ഗൗതം അദാനിയുടെ ഗാരേജിലെ ഏറ്റവും വിലപിടിപ്പുള്ള കാറാണ് ആഡംബരത്തിന്റെ പരകോടിയായി കണക്കാക്കപ്പെടുന്ന റോൾസ് റോയ്സ് ഗോസ്റ്റ്. നമ്മുടെ വിപണിയിൽ ഈ വാഹനത്തിന്റെ വില 6.20 കോടി രൂപയാണ്. ശക്തമായ എഞ്ചിനുകൾ, അൾട്രാ ആഡംബര ക്യാബിൻ, പ്രീമിയം സവിശേഷതകൾ, സൗകര്യപ്രദമായ പ്രവർത്തനങ്ങൾ, വ്യതിരിക്തമായ രൂപം എന്നിവയ്ക്ക് ഇത് അറിയപ്പെടുന്നു. ഏതാനും ബോളിവുഡ് താരങ്ങളും ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ബിഎംഡബ്ല്യു 7 സീരീസ്
ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ ഇഷ്‍ട മോഡലുകളാണ് ബിഎംഡബ്ല്യു വാഹനങ്ങൾ. 7 സീരീസ് ജർമ്മൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള മുൻനിര സെഡാൻ ആണ്. കൂടാതെ എല്ലാ ഏറ്റവും പുതിയ സാങ്കേതികവും സൗകര്യപ്രദവുമായ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഈ ആഡംബര സെഡാന്റെ നിലവിലെ വില ഏകദേശം 2.40 കോടി രൂപയാണ്.
ഫെരാരി കാലിഫോർണിയ
ലോകത്തിലെ ഏറ്റവും ജനപ്രിയ സൂപ്പർകാർ ബ്രാൻഡായ ഫെരാരി, റേസ് ട്രാക്ക് പ്രകടനം ആഗ്രഹിക്കുന്ന ആളുകൾക്ക് കാലിഫോർണിയ സൂപ്പർകാർ വാഗ്ദാനം ചെയ്യുന്നു. സാധാരണയായി, ഡ്രൈവിംഗ് പ്രേമികൾ മാത്രമാണ് ഈ ചുവപ്പൻ കരുത്തനെ തിരഞ്ഞെടുക്കുന്നത്. ഈ ഇറ്റാലിയൻ സ്‌പോർട്‌സ് കാറിന്റെ വില മൂന്നു കോടി രൂപയ്ക്ക് മുകളിലാണ്.
ഔഡി Q7
സെലിബ്രിറ്റികളുടെ ഉടമസ്ഥതയിലുള്ള സാധാരണ കാറുകളുടെ പട്ടികയിൽ ഔഡിയുടെ സ്ഥാനം തുടരുന്നു. Q7 എസ്‌യുവി ആഡംബര കാർ വിപണിയിലെ മുൻനിരക്കാരാണ്. ഇന്ത്യയിൽ 70 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ മോഡലുകളുടെ വില വരുന്നത്. ജർമ്മൻ കാർ നിർമ്മാതാവിന്റെ പ്രകടനത്തിനൊപ്പം സാങ്കേതികവിദ്യ നിറഞ്ഞ സവിശേഷതകളും ക്യാബിനും തിരയുന്ന ആളുകൾ സാധാരണയായി ഈ വലിയ എസ്‌യുവി തിരഞ്ഞെടുക്കുന്നു.
ടൊയോട്ട വെൽഫയർ
വ്യവസായി പ്രമുഖരുടേയും സിനിമാ താരങ്ങളുടേയും പ്രിയ വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെൽഫയർ. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ വാഹനമായ ഇതിന് 95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഇത് ഒരൊറ്റ എക്സിക്യൂട്ടീവ് ലോഞ്ച് വേരിയന്റിൽ ലഭ്യമാണ്.
റേഞ്ച് റോവർ
ഏകദേശം നാലു കോടി രൂപ വില വരുന്ന ഈ ബ്രിട്ടീഷ് എസ്‌യുവി ഗൗതം അദാനിയുടെ ഗാരേജിലുണ്ട്. റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി 30 ഡീസൽ ലോംഗ് വീൽബേസ് മോഡലിൽ ഏഴ് പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. വൈറ്റ്-ബ്ലാക്ക് ഡ്യുവൽ ടോൺ നിറത്തിൽ ഒരുങ്ങിയ എസ്‌യുവിയാണ് അദാനി സ്വന്തമാക്കിയിരിക്കുന്നത്.
ബിസിനസ് ഭീമന്റെ ഗാരേജിലെ ഏറ്റവും പ്രമുഖമായ ആഡംബര കാറുകളുടെ മാത്രം വിവരങ്ങളാണിത്. ഇനിയും ഇത്രത്തില്‍ എത്ര കാറുകൾ ഉണ്ടെന്ന് വ്യക്തമായ ഒരു വിവരവും ലഭ്യമല്ല.